• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താലിബാന്റെ പൊടിപോലും കാണില്ലായിരുന്നു; തന്ത്രം മാറ്റി എല്ലാം കീഴടക്കി... ഈ 5 കാര്യങ്ങള്‍ വഴിവെട്ടി!!

Google Oneindia Malayalam News

കാബൂള്‍: അമേരിക്ക അഫ്ഗാന്‍ വിടുന്നതിന് മുമ്പ് തന്നെ ഭരണം പിടിക്കാന്‍ താലിബാന് എങ്ങനെ സാധിച്ചു എന്ന ചോദ്യം ഇപ്പോഴും രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ സൈന്യം പിന്തിരിഞ്ഞോടിയെങ്കിലും ഭരണത്തിലേറാന്‍ താലിബാന് ഇനിയും ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു വിലയിരുത്തല്‍. പഞ്ചഷിര്‍ താഴ്‌വരയിലെ വടക്കന്‍ സഖ്യം ആര്‍ക്കുമുമ്പിലും കീഴൊതുങ്ങുന്നവരല്ല.

cmsvideo
  Taliban vs Resistance: What happened in Panjshir Valley? | Oneindia Malayalam

  സോവിയറ്റ് സൈന്യത്തിന്റെയും ശേഷം താലിബാനെ തന്നെയും തുരത്തിയവരാണ് വടക്കന്‍ സഖ്യം. എന്നാല്‍ ഇത്തവണ അവരെ തുരത്താന്‍ താലിബാന് ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. 1990കളില്‍ ചില കാര്യങ്ങള്‍ താലിബാന് വ്യക്തമായിരുന്നു. ഇത്തവണ ആ പാളിച്ച അവര്‍ ആദ്യത്തില്‍ തന്നെ തിരുത്തി. അതോടെയാണ് പഞ്ചഷിര്‍ വീണത്. വേറിട്ട ചില കാര്യങ്ങള്‍ ഇങ്ങനെ....

  തൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നംതൃഷയെ അറസ്റ്റ് ചെയ്യണം; ഫോട്ടോ വൈറലായതോടെ നടിക്ക് കുരുക്ക്... വീണ്ടും വെട്ടിലായി മണിരത്‌നം

  1

  ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ഇതിനുള്ള വഴിയൊരുക്കാന്‍ നേരത്തെ അമേരിക്ക ഖത്തറിന്റെ സഹായത്തോടെ ദോഹയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ എല്ലാ വഴികളും അമേരിക്ക ഒരുക്കിയിരുന്നു. സൈനികമായും സാമ്പത്തികമായുമുള്ള സഹായങ്ങള്‍ അമേരിക്കയും നാറ്റോ സഖ്യത്തിലെ മറ്റു രാജ്യങ്ങളും ചെയ്തുകൊടുത്തു. പക്ഷേ, ജൂലൈ മാസത്തില്‍ എല്ലാം മാറിമറിഞ്ഞു.

  2

  അതിവേഗമാണ് അഫ്ഗാന്റെ ഓരോ പ്രദേശങ്ങളും താലിബാന്‍ കീഴടക്കിയത്. ഇത് വ്യക്തമായ ആസൂത്രണത്തോടെയാണ് എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. കാരണം അതിര്‍ത്തി പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുകയാണ് താലിബാന്‍ ആദ്യം ചെയ്തത്. താജിക്കിസ്താന്‍, ഇറാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ താലിബാന്‍ പിടിച്ചടക്കുകയായിരുന്നു. ശേഷമാണ് നാല് ഭാഗത്തുനിന്നും അവര്‍ കാബൂള്‍ പിടിക്കാന്‍ പുറപ്പെട്ടത്.

  3

  ആഗസ്റ്റ് 15ന് താലിബാന്‍ കാബൂള്‍ പിടിച്ചതോടെ അഷറഫ് ഗനി രാജ്യം വിട്ടു. അദ്ദേഹവുമായി ബന്ധമുള്ളവരും രക്ഷപ്പെട്ടു. താലിബാന്റെ വരവില്‍ ആശങ്കയിലായവര്‍ കൂട്ടത്തോടെ രാജ്യം വിടാന്‍ ഒരുങ്ങി. വിമാനത്താവളത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കാണ് പിന്നീട് കണ്ടത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്ന് തങ്ങളുടെ പൗരന്‍മാരെ നാട്ടിലെത്തിച്ചു സുരക്ഷ ഉറപ്പാക്കി. എന്നാല്‍ താലിബാനെതിരെ അഫ്ഗാനിന്റെ മറ്റൊരു ഭാഗത്ത് പ്രതിരോധ നീക്കം അപ്പോഴേക്കും ആരംഭിച്ചിരുന്നു.

  4

  പഞ്ചഷിര്‍ താഴ്‌വര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കന്‍ സഖ്യത്തെ എങ്ങനെ നേരിടുമെന്ന് താലിബാന്‍ ആദ്യം തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് താലിബാന്‍ താജിക്കിസ്താന്‍ അതിര്‍ത്തി പിടിച്ചത്. 1996ല്‍ അഫ്ഗാന്റെ ഭരണം പിടിച്ച താലിബാന് വടക്കന്‍ സഖ്യത്തെ പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. അതിന് കാരണം അതിര്‍ത്തി വഴി അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനും ആയുധങ്ങളെത്തിക്കാനും അവസരമുണ്ടായിരുന്നു എന്നതാണ്.

  നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

  5

  താജിക്കിസ്താന്‍ അതിര്‍ത്തി താലിബാന്‍ പിടിച്ചതോടെ വടക്കന്‍ സഖ്യത്തിന് അതിര്‍ത്തി വഴി ആയുധങ്ങളോ ഭക്ഷ്യവസ്തുക്കളോ എത്തിക്കാന്‍ കഴിയാതെ വന്നു. ഇത് അവര്‍ക്ക് താലിബാന്‍ നല്‍കിയ ആദ്യ പ്രഹരമായിരുന്നു. പിന്നീട് താഴ്‌വരയിലേക്കുള്ള പ്രധാന ഹൈവേ അടച്ചു. ഇതോടെ വടക്കന്‍ സഖ്യം തീര്‍ത്തും പ്രതിസന്ധിയിലായി. താലിബാന്‍ നാലുഭാഗങ്ങളില്‍ നിന്നുമായി താഴ്‌വര വളയുകയാണ് ചെയ്തത്. ദിവസങ്ങള്‍ക്കകം തന്നെ വടക്കന്‍ സഖ്യത്തെ പരാജയപ്പെടുത്താനും താലിബാന് സാധിച്ചു.

  6

  വടക്കന്‍ സഖ്യത്തെ പരാജയപ്പെടുത്താന്‍ താലിബാന് പാകിസ്താന്‍ സൈന്യത്തിന്റെ സഹായമുണ്ടായിരുന്നു എന്നതാണ് മറ്റൊരു കാര്യം. ഐഎസ്‌ഐ മേധാവി കാബൂളിലെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു. പാക് വ്യോമസേനയുടെ വിമാനം വടക്കന്‍ സഖ്യത്തിനെതിരായ ആക്രമത്തില്‍ പങ്കെടുത്തു എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതോടെയാണ് വടക്കന്‍ സഖ്യത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നത്.

  7

  പലപ്പോഴും വടക്കന്‍ സഖ്യത്തിന് ശക്തി പകര്‍ന്നിരുന്നത് അമേരിക്കയും നാറ്റോ സേനയുമാണ്. എന്നാല്‍ ഇവര്‍ അഫ്ഗാന്‍ വിട്ടതോടെ വടക്കന്‍ സഖ്യത്തിന് ശക്തി കുറഞ്ഞു. 1990കളില്‍ താലിബാനെയും അതിന് മുമ്പ് സോവിയറ്റ് സൈന്യത്തെയും വിറപ്പിച്ച പഞ്ചഷിറിലെ സിംഹം എന്നറിയപ്പെട്ട അഹമ്മദ് മസൂദ് ഇപ്പോഴില്ല. അദ്ദേഹത്തിന്റെ മകന്‍ അഹമ്മദ് ഷാ മസൂദാണ് വടക്കന്‍ സഖ്യത്തിന്റെ സൈന്യത്തെ നയിച്ചത്. വിദേശ വിദ്യഭ്യാസം നേടിയ അഹമ്മദ് ഷാ പക്ഷേ, താലിബാന്റെ പുതിയ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ താജിക്കിസ്താനിലേക്ക് രക്ഷപ്പെടുകയാണ് ചെയ്തത്. മുന്‍ വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹും കൂടെയുണ്ട് എന്നാണ് വിവരം.

  8

  നേരത്തെ വടക്കന്‍ സഖ്യത്തിന് ഇന്ത്യയും പിന്തുണ നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട മസൂദ് നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ആ വശം പരിശോധിച്ചാല്‍ വടക്കന്‍ സഖ്യത്തിന്റെ വീഴ്ച ഇന്ത്യയ്ക്കും തിരിച്ചടിയാണ്. പാകിസ്താന് നേട്ടവുമാണ്്. എന്നാല്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളെ അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ സമ്മതിക്കില്ല എന്നാണ് താലിബാന്‍ നേതാക്കള്‍ പറയുന്നത്. ഇത്ര എത്രത്തോളം ശരിയാണ് എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

  English summary
  This Time Taliban Moves Deferent Ways From 1990s; How They Overcome Panjshir Within Days?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X