കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലിയോപാട്ര ആത്മഹത്യ ചെയ്തതല്ല, കൊന്നതാണത്രെ... ആര്?

Google Oneindia Malayalam News

കെയ്‌റോ: ക്ലിയോപാട്ര എന്ന് കേള്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിയും ശക്തയും ആയ ഭരണാധികാരിയെ ആയിരിയ്ക്കും ഓര്‍മ വരിക. അതേ, ക്ലിയോപാട്ര അങ്ങനെ തന്നെ ആയിരുന്നു.

ഈജിപ്തിലെ ടോളമി വംശത്തിലെ ഏറ്റവും സജീവമായ അവസാനത്തെ ഫറവോ കൂടിയായിരുന്നു ക്ലിയോപാട്ര. മരിച്ചിട്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ആ മരണത്തിലെ ദുരൂഹതകള്‍ ഇപ്പോഴും മാറിയിട്ടില്ല.

വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ അവര്‍ ആത്മഹത്യ ചെയ്തതല്ല, അതൊരു കൊലപാതകമായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന പഠനങ്ങള്‍ അവകാശപ്പെടുന്നത്.

ക്ലിയോപാട്ര

ക്ലിയോപാട്ര

ഈജിപ്തിലെ അവസാന ഫറവോ എന്ന് വേണമെങ്കില്‍ ക്ലിയോപാട്രയെ വിശേഷിപ്പിയ്ക്കാം. ക്ലിയോപാട്രയുടെ മരണ ശേഷം മകന്‍ ഫറവോ ആയി സ്ഥാനമേറ്റെങ്കിലും ഉടന്‍ കൊല്ലപ്പെടുകയായിരുന്നു.

ആത്മഹത്യയോ കൊലപാതകമോ?

ആത്മഹത്യയോ കൊലപാതകമോ?

യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഈജിപ്ഷ്യന്‍ രീതിയനുസരിച്ച് ക്ലിയോപാട്ര രണ്ട് തോഴിമാര്‍ക്കൊപ്പം ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം. പാമ്പിനെ കൊണ്ട് കടിപ്പിച്ചിട്ടായിരുന്നത്രെ ഇത്.

ശാസ്ത്രം, തെളിവ്

ശാസ്ത്രം, തെളിവ്

അന്നത്തെ കാലത്ത് മൂന്ന് പേരെ കൊല്ലാന്‍ മാത്രം വിഷമുള്ള പാമ്പ് ഈജിപ്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഈജിപ്‌തോളജിസ്റ്റുകളും പാമ്പ് വിദഗ്ധരും ഒക്കെ ചേര്‍ന്ന സംഘമാണ് ഇത് കണ്ടെത്തുന്നത്.

പാമ്പിനെ കടത്താന്‍

പാമ്പിനെ കടത്താന്‍

കൊട്ടാരത്തിനുള്ളില്‍ പാമ്പിനെ കൊണ്ടുവന്നത് എങ്ങനെയെന്ന കാര്യത്തിലും സംശയം ഉണ്ട്. ചെറിയ കൂടയില്‍ പാമ്പിനെ ഒളിച്ചുകടത്തി എന്നാണ് കഥ. എന്നാല്‍ അത്ര ചെറിയ പാമ്പിനെ കൊണ്ട് കടിപ്പിച്ചാല്‍ ക്ലിയോപാട്രയോ തോഴിമാരോ മരിയ്ക്കില്ലായിരുന്നത്രെ.

എന്തിന് മരണം?

എന്തിന് മരണം?

എന്തിനാണ് ക്ലിയോപാട്ര മരിയ്ക്കുന്നത്? സീസറിന്റെ കൊലപാതകത്തിന് ശേഷം മാര്‍ക്ക് ആന്റണിയ്‌ക്കൊപ്പമായിരുന്നു ക്ലിയോപാട്ര. എന്നാല്‍ സീസറിന്റെ മകനുമായുള്ള യുദ്ധത്തില്‍ ആന്റണി കൊല്ലപ്പെട്ടു. തുടര്‍ന്നാണ് ക്ലിയോപാട്ര ആത്മഹത്യ ചെയ്യുന്നതെന്നാണ് ചരിത്രം.

 ക്ലിയോപാട്രയുടെ ജീവിതം

ക്ലിയോപാട്രയുടെ ജീവിതം

ടോളമി വംശത്തിലാണ് ക്ലിയോപാട്രയുടെ ജനനം. ആദ്യം പിതാവിനൊപ്പവും പിന്നെ സഹോദരങ്ങള്‍ക്കൊപ്പവും ക്ലിയോപാട്ര ഈജിപ്ത് ഭരിച്ചു. ആചാരപ്രകാരം ഒരു സഹോദരം വിവാഹം കഴിയ്ക്കുകയും ചെയ്തു.

ജൂലിയസ് സീസര്‍

ജൂലിയസ് സീസര്‍

ഈജിപ്തിന്റെ ഫറവോ ആയി സ്വയം അവരോധിതയായ ക്ലിയോപാട്ര പിന്നീട് കീഴടങ്ങുന്നത് ജൂലിയസ് സീസറിന് മുന്നിലാണ്. അവര്‍ തമ്മില്‍ പ്രണയബദ്ധരായി. കിരീടം ഉറപ്പിച്ച് നിര്‍ത്താന്‍ സീസറിന്റെ ശക്തി ക്ലിയോപാട്രയ്ക്ക് ഗുണം ചെയ്തു. സീസറില്‍ ഉണ്ടായ മകനാണ് സിസേറിയന്‍.

മാര്‍ക്ക് ആന്റണി

മാര്‍ക്ക് ആന്റണി

സീസറെ കൊന്നതിന് പിന്നില്‍ മാര്‍ക്ക് ആന്റണി ആയിരുന്നു. പക്ഷേ ക്ലിയോപാട്രയ്ക്ക് ആന്റണിയ്‌ക്കൊപ്പമേ നില്‍ക്കാനാകുമായിരുന്നുള്ളു. സീസറുടെ യഥാര്‍ത്ഥ മകന്‍ ഒക്ടാവിയനസ് ക്ലിയോപാട്രയോട് അത്രയേറെ ദേഷ്യത്തിലായിരുന്നു.

വീണ്ടും കുട്ടികള്‍

വീണ്ടും കുട്ടികള്‍

മാര്‍ക്ക് ആന്റണിയുമായുള്ള ബന്ധത്തില്‍ മൂന്ന് കുട്ടികളാണ് ജനിച്ചത്. ഇരട്ടകളായ ക്ലിയോപാട്ര സെലേന്‍ 2, അലക്‌സാണ്ടര്‍ ഹെലിയോസും പിന്ന് ടോളമി ഫിലാഡല്‍ഫസും.

കൊലനടത്തിയതാര്?

കൊലനടത്തിയതാര്?

ഒക്ടോവിയാനസിനെതിരെയുള്ള യുദ്ധത്തില്‍ മാര്‍ക്ക് ആന്റണി ദയനീയമായി കൊല്ലപ്പെട്ടു. ഇതേ തടുര്‍ന്നാണ് ക്ലിയോപാട്ര മരിയ്ക്കുന്നത്. അവര്‍ കൊല്ലപ്പെട്ടതാണെങ്കില്‍ പിന്നില്‍ ഓക്ടോവിയാനസ് തന്നെ ആകുമോ?

English summary
The story that Cleopatra, ancient queen of Egypt, was killed by a snake bite has been rejected as "impossible" by University of Manchester academics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X