• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാഖില്‍ അമേരിക്ക ഒറ്റ ആക്രമണത്തില്‍ കൊന്ന് തള്ളിയത് 105 സാധാരണക്കാരെ; രണ്ട് ഭീകരരെ കൊല്ലാന്‍!!!

  • By രശ്മി നരേന്ദ്രൻ

ബാഗ്ദാദ്: ഇറാഖിലും സിറിയയിലും ഐസിസ് തീവ്രവാദികളെ തുരത്താന്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ് എന്നാണ് പറയപ്പെടാറുള്ളത്. അമേരിക്കയും റഷ്യയും എല്ലാം ഈ ആരോപണങ്ങള്‍ സ്ഥിരമായി പരസ്പരം ഉയര്‍ത്താറുണ്ട്.

സനത് ജയസൂര്യയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പില്‍; കൂടെ പ്രമുഖ നടിയും

സൂര്യക്ക് നേരെ നടുറോഡില്‍ 'സദാചാര' ആക്രമണം... രക്ഷയായത് പോലീസ് മാത്രം; കാമവെറി തീര്‍ക്കാന്‍ വരേണ്ട

ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???

എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വെറും രണ്ട് ഐസിസ് ഭീകരരെ വധിക്കാന്‍ വേണ്ടി അമേരിക്കന്‍ സൈന്യം ഇറാഖില്‍ കുരുതി കൊടുത്തത് 105 സാധാരണ ജനങ്ങളെയാണ്.

വെറുതേ അമേരിക്കന്‍ വിരുദ്ധത വിളമ്പുന്നതല്ല. അമേരിക്ക തന്നെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യമാണിത്.

ഇറാഖിലെ ഐസിസ്

ഇറാഖില്‍ ഐസിസ് ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. അതിന് കാരണം അമേരിക്കയുടെ ആക്രമണം തന്നെയാണ് എന്ന് പറയാം. പക്ഷേ അതിന്റെ പേരില്‍ അമേരിക്കന്‍ സൈന്യം എത്ര സാധാരണക്കാരെ കൊന്നൊടുക്കിയിട്ടുണ്ട് എന്നാണ് ചോദ്യം.

മൊസ്യൂളിലെ ആക്രമണം

കഴിഞ്ഞ മാര്‍ച്ച് 17 ന് ആയിരുന്നു മൊസ്യൂളില്‍ സഖ്യ സേനയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. എന്നാല്‍ അന്ന് കൊല്ലപ്പെട്ടത് നൂറില്‍ അധികം സാധാരണക്കാര്‍ ആയിരുന്നു.

രണ്ട് തീവ്രവാദികള്‍ക്ക് വേണ്ടി

കെട്ടിടത്തിനുള്ളില്‍ ഒളിച്ച രണ്ട് തീവ്ര വാദികള്‍ക്ക് വേണ്ടി ആയിരുന്നു അന്ന് ആക്രമണം നടത്തിയത്. അമേരിക്കന്‍ സൈന്യത്തോടൊപ്പം ഇറാഖി സേനയും ഉണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത് ഏറ്റവും വലിയ ദുരന്തം ആയിരുന്നു.

പെന്റഗണിന്റെ റിപ്പോര്‍ട്ട്

മൊസ്യൂളിലെ അല്‍ ജദീദ ജില്ലയില്‍ ആയിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 105 സാധാരണക്കാര്‍ കൊല്ലപ്പെട്ട കാര്യം പെന്റഗണ്‍ തന്നെ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.

അറിയാതെ പറ്റിപ്പോയതെന്ന്

തീവ്രവാദികള്‍ ഒളിച്ച കെട്ടിടത്തിനുള്ളില്‍ സാധാരണക്കാര്‍ ഉള്ള കാര്യം അറിയില്ലായിരുന്നു എന്ന വിചിത്ര ന്യായമാണ് ഇപ്പോള്‍ അമേരിക്ക പറയുന്നത്. ആക്രമണം നടത്താന്‍ അനുമതി നല്‍കിയത് ഇറാഖി സേനയാണെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്.

താഴത്തെ നിലയില്‍

തീവ്രവാദികള്‍ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം 101 സാധാരണ ജനങ്ങള്‍ ഉണ്ടായിരുന്നത്രെ. അവരെല്ലാവരും കൊല്ലപ്പെട്ടു. അടുത്ത കെട്ടിടത്തില്‍ ഉണ്ടായിരുന്ന 4 പേരും കൊല്ലപ്പെട്ടു.

അതിന്റെ കുറ്റവും ഐസിസിന്

ഇത്രയധികം പേര്‍ കൊല്ലപ്പെടാന്‍ കാരണം ഐസിസ് ആണെന്നാണ് അമേരിക്ക ഇപ്പോള്‍ വാദിക്കുന്നത്. അവര്‍ കെട്ടിടത്തിനുള്ളില്‍ വേറേയും ബോംബുകള്‍ വച്ചിരുന്നു എന്നും അത് പൊട്ടിത്തെറിച്ചാണ് ആളുകള്‍ കൊല്ലപ്പെട്ടത് എന്നും ആണ് വാദം.

ശക്തി കുറഞ്ഞ ബോംബുകള്‍

തീവ്രവാദികളെ തുരത്താന്‍ വേണ്ടി ഉപയോഗിച്ചത് ശക്തി കുറഞ്ഞ ബോംബുകള്‍ ആയിരുന്നു എന്നും അമേരിക്ക ന്യായീകരിക്കുന്നുണ്ട്. ഐസിസുകാര്‍ ആണത്രെ അതിശക്തമായ സ്‌ഫോടക വസ്തുക്കള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചത്.

അഫ്ഗാനിലെ ആക്രമണം

ഐസിസിനെതിരെ അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളും ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബോംബ് ആയിരുന്നു അവിടെ ഉപയോഗിച്ചത്.

ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ആയി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആണ് ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയത്. ഇത്തരം ഒരു ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്നെ ആയിരുന്നു പെന്റഗണ്‍ മൊസ്യൂള്‍ ആക്രമണത്തില്‍ അന്വേഷണം നടത്തിയതും.

English summary
A US-led air raid in March against a building in the Iraqi city of Mosul killed at least 105 civilians, the Pentagon admitted on Thursday after concluding an investigation into the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X