ഖത്തറിനെ തകര്‍ക്കാന്‍ യുഎഇയുടെ പുത്തന്‍ 'യുദ്ധം'...ഇഞ്ചിഞ്ചായി ഇല്ലാതാക്കാന്‍; പക്ഷേ, എല്ലാം പുറത്ത്

Subscribe to Oneindia Malayalam
cmsvideo
  ഖത്തറിനെ ഇല്ലാതാക്കാൻ UAE, എല്ലാം പാളി | Oneindia Malayalam

  ദോഹ: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും നീക്കിയിട്ടില്ല. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് ഇരുകൂട്ടരും പറയുന്നത്. അതിനിടയ്ക്കാണ് ഖത്തര്‍ ഞെട്ടിപ്പിക്കുന്ന ഒരു അട്ടിമറി ശ്രമം കണ്ടെത്തിയതായി വെളിപ്പെടുത്തുന്നത്.

  പുരുഷന്‍മാരാണ്, തമിഴന്‍മാരാണ്... പക്ഷേ കൊടിയ ലൈംഗിക പീഡനം, ക്രൂര ഹിംസ; സിംഹള സൈന്യം

  ഖത്തറിനെ സാമ്പത്തികമായി തകര്‍ക്കാന്‍ യുഎഇ തയ്യാറാക്കിയ പദ്ധതി പുറത്തായി എന്നാണ് പറയുന്നത്. ഖത്തറിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിച്ച രാജ്യമായിരുന്നു യുഎഇ.

  ഖത്തറിനെതിരെ സാമ്പത്തിക യുദ്ധത്തിന് യുഎഇ പദ്ധതിയിട്ടു എന്നാണ് വെളിപ്പെടുത്തല്‍. ഖത്തറിന്റെ സമ്പദ് ഘടനയെ നശിപ്പിക്കാന്‍ ആയിരുന്നു പദ്ധതി എന്നാണ് ആരോപണം. യുഎഇ അംബാസഡറുടെ ഇമെയില്‍ വിവരങ്ങള്‍ ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. നേരത്തേയും ഖത്തര്‍ ഏറ്റവും അധികം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത് യുഎഇയുടെ ഇതേ അമേരിക്കന്‍ അംബാസഡര്‍ക്കെതിരെ ആയിരുന്നു.

  പദ്ധതി പൊളിച്ചത് ഇങ്ങനെ

  പദ്ധതി പൊളിച്ചത് ഇങ്ങനെ

  യുഎഇയുടെ അമേരിക്കന്‍ അംബാസഡര്‍ ആയ യൂസഫ് അല്‍ ഒത്വൈബയുടെ ഇമെയില്‍ ഫോള്‍ഡറുകളില്‍ ഒന്ന് ഹാക്ക് ചെയ്താണ് വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. ഒരു അമേരിക്കന്‍ അന്വേഷണാത്മക വെബ്‌സൈറ്റ് ആയ ദ ഇന്റര്‍സെപ്റ്റ് ആണ് ഇക്കാര്യങ്ങള്‍ പുറത്ത് കൊണ്ടുവന്നിട്ടുള്ളത് എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്യമായ പദ്ധതി ആയിരുന്നത്രെ തയ്യാറാക്കപ്പെട്ടിരുന്നത്.

   സാമ്പത്തിക ആക്രമണം

  സാമ്പത്തിക ആക്രമണം

  ഖത്തറിന്റെ സാമ്പദ്ഘടനയെ ആക്രമിക്കു എന്നതായിരുന്നു ലക്ഷ്യം വച്ചിരുന്നത് എന്നാണ് ആരോപണം. ഖത്തര്‍ കറന്‍സിയുടെ മൂല്യം ഇടിയ്ക്കാനും രാജ്യത്തിന്റെ കടം വര്‍ദ്ധിപ്പിച്ച് പ്രതിസന്ധിയില്‍ ആക്കാനും ആയിരുന്നു നീക്കം എന്നാണ് ആരോപണം. ബോണ്ടുകളും മറ്റും ഉപയോഗിച്ച് ഇത്തരം നീക്കം നടത്തായിരുന്നു പദ്ധതി.

   പദ്ധതി തയ്യാറാക്കിയത് പുറത്ത് നിന്ന്

  പദ്ധതി തയ്യാറാക്കിയത് പുറത്ത് നിന്ന്

  യുഎഇ നേരിട്ട് തയ്യാറാക്കിയതായിരുന്നില്ല ആക്ഷന്‍ പ്ലാന്‍ എന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ വിവാദ സമ്പന്നന്‍ ഡേവിഡ് റോളണ്ടിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ബാന്‍ക്യു ഹാവില്ലാന്‍ഡ് ആണ് ഈ പദ്ധതി മുഴുവന്‍ യുഎഇയ്ക്ക് വേണ്ടി തയ്യാറാക്കിയത് എന്നാണ് ഇമെയിലുകള്‍ പരിശോധിച്ച അമേരിക്കന്‍ വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടുള്ളത്.

  ലക്ഷ്യം ഇതായിരുന്നു

  ലക്ഷ്യം ഇതായിരുന്നു

  ഖത്തറിന്റെ സമ്പദ് ഘടനയെ തകര്‍ക്കുക എന്നത് മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം എന്നാണ് പറയുന്നത്. ക്രെഡിറ്റ് കോസ്റ്റ് കൂട്ടുകയും ബോണ്ടുകളുടെ മൂല്യം ഇടിക്കുകയും ചെയ്യുക. ആത്യന്തികമായി ഒരു നാണ്യ പ്രതിസന്ധി സൃഷ്ടിക്കുകയും രാജ്യത്തിന്റെ കരുതല്‍ ധനത്തെ ശോഷിപ്പിക്കുകയും ആയിരുന്നു ലക്ഷ്യം എന്നാണ് ആരോപണം.

  ലോകകപ്പിന് തടയിടാനും

  ലോകകപ്പിന് തടയിടാനും

  കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത ഘട്ടത്തില്‍ മറ്റ് ചില പിആര്‍ കാമ്പയിനുകളും ലക്ഷ്യം വച്ചിരുന്നത്രെ. തകര്‍ന്ന സാമ്പത്തികാവസ്ഥയില്‍ നില്‍ക്കുന്ന ഖത്തറിനെ 2022 ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം അരുളുന്നതില്‍ നിന്ന് പിന്‍വാങ്ങുന്ന രീതിയിലേക്ക് എത്തിക്കാനും ലക്ഷ്യം വച്ചിരുന്നു എന്നാണ് ആരോപണം. എന്തായാലും ഗള്‍ഫ് പ്രതിസന്ധിയെ വീണ്ടും രൂക്ഷമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്.

  ഫുട്‌ബോളും വരുന്നു

  ഫുട്‌ബോളും വരുന്നു

  ഖത്തര്‍ പ്രതിസന്ധിയില്‍ ലോകകപ്പും ഒരു പ്രധാന പങ്കുവഹിക്കുന്നു എന്നത് തന്നെയാണ് ഈ വിഷയങ്ങള്‍ സൂചിപ്പിക്കുന്നത്. ഖത്തറിന് ലോകകപ്പ് നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ യുഎഇ ലക്ഷ്യമിടുന്നത് എന്താണെന്ന് വ്യക്തമാണ്. വിലക്കിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ നിര്‍മാണ സാമഗ്രികളുടെ വിലയില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഇത് ലോകകപ്പ് മുന്നൊരുക്കങ്ങളെ ബാധിക്കുന്നുണ്ട് എന്നത് സത്യവും ആണ്.

  English summary
  UAE plot to wage financial war on Qatar revealed-Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്