കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനുള്ള ശ്രമം നടക്കില്ല; ട്വിറ്ററിലേക്കില്ലെന്ന് ജീവനക്കാര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടവരെ വീണ്ടും തിരിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടേക്കും. പലര്‍ക്കും ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ല. കമ്പനിയിലെ ജോലി സമയം ഒരു മനുഷ്യന് താങ്ങാന്‍ പറ്റുന്നതിലും അധികമാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. കമ്പനിയിലെ സുപ്രധാന ജീവനക്കാരെ തിരിച്ചെടുക്കാനായിരുന്നു ശ്രമം.

ഇവരെ അബദ്ധത്തില്‍ പിരിച്ചുവിട്ടുവെന്നായിരുന്നു കമ്പനി പറഞ്ഞത്. അവരെ നിലനിര്‍ത്താനാണ് തീരുമാനം. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ട്വിറ്ററിലേക്ക് തിരിച്ചെത്താന്‍ താല്‍പര്യമില്ല. എന്നാല്‍ ഇവരെ നിര്‍ബന്ധപൂര്‍വം കമ്പനിയിലെത്തിക്കുകയാണ് ട്വിറ്റര്‍ ചെയ്യുന്നത്. പല ജീവനക്കാര്‍ക്കും കമ്പനിയോട് നോ പറയാനുള്ള ഭയമുണ്ടെന്നാണ് വ്യക്തമാകുന്നത്.

1

ട്വിറ്ററിന്റെ ടോപ് മാനേജ്‌മെന്റ് അത്രയ്ക്ക് ശക്തമാണ്. അവരുടെ ഓഫര്‍ നിരസിക്കാന്‍ മാത്രം ധൈര്യം ഇവര്‍ക്കാര്‍ക്കുമില്ല. അതസമയം സ്വമേധയാ ട്വിറ്ററില്‍ തിരിച്ചെത്താന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കിയ ജീവനക്കാരെ തിരിച്ചുവിളിച്ച് കൊണ്ടുള്ള തീരുമാനം മാനേജ്‌മെന്റ് റദ്ദാക്കുമെന്നാണ് കരുതുന്നത്.

യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍

അതേസമയം പുറത്തായവര്‍ക്ക് അടുത്ത 60 ദിവസത്തേക്കുള്ള ശമ്പളം ട്വിറ്റര്‍ നല്‍കും. ഒപ്പം കമ്പനിയില്‍ നിന്ന് വിട്ടുപോകുമ്പോള്‍ ലഭിക്കുന്ന തുകയും ലഭിക്കും. ഒരു മാസത്തെ ശമ്പളമാവും നല്‍കുക. അതേസമയം തിരിച്ചുവിളിച്ചവരെ ജോയിന്‍ ചെയ്തില്ലെങ്കില്‍ ആ പേരില്‍ അവരെ പുറത്താക്കുമെന്നാണ് ജീവനക്കാര്‍ കരുതുന്നത്.

തീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെതീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെ

അതേസമയം തിരിച്ചുവിളിച്ചിട്ടും വന്നില്ലെന്ന കാരണം കൊണ്ട്, ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം പോലും കമ്പനി നല്‍കില്ലെന്നാണ് കരുതുന്നത്. എന്നാല്‍ വര്‍ക്ക് ലോഡ് വല്ലാതെ കൂടിയിരിക്കുകയാണ്. ടെക്‌നിക്കല്‍ മാനേജര്‍മാരോട് 20 വ്യക്തിഗത കോണ്‍ട്രിബ്യൂട്ടര്‍മാരെ മാനേജ് ചെയ്യാനാണ് നിയോഗിച്ചിരിക്കുന്നത്.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

ഇവര്‍ക്ക് ഭൂരിഭാഗം സമയവും ഇന്റര്‍നെറ്റ് കോഡ് എഴുതുന്നതില്‍ ചെലവഴിക്കേണ്ടി വരും. പലര്‍ക്കും നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍, ഉയര്‍ന്ന ജോലിഭാരമാണ് ഉണ്ടായിരിക്കുന്നത്. മസ്‌കിന്റെ പ്രൊജക്ടുകളുടെ ഭാഗമായവര്‍ ഒരു ദിവസം ഇരുപത് മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഇത് ട്വിറ്ററിലെ ജോലിക്കാര്‍ തന്നെയാണ് പറയുന്നത്.

ഇലോണ്‍ മസ്‌ക് 20 മണിക്കൂര്‍ ജോലി ചെയ്യുന്നതിന് അധികം ശമ്പളം നല്‍കുന്നുണ്ടോ എന്ന കാര്യം ആര്‍ക്കും അറിയില്ല. പലര്‍ക്കും പുതിയ രീതി എന്താണെന്ന് പോലും അറിയില്ല. പലരും ജോലി ചെയ്ത് പോവുകയാണ്. ആരും ഡ്യൂട്ടി നല്‍കി നിയന്ത്രിക്കാനില്ല. മുന്‍ഗണനകളുമില്ല. ഓര്‍ഗനൈസേഷന്‍ ചാര്‍ട്ടുമില്ല.

ടീം മാനേജര്‍ ആരാണെന്നോ, ടീം ഏതാണെന്നോ പോലും ആര്‍ക്കുമറിയില്ല. കഴിഞ്ഞ ദിവസം പുറത്തായ വിവരങ്ങളില്‍, മസ്‌ക് ട്വിറ്റര്‍ സൗജന്യമായി നല്‍കുന്നത് നിയന്ത്രിക്കുമെന്നാണ് പറയുന്നത്. എല്ലാവര്‍ക്കും സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താനാണ് മസ്‌കിന്റെ തീരുമാനം. എന്നാല്‍ ഇത് എത്ര വിജയിക്കുമെന്ന് മാത്രം അറിയില്ല.

English summary
sacked employees not interested in return, heavy work load is the biggest problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X