കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറന്നുയര്‍ന്ന വിമാനത്തില്‍ സ്ഫോടനം,കത്തിക്കരിഞ്ഞ് യാത്രക്കാരന്‍ താഴെവീണു,ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍

  • By ജാനകി
Google Oneindia Malayalam News

നെയ്‌റോബി: പറന്നുയര്‍ന്ന വിമാനത്തിനകത്ത് സ്‌ഫോടനം. കത്തിയെരിഞ്ഞ യാത്രക്കാരന്‍ 1400 അടി ഉയരത്തില്‍ നിന്നും താഴേയ്ക്ക് വീണു. മറ്റ് യാത്രക്കാര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ പൈലറ്റ് തീ പിടിച്ച വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചു. പറഞ്ഞ് വരുന്നത് ഒരു സിനാമാക്കഥയൊന്നുമല്ല. സൊമാലിയയില്‍ യാത്രാ വിമാനത്തില്‍ സ്‌ഫോടനം ഉണ്ടായ കാര്യമാണ്.

74 യാത്രക്കാരുമായി മോഗാദിഷുവില്‍ നിന്നും ജിബൂട്ടിയേല്ക്ക് പറന്ന ഡാലോ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോംബ് സ്‌ഫോടനം ആണെന്നാണ് പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ കരുതിയത്. വിമാനത്തിന്റെ ഗ്യാപ്പിംഗ് ഹോളിന് സമീപം ഉണ്ടായ സ്‌ഫോടനമാണ് തീപിടിയ്ക്കാന്‍ കാരണമായത്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്

 ആകാശത്ത് വച്ച്

ആകാശത്ത് വച്ച്

ആകാശത്ത് വച്ച് വിമാനത്തിനുള്ളില്‍ സ്‌ഫോടനം ഉണ്ടായാല്‍ എന്താകും അവസ്ഥ. അതൊരു ബോംബ് സ്‌ഫോടനം ആയിരിയ്ക്കുമെന്ന് പൈലറ്റും വിചാരിച്ചു. വ്ളാഡിമിര്‍ വൊദോ പിവിക് എന്നയാളായിരുന്നു വിമാനത്തിന്റെ പൈലറ്റ്.

യാത്രക്കാരന്‍

യാത്രക്കാരന്‍

വിമാനത്തിന്റെ വിന്‍ഡോ സീറ്റില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ കത്തിയെരിഞ്ഞ് താഴേയ്ക്ക് വീണു. വലിയ വിടവാണ് വിമാനത്തിന്റെ ഈ ഭാഗത്ത് ഉണ്ടായത്.

ധൈര്യം വിടാതെ

ധൈര്യം വിടാതെ

64 കാരനായ പൈലറ്റ് മനോധൈര്യം വിടാതെ വിമാനം എയര്‍പോര്‍ട്ടിലേയ്ക്ക് തന്നെ തിരിച്ച് വിട്ടു. ഫ്‌ളൈറ്റ് കണ്‍ട്രോളുകള്‍ക്ക് തകരാര്‍ ഇല്ലായിരുന്നു

തീപിടിച്ച നിലയില്‍

തീപിടിച്ച നിലയില്‍

തീപിടിച്ച നിലയിലാണ് വിമാനം താഴെ ഇറക്കുന്നത്

ഒരു മരണം

ഒരു മരണം

ഒരാള്‍ മാത്രമാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. 74 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്

സ്ഥിരീകരണം ഇല്ല

സ്ഥിരീകരണം ഇല്ല

വിമാനത്തില്‍ നടന്നത് ബോംബ് സ്‌ഫോടനം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല

വീഡിയോ

തീ പിടിച്ച് വിമാനത്തിന് അകത്ത് നിന്ന് യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലേയ്ക്ക്.

English summary
Plane makes emergency landing in Somalia after on board explosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X