കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയിലിന്റെ പിതാവിന് വിട, റേ ടോംലിന്‍സണ്‍ അന്തരിച്ചു

  • By Sruthi K M
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇ-മെയിലിന്റെ പിതാവെന്നറിയപ്പെട്ടിരുന്ന റേ ടോംലിന്‍സണ്‍ അന്തരിച്ചു. 74വയസ്സുകാരനായ റേ ടോംലിന്‍സണ്‍ ശനിയാഴ്ചയാണ് ഇന്റര്‍നെറ്റ് ലോകത്തോട് വിട പറഞ്ഞത്. മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നെറ്റ് ജനകീയമാക്കിയതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ടോംലിന്‍സണ്‍. 1971ല്‍ നേരിട്ടുള്ള ഇ-മെയില്‍ മെസേജിങ് സംവിധാനം അദ്ദേഹം രൂപപ്പെടുത്തിയെടുക്കുകയായിരുന്നു.

പിന്നീട് നെറ്റ്‌വര്‍ക്കിങ് സംവിധാനം വഴി ഇന്ന് കാണുന്ന രീതിയിലുള്ള ഇ-മെയില്‍ മെസേജിങ് സംവിധാനം രൂപപ്പെടുത്തി. ഇമെയിന്റെ അത്രയും ജനകീയമായ മറ്റൊരു ഇന്റര്‍നെറ്റ് സേവനം വേറെയില്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെ ഇന്റര്‍നെറ്റ് ലോകത്ത് ടോംലിന്‍സണിന്റെ പങ്ക് വിലപ്പെട്ടതുമാണ്.

raytomlinson

ടെനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും ടെല്‍നെറ്റ് സ്ഥാപിക്കുന്നതിലും ടോംലിന്‍സണ്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇമെയില്‍ വിലാസങ്ങള്‍ക്ക് @ ചിഹ്നം നല്‍കിയതും റായ് ടോംലിന്‍സണാണ്. അറ്റ് ചിഹ്നം വന്നതോടെയാണ് ഉപയോക്താവിനും സേവനദാതാവിനും തിരിച്ചറിയാന്‍ സാധിച്ചത്.റേ ടോംലിന്‍സണിന് ട്വിറ്ററും അനുശോചനം രേഖപ്പെടുത്തി.

റെന്‍സ്സലേര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദം നേടിയ ടോംലിന്‍സണ്‍ എംഐടിയിലും പഠിച്ചിട്ടുണ്ട്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് സന്ദേശം അയയ്ക്കുന്ന ആശയവും അദ്ദേഹത്തിന്റേതായിരുന്നു. 1941ല്‍ ന്യൂയോര്‍ക്കിലാണ് റേ ടോംലിന്‍സണ്‍ ജനിക്കുന്നത്.

English summary
Ray Tomlinson, widely credited as the creator of email, has died, his employer, Raytheon, told CNN on Sunday. He was 74.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X