സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു
റിയാദ്: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മോശമായി തുടരവെ സൗദി അറേബ്യ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നു. പാകിസ്താന്റെ സൈനികരെ കൂടുതലായി സൗദിയിലെത്തിക്കുകയാണ്. മുസ്ലിം രാജ്യങ്ങളിലെ ശക്തമായ സൈനിക ശക്തി എന്ന് കരുതുന്ന രാജ്യമാണ് പാകിസ്താന്. കഴിഞ്ഞ സെപ്തംബറില്‍ പാകിസ്താനും സൗദിയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചിരുന്നു.
യുദ്ധ വിമാനങ്ങള്‍, അകമ്പടി വിമാനങ്ങള്‍ എന്നിവയെല്ലാം പാകിസ്താനില്‍ നിന്ന് സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ കിങ് അബ്ദുല്‍ അസീസ് വ്യോമ താവളത്തില്‍ എത്തിയിട്ടുണ്ട്. സുരക്ഷ ശക്തമാക്കുകയാണ് സൗദി അറേബ്യയുടെ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കക്ക് പുറമെ പാകിസ്താനുമായും പ്രതിരോധ ഉടമ്പടി സൗദി ഒപ്പുവയ്ക്കാന്‍ കാരണവും ഇതുതന്നെയാണ്.

അമേരിക്കക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഇറാന് സൈന്യം സൗദി അറേബ്യയില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഈ വേളയില്‍ നിരവധി മിസൈലുകളും ഡ്രോണുകളുമാണ് സൗദി പ്രതിരോധിച്ചത്. ഇതിന് പാകിസ്താന്റെ സഹായവും ലഭിച്ചിരുന്നുവത്രെ. പ്രതിരോധ മിസൈല്‍ സംവിധാനം പാകിസ്താന് സൗദിക്ക് നല്‍കിയിരുന്നു.
13000 പാകിസ്താന് സൈനികരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ എത്തിയത്. 18 യുദ്ധ വിമാനങ്ങളും പാകിസ്താനില്‍ നിന്ന് വന്നിട്ടുണ്ട്. ഇക്കാര്യം ശനിയാഴ്ചയാണ് സൗദി അറേബ്യ അറിയിച്ചത്. പിന്നീടാണ് നിലവില്‍ സൗദി അറേബ്യയില്‍ ക്യാമ്പ് ചെയ്യുന്ന പാകിസ്താന് സൈനികരുടെ എണ്ണം പുറത്തുവന്നത്. പാകിസ്താന്റെ വ്യോമ-കര സൈനികര്‍ സൗദിയില്‍ എത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലെ പാകിസ്താന് സൈനികരുടെ എണ്ണം
സൗദി അറേബ്യയുമായി ഒപ്പുവച്ച കരാറിന്റെ ഭാഗമായിട്ടാണ് സൈനികരെ അയച്ചത് എന്ന് പാകിസ്താന് ഭരണകൂടം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാകിസ്താന് സൈനികര്‍ സൗദിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത് എന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകന് മുഹമ്മദ് മെഹ്ദി പിടിഐയോട് പറഞ്ഞു.
സൗദി അറേബ്യയില്‍ നേരത്തെ 10000 പാകിസ്താന് സൈനികര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതിന് പുറമെയാണ് ഇപ്പോള്‍ 13000 സൈനികര്‍ കൂടി എത്തിയിരിക്കുന്നത്. ഒരു ഭാഗത്ത് ഇറാനും മറുഭാഗത്ത് ഹൂത്തികളും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പാകിസ്താന് സൈനികരുടെ സാന്നിധ്യം സൗദിയില്‍ ശക്തിപ്പെടുത്തുന്നത്. സൗദി അറേബ്യയുടെ സുരക്ഷ മാത്രമാണ് പാകിസ്താന് സൈന്യത്തിന്റെ ചുമതല.
കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച കരാര്‍ പ്രകാരം ആക്രമണം ചെറുക്കാന്‍ പരസ്പരം സഹായിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്. അതിനിടെ, ഇറാനും അമേരിക്കയും ഇസ്ലാമാബാദില് നടത്തിയ ചര്‍ച്ച പൊളിഞ്ഞു. ധാരണകള്‍ അംഗീകരിച്ചില്ലെന്ന് അമേരിക്ക അറിയിച്ചു. ഇതോടെ ഏത് സമയവും യുദ്ധം ശക്തിപ്പെട്ടേക്കാം. ഈ വേളയില്‍ കൂടിയാണ് പാകിസ്താന് സൈനികര്‍ സൗദിയില്‍ എത്തിയിരിക്കുന്നത്. ഇവര്‍ ഏത് രീതിയില്‍ ഇടപെടുന്നു എന്നതിനെ അനുസരിച്ചാകും പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാവി.
-
പെർമിറ്റില്ലാതെ ഇനി മക്കയിലേക്ക് കടക്കാനാവില്ല; ഹജ്ജിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങളുമായി സൗദി -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
ഇറാനെ പൂട്ടാൻ യുഎസ് നാവികസേന; ഹോർമുസ് കടലിടുക്കിൽ സമ്പൂർണ്ണ ഉപരോധം! എണ്ണ വ്യാപാരത്തിന് അന്ത്യശാസനം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ്















Click it and Unblock the Notifications