ട്രംപിന്‍റെ അടുത്ത അനുയായി എറിക് പ്രിന്‍സ് ലിബിയന്‍ ആയുധ നിരോധനം ലംഘിച്ചതായി യുഎന്‍ റിപ്പോര്‍ട്ട്
ജനീവ്: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അടുത്ത അനുയായിയും സുരക്ഷാ കരാര്‍ ഏജന്‍സി ബ്ലാക്ക് വാട്ടർ വേൾഡ് വൈഡ് മുൻ മേധാവിയുമായ എറിക് പ്രിന്‍സ് ലിബിയന്‍ ആയുധകരാര്‍ ലംഘിച്ചുവെന്ന് ഐക്യരാഷ്ട്ര സഭ അന്വേഷണ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര പിന്തുണയുള്ള ലിബിയന്‍ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധങ്ങൾ അയച്ചുകൊണ്ട് എറിക് പ്രിന്‍സ് ഐക്യരാഷ്ട്രസഭയുടെ ആയുധ നിരോധനം ലംഘിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019 ല്‍ ഈസ്റ്റേണ്‍ ലിബിയയില്‍ യുദ്ധം അതിശക്തമായി തുടരുന്നതിനിടയിലാണ് തോക്ക് വേധന ബോട്ടുകളും സൈബർ വാർഫെയർ സാങ്കേതിക വിദ്യയും എറിക് പ്രിന്‍സ് വിഘടനാവാദികള്‍ക്ക് കൈമാറിയത്. വലിയ തോതില്‍ കുലിപ്പടയാളികളേയും അദ്ദേം ഇവിടെ സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ കമ്മീഷന്‍ വെള്ളിയാഴ്ച യുഎന്നിന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടിലെ വിവരങ്ങല്‍ ന്യുയോര്‍ക്ക് ടൈംസ് ആണ് പുറത്ത് വിട്ടത്. 80 മില്യൺ ഡോളർ ചിലവ് റിപ്പോർട്ട് ചെയ്ത ഓപ്പറേഷന്റെ ഭാഗമായി, ലിബിയൻ കമാൻഡർമാരെ കണ്ടെത്തി കൊല്ലാനും കഴിയുന്ന ഒരു ഹിറ്റ് സ്ക്വാഡ് രൂപീകരിക്കാനും പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
2007 സെപ്റ്റംബറില്‍ നിരായുധരായ 14 ഇറാഖികളെ കൂട്ടക്കൊല നടത്തിയെന്ന ആരോപണം ബ്ലാക്ക് വാട്ടര്‍ നേരിട്ടിരുന്നു. സെപ്റ്റംബര്‍ 16, 2007 ന് ഒരു കാവല്‍പ്പടയുടെ ഭാഗമായിരുന്ന നാലുപേരും ബാഗ്ദാദിലെ നിസൌര്‍ സ്വകയറിലെ സാധാരണജനത്തിന് മേല്‍ യന്ത്രത്തോക്കുകളുപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഹെലികോപ്റ്ററും ഈ വെടിവെപ്പില്‍ പങ്കെടുത്തു. കുട്ടികളുള്‍പ്പടെ മൊത്തം 14 പേര്‍ കൊലചെയ്യപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകുയം ചെയ്തു.
2009 ല്‍ കമ്പനി സിഇഒ ആയിരുന്ന എറിക് പ്രിന്‍സ് ബ്ലാക്ക് വാട്ടറില്‍ നിന്ന് നിന്ന് രാജിവെച്ച് യുഎഇയുടെ സ്വകാര്യ കൂലിപ്പട്ടാളം രൂപീകരിക്കാനായി പോയിരുന്നു. ഡൊളാഡ് ട്രംപിന്‍റെ വിദ്യാഭ്യാസ സെക്രട്ടറിയായ ബെറ്റ്സി ഡിവോസിന്റെ സഹോദരന്‍ കൂടിയാണ് എറിക് പ്രിന്‍സ്.
കിടിലൻ ലുക്കിൽ ശിൽപ ഷെട്ടി- ചിത്രങ്ങൾ കാണാം