കൊറിയകള്‍ അടുക്കുന്നു; ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രിക്ക് കിം ജോംഗ് ഉന്നിന്റെ ക്ഷണം

  • Posted By: Desk
Subscribe to Oneindia Malayalam

സോള്‍: പതിറ്റാണ്ടുകളായി പരസ്പരം ശത്രുതയിലായിരുന്ന ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലെ ബന്ധം മെച്ചപ്പെടുന്നു. ദക്ഷിണ കൊറിന്‍ നഗരമായ പിയോംഗ്ചാംഗില്‍ നചക്കുന്ന ഇരുപത്തി മൂന്നാമത് ശീതകാല ഒളിംപിക്‌സാണ് ഇതിനുള്ള അവസരം സമ്മാനിച്ചിരിക്കുന്നത്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേഇന്നിനെ തന്റെ നാട്ടിലേക്ക് ക്ഷണിച്ചതായി പ്രസിഡന്റിന്റെ വക്താവ് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചു. ഒളിംപിക്‌സിന് സാക്ഷിയാവാനെത്തിയ കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യൊ-ജോംഗ് ആണ് പ്രസിഡന്റിനുള്ള ക്ഷണക്കത്ത് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് കൈമാറിയത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഇരുവരും കഴിഞ്ഞ ദിവസം നടത്തിയ സവിശേഷ കൂടിക്കാഴ്ചയിലായിരുന്നു ക്ഷണം കൈമാറിയത്.

ഇസ്രായേല്‍ യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു; മേഖലയില്‍ യുദ്ധത്തിന്റെ കാര്‍മേഘം

ഇരുകൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തര കൊറിയന്‍ ചെയര്‍മാന്‍ കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. അടുത്തഭാവിയില്‍ തന്നെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി കാണാനാണ് ഉത്തരകൊറിയ ആഗ്രഹിക്കുന്നതെന്നും കത്തില്‍ പറയുന്നു. കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമാക്കുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിക്കേണ്ടതുണ്ടെന്ന് പ്രസിഡന്റ് പ്രതികരണം അറിയിച്ചതായും വക്താവ് വ്യക്തമാക്കി.

korea

ദക്ഷിണ കൊറിന്‍ നഗരമായ പിയോംഗ്ചാംഗില്‍ വെള്ളിയാഴ്ച നടന്ന ഇരുപത്തി മൂന്നാമത് ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യൊ-ജോംഗും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേഇന്നും തമ്മില്‍ കൈകൊടുത്തത് വാര്‍ത്തയായിരുന്നു. ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി വൈസ് ഡയരക്ടറാണ് ഉന്നിന്റെ വലംകൈയായ ഇളയ സഹോദരി യൊ-ജോംഗ്. ഇരുകൊറിയകളില്‍ നിന്നുമുള്ള ഒളിംപിക് താരങ്ങള്‍ ഐക്യപതാകയ്ക്കു പിറകെ ഒന്നിച്ച് മാര്‍ച്ച് ചെയ്തതും വലിയ പ്രതീക്ഷയോടെയാണ് ഇരുരാജ്യങ്ങളിലെയും ജനത ഉറ്റുനോക്കുന്നത്.

English summary
thaw between two koreas

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്