
ഉത്തരകൊറിയയില്‍ കാര്യങ്ങള്‍ കൈവിട്ടു പോയി; ജനങ്ങൾ മരിച്ചുവീഴുന്നു, പിടിവിട്ട് കൊവിഡ് കേസുകള്‍
സോള്‍: ഉത്തര കൊറിയയില്‍ വ്യാഴാഴ്ചയായിരുന്നു അദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഉത്തര കൊറിയയി പനിയെ തുടര്‍ന്ന് 15 മരണം കൂടി സ്ഥിരീകരിച്ചന്നെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നിലവില്‍ ഉത്തര കൊറിയയില്‍ 42 പേര് മരിച്ചെന്നും 8,20,620 കേസുകള്‍ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞത് 324550 പേര് ചികിത്സയിലുണ്ടെന്നാണ് ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്.\

എന്നാല്‍ ഇപ്പോഴത്തെ കേസുകളും മരണവും കൊവിഡ് പോസിറ്റീവായവരുടേതാണോ എന്ന കാര്യം വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും, പ്രൊഡക്ഷന്‍ യൂണിറ്റുകളും റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. വലിയ നിയന്ത്രണങ്ങളാണ് ഓരോ നഗരത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് പടരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടും കേസുകള്‍ കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ചയായിരുന്നു രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോട്ട് ചെയ്തത്. പുതിയ വകഭേദമായ ഒമിക്രാണോണ് ഉത്തരകൊറിയയില്‍ സ്ഥിരീകരിച്ചത്. തലസ്ഥാനമായ പ്യോങ് യാങ്ങിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.

വലിയ ആരോഗ്യ സംവിധായനങ്ങളില്ലാത്ത രാജ്യമാണ് ഉത്തര കൊറിയ. കൊവിഡ് പരിശോധന സംവിധാനമോ വാക്സിനകളോ, ആന്റി വൈറല്‍ മരുന്നുകളോ ഒന്നും തന്നെ ഉത്തരകൊറിയയില്‍ ഇല്ല, നേരത്തെ ചൈനയില്‍ നിന്നുള്ള ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് സ്കീമില്‍ നിന്നുള്ള വാക്സിന് വാഗ്ദാനം ഉത്തര കൊറിയ നിരസിച്ചിരുന്നു. എന്നാല്‍ ചൈനയും ഉത്തര കൊറിയയും വീണ്ടും വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഏകദേശം രണ്ടരക്കോടി ജനങ്ങളാണ് ഉത്തര കൊറിയയില്‍ വസിക്കുന്നത്. 2020ല്‍ കൊവിഡ് ആദ്യമായി സ്ഥിരീകരിച്ചപ്പോള്‍ ഉത്തര കൊറിയ ആകെ ചെയ്ത പ്രതിരോധ മാര്‍ഗം അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിട്ടു എന്ന് മാത്രമാണ്. ചരക്ക് ഗതാഗതം പോലും ഈ സമയത്ത് നിരോധിച്ചിരുന്നു. ഇത് വലിയ ക്ഷാമത്തിലേക്ക് നയിച്ചിരുന്നു. എട്ടര ലക്ഷത്തോളം ടണ്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കുറവാണ് ഉത്തര കൊറിയ അന്ന് നേരിട്ടിരുന്നത്.

അന്ന് ചൈനയില്‍ നിന്നുള്ള സഹായങ്ങളൊന്നും തന്നെ ഉത്തര കൊറിയക്ക് ലഭിച്ചിരുന്നില്ല. കൊവിഡ് കാരണം അടച്ച് പൂട്ടിയ അവസ്ഥയിലാണ് രാജ്യം. മറ്റ് രാജ്യങ്ങളുടെ സഹായവും സ്വീകരിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറായിരുന്നില്ല. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 28.75 മില്യണില്‍ നിന്ന് 2.71 മില്യണായിട്ട് കുറഞ്ഞിരുന്നു.
'ഡിങ്കന്റെ പൂജക്കിടെ ദിലീപുമായി ബെഹ്റയുടെ ചർച്ച; പിറ്റേ ദിവസം ആ നിർദേശം';-സംശയാസ്പദമെന്ന് അഡ്വ.മിനി