കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ആശങ്ക ശക്തിപ്പെട്ടു; ആദ്യ കൊറോണ മരണം മദീനയില്‍, യുഎഇ വിമാനത്താവളങ്ങള്‍ അടച്ചിടും

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. മദീനയില്‍ വച്ച് അഫ്ഗാന്‍ സ്വദേശിയാണ് മരിച്ചത്. ഇയാളുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഉടനെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു.

സൗദിയില്‍ ചൊവ്വാഴ്ച 205 കൊറോണ രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അതിവേഗം വ്യാപിക്കുകയാണ് രോഗം. ഇതോടെ ശക്തമായ പ്രതിരോധ നടപടികള്‍ എടുക്കാന്‍ ഭരണകൂടം തീരുമാനിച്ചു. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ 2100 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കടുതലും സൗദിയിലും ഖത്തറിലുമാണ്. വിശദാംശങ്ങള്‍...

ജിസിസിയില്‍ ഇതുവരെ മരിച്ചത്

ജിസിസിയില്‍ ഇതുവരെ മരിച്ചത്

ആറ് പേരാണ് ഇതുവരെ ജിസിസിയില്‍ മരിച്ചത്. മൂന്ന് പേര്‍ ബഹ്‌റൈനിലും രണ്ടുപേര്‍ യുഎഇയിലും നേരത്തെ മരിച്ചിരുന്നു. അതേസമയം, യുഎഇ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ വ്യാഴാഴ്ച മുതല്‍ അടച്ചിടും.

പ്രധാന ഇടങ്ങള്‍

പ്രധാന ഇടങ്ങള്‍

ദുബായിലെയും അബുദാബിയിലേയും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍ അവസാനിപ്പിക്കുമെന്ന് ഭരണകൂടം അറിയിച്ചു. സൗദി അറേബ്യയും കുവൈത്തും ഖത്തറും പൂര്‍ണമായി അടച്ചിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയും സ്തംഭിക്കാന്‍ പോകുന്നത്.

പൂര്‍ണമായി നിലയ്ക്കും

പൂര്‍ണമായി നിലയ്ക്കും

വ്യാഴാഴ്ച രാത്രി മുതല്‍ പുതിയ തീരുമാനങ്ങള്‍ യുഎഇയില്‍ നടപ്പില്‍ വരും. യാത്ര, ട്രാന്‍സിറ്റ് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കും. യുഎഇ വഴി വിദേശത്തേക്ക് പോകാനുള്ള അവസരവും ഇതോടെ ഇല്ലാതാകും. ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനുള്ള വഴിയും അടയും. എന്നാല്‍ കുടുങ്ങിയവരെ കൈവിടില്ലെന്ന് യുഎഇ അറിയിച്ചു.

പരിഭ്രാന്തി വേണ്ട

പരിഭ്രാന്തി വേണ്ട

അവശ്യ വസ്തുക്കളുടെ വിതരണം മുടങ്ങില്ല. ഭക്ഷ്യ വിപണന കേന്ദ്രങ്ങളും മരുന്ന് കടകളും പ്രവര്‍ത്തിക്കും. അല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ആശുപത്രികളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു.

ഷോപ്പിങ് കേന്ദ്രങ്ങള്‍

ഷോപ്പിങ് കേന്ദ്രങ്ങള്‍

യുഎഇയിലെ ഷോപ്പിങ് കേന്ദ്രങ്ങള്‍ രണ്ടാഴ്ച അടച്ചിടാനാണ് തീരുമാനം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഷാര്‍ജയിലും മറ്റും പോലീസ് സന്ദേശം കൈമാറി. യാത്രാ വിലക്ക് കാരണം യുഎഇയില്‍ കുടങ്ങിയ വിസിറ്റിങ് വിസക്കാര്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുമതിയുണ്ട്.

മറ്റു രാജ്യങ്ങളില്‍

മറ്റു രാജ്യങ്ങളില്‍

ഒമാനില്‍ ഇന്ന് 18 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഒമാനില്‍ രോഗികളുടെ എണ്ണം 84 ആയി. ബഹ്‌റൈനിലെ പള്ളികളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തിവച്ചു. അഞ്ചില്‍ കൂടുതല്‍ പേര്‍ പരസ്യമായി ഒത്തുചേരുന്നത് ബഹ്‌റൈന്‍ വിലക്കി. കറന്‍സികള്‍ അണുവിമുക്തമാക്കുമെന്ന് ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഖത്തറില്‍ പാര്‍ക്കുകളും ബീച്ചുകളും അടച്ചിട്ടുണ്ട്.

English summary
Saudi reports first coronavirus death; UAE gears up for lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X