എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ചക്രക്കസേരയിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഭൗതക ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. പഠനകാലത്ത് നാഡീതളര്‍ച്ച സംഭവിക്കുന്ന രോഗം ബാധിച്ചെങ്കിലും ആ ബുദ്ധിവൈഭവത്തെ മഹാത്ഭുതം കാണിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചിരുന്നില്ല. ഇന്ന് ലോകം കാണുന്ന പ്രാപഞ്ചിക പഠന ശാഖകളില്‍ മിക്കതിലും സ്റ്റീഫന്‍ ഹോക്കിങിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചും അനന്തവിഹായസിലെ ആശ്ചര്യപ്പെടുത്തുന്ന സംഭവ വികാസങ്ങളെ കുറിച്ചും സ്റ്റീഫന്‍ ഹോക്കിങ് വളരെ ലളിതമായി വിവരിച്ചു. പ്രപഞ്ചം ഒരു മഹാ വിസ്‌ഫോടനത്തിലൂടെ ഉണ്ടായി എന്ന് പറയുന്ന ബിഗ്ബാങ് സിദ്ധാന്തം മുതല്‍ തമോഗര്‍ത്തങ്ങളുടെ ഇരുട്ടറകളിലേക്ക് വരെ വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ സംക്ഷിപ്ത ചരിത്രം). എന്താണ് അതില്‍ സ്റ്റീഫന്‍ ഹോക്കിങ് വിശദീകരിക്കുന്നത്...

ജനപ്രിയമായ ശാസ്ത്ര പുസ്തകം

ജനപ്രിയമായ ശാസ്ത്ര പുസ്തകം

പ്രപഞ്ച പഠനത്തിന് ഇന്ന് ലോകത്ത് ലഭ്യമായതില്‍ ഏറ്റവും ജനപ്രിയമായ ശാസ്ത്ര പുസ്തകമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. 1988ലാണ് സ്റ്റീഫന്‍ ഹോക്കിങ് പുസ്തകം പുറത്തിറക്കുന്നത്. ശാസ്ത്ര കുതുകികള്‍ക്ക് മാത്രമല്ല, ഏത് സാധാരണക്കാര്‍ക്കും മനസിലാകുന്ന തരത്തിലാണ് ഹോക്കിങ് ഈ പുസ്തകത്തില്‍ പ്രപഞ്ചത്തിന്റെ ഉള്ളറകളെ വിശദീകരിച്ചിരിക്കുന്നത്. ശാസ്ത്ര സിദ്ധാന്തങ്ങളെ കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് പോലും എ ബ്രീഷ് ഹിസ്റ്ററി ഓഫ് ടൈം നവ്യമായ വായനാനുഭവം നല്‍കി. അതുകൊണ്ടുതന്നെയാണ് ഈ വിഖ്യാത പുസ്തകത്തിന്റെ ഒരു കോടി പകര്‍പ്പുകള്‍ വിറ്റുപോയത്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകമായി അഞ്ചു വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടു എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം.

തമോഗര്‍ത്തം

തമോഗര്‍ത്തം

പ്രപഞ്ച ഘടന, ഉത്ഭവം, വികാസം തുടങ്ങി പ്രപഞ്ചത്തിന്റെ സംഭവബഹുലമായ മാറ്റങ്ങളെ കുറിച്ച് സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കാതെ തന്നെ ഹോക്കിങ് തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. സമയത്തിന്റെയും കാലത്തിന്റെയും അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ വിശദീകരിക്കുകയാണവിടെ. പ്രപഞ്ചമുണ്ടായതും അതിന് ശേഷം വന്ന മാറ്റങ്ങളും ഗുരുത്വാകര്‍ഷണം സംബന്ധിച്ചുമെല്ലാം തന്റെ പുസ്തകത്തില്‍ ഹോക്കിങ് പറയുന്നു. പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായി എന്ന് കരുതുന്ന ശക്തമായ വിസ്‌ഫോടനം, നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തം തുടങ്ങിയ പ്രതിഭാസങ്ങളെ കുറിച്ച് ഈ പുസ്തകം വ്യക്തമായ കാഴ്ചപ്പാട് കൈമാറുന്നു.

ഒരു കോടി പകര്‍പ്പുകള്‍

ഒരു കോടി പകര്‍പ്പുകള്‍

ജനറല്‍ റിലേറ്റിവിറ്റി, ക്വാണ്ടം മെക്കാനിക്‌സ് തുടങ്ങിയ സുപ്രധാന സിദ്ധാന്തങ്ങള്‍ സംബന്ധിച്ചും എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ചര്‍ച്ച ചെയ്യുന്നു. പ്രപഞ്ചത്തെ കുറിച്ച് വിശദീകരിക്കാന്‍ ആധുനിക ശാസ്ത്ര സമൂഹം പതിവായി ഉപയോഗിക്കുന്ന സിദ്ധാന്തങ്ങളാണിവ. പ്രപഞ്ചത്തിലെ എല്ലാം തീര്‍ത്തും യുക്തസഹമായതും ഇഴുകിചേര്‍ന്ന് നില്‍ക്കുന്നതുമാണെന്ന നിഗമനത്തില്‍ എത്തിനില്‍ക്കുന്നു സ്റ്റീഫന്‍ ഹോക്കിങ്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം എന്ന ഖ്യാതി നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട് ഈ രചന. 20 വര്‍ഷത്തിനിടെ ഒരു കോടി പകര്‍പ്പുകള്‍ വിറ്റഴിക്കപ്പെട്ടു. 2001ല്‍ 35 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. സണ്‍ഡൈ ടൈംസ് നടത്തിയ പരിശോധനയില്‍ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആണെന്ന് കണ്ടെത്തിയിരുന്നു.

തമോഗര്‍ത്തങ്ങള്‍ ഇല്ല

തമോഗര്‍ത്തങ്ങള്‍ ഇല്ല

തമോഗര്‍ത്തങ്ങളെ കുറിച്ച് ആധികാരികമായി വിശദീകരിച്ച വ്യക്തി എന്ന നിലയില്‍ സ്റ്റീഫന്‍ ഹോക്കിങ് ഈ വിഷയത്തില്‍ പറയുന്ന ഓരോ കാര്യങ്ങളും ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തമോഗര്‍ത്തങ്ങള്‍ ഇല്ല എന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിരുന്നു. ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് 2014ലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭീമന്‍ നക്ഷത്രങ്ങള്‍ നാശം സംഭവിക്കുമ്പോള്‍ തമോഗര്‍ത്തങ്ങളായി മാറുന്ന എന്നാണ് ശാസ്ത്ര നിഗമനം. തമോഗര്‍ത്തങ്ങളെ നിലനിര്‍ത്തുന്നത് സംഭാവ്യതാ ചക്രവാളമാണ്. ശക്തമായ ഗുരുത്വാകര്‍ഷണത്താല്‍ ഈ ചക്രവാളത്തില്‍പ്പെടുന്ന പ്രകാശ കണികകള്‍ക്ക് പോലും രക്ഷപ്പെടാന്‍ സാധിക്കില്ലത്രെ. ഐന്‍സ്റ്റൈന്റെ കണ്ടെത്തലും ഇതായിരുന്നു.

തവിട്ടുഗര്‍ത്തങ്ങള്‍

തവിട്ടുഗര്‍ത്തങ്ങള്‍

എന്നാല്‍, സംഭാവ്യതാ ചക്രവാളങ്ങള്‍ ഇല്ല എന്നാണ് ഹോക്കിങ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. അങ്ങനെയാണെങ്കില്‍ തമോഗര്‍ത്തങ്ങളുമില്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു. തൊട്ടുപിന്നാലെ തവിട്ടുഗര്‍ത്തങ്ങളാണുള്ളതെന്നും ഹോക്കിങ് പറഞ്ഞു. ദ്രവ്യത്തെയും ഊര്‍ജത്തെയും താല്‍ക്കാലികമായി മാത്രം തടഞ്ഞുനിര്‍ത്തുന്ന ചക്രവാളങ്ങള്‍ മാത്രമേയുള്ളൂ. ഈ തടയപ്പെട്ട ദ്രവ്യവും ഊര്‍ജവും പിന്നീട് മോചിപ്പിക്കപ്പെടുമെന്നും അതിനാല്‍ തമോഗര്‍ത്തങ്ങളല്ല ഗ്രേഹോള്‍സ് ആണ്് നിലവിലുള്ളതെന്നും അദ്ദേഹം വാദിച്ചിരുന്നു. മാറിമറയുന്ന കണ്ടെത്തലുകള്‍ക്കും തുടര്‍ പഠനങ്ങള്‍ക്കും സാക്ഷ്യംവഹിക്കുന്ന ഒന്നാണ് ശാസ്ത്രലോകമെന്നത് ഈ രംഗം നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ പേരില്‍ തന്നെ ഹോക്കിങിനെ കുറിച്ച് എറോള്‍ മോറിസ് ഒരു ഡോക്യുമെന്ററി ഇറക്കിയിരുന്നു.

വിസ്മയിപ്പിക്കുന്ന ഐക്യൂ ലെവൽ... സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രത്യേകതകൾ ഇതൊക്കെയായിരുന്നു!!

രോഗത്തെ പൊരുതി തോല്‍പ്പിച്ചു: ഒടുവില്‍ സ്റ്റീഫന്‍ ഹോക്കിംഗ് മടങ്ങി, അന്ത്യം 76ാം വയസ്സില്‍

മനുഷ്യന്റെ അന്ത്യം പ്രവചിച്ച ശാസ്ത്രജ്ഞൻ ജീവനോടില്ല? സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്ക് മുമ്പേ മരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Stephen Hawking: A brief history of genius

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്