കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നു; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ എന്ന മലയോര ജനതയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. വര്‍ഷങ്ങളായി വാഗ്ദാനങ്ങളിലും കടലാസിലും ഒതുങ്ങി നിന്ന ഇരിട്ടി മിനി സിവില്‍ സ്റ്റേഷന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. താലൂക്ക് നിലവില്‍ വന്ന് പത്ത് വര്‍ഷമായിട്ടും മിനി സിവില്‍ സ്റ്റേഷന്‍ സ്വപ്നം മാത്രമായി മാറുകയായിരുന്നു.

റവന്യു ഓഫീസുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച 173 കോടിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരിട്ടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍മ്പ് 20 കോടി അനുവദിച്ചത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി പ്രവ്യത്തി ഉദ്ഘാടനത്തിനുള്ള നടപടി തുടങ്ങി.

SCXX

18 കോടി രൂപയ്ക്ക് നിര്‍മ്മാണം ഏറ്റെടുത്ത കല്പറ്റ ആസ്ഥാനമായ ഹില്‍ട്രാക്ക് കമ്പനിയാണ് പ്രാരംഭ പ്രവ്യത്തി ആരംഭിച്ചത്. പയഞ്ചേരിയില്‍ റവന്യു വകുപ്പിന്റെ അധീനതയിലുള്ള ഒരേക്കറിലധികം സ്ഥലത്ത് ചുറ്റുമതിലിന്റെയും കുഴല്‍ കിണറിന്റെയും നിര്‍മ്മാണം ആരംഭിച്ചു. പ്രവ്യത്തി ഉദ്ഘാടനം ചെയ്താല്‍ 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍ വ്യവസ്ഥ.

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്

ഇരിട്ടി മിനി സിവില്‍സ്റ്റേഷനായി 60,000 സ്‌ക്വയര്‍ ഫിറ്റില്‍ അഞ്ച് നില കെട്ടിടമാണ് നിര്‍മ്മിക്കുക. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച 11 താലൂക്കുകളില്‍ 10 ലും സിവില്‍ സ്റ്റേഷന്‍ ആരംഭിച്ചിരിക്കെ മലയോര താലൂക്കായ ഇരിട്ടിക്ക് തുടക്കം മുതല്‍ അവഗണന നേരിടുകയായിരുന്നു. താലൂക്ക് ഉദ്ഘാടനം ചെയ്ത ഉടന്‍ തന്നെ അഞ്ച് നിലയില്‍ 20 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി റവന്യു വിഭാഗം സര്‍ക്കാരിന് നല്‍കിയിരുന്നു.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് അനുമതി വൈകിപ്പിച്ചു. ഇരിട്ടി താലൂക്കിന്റെ ഭാഗമായ മട്ടന്നൂരില്‍ സിവില്‍ സ്റ്റേഷന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയപ്പോള്‍ താലൂക്ക് ആസ്ഥാനമായ ഇരിട്ടിയെ അവഗണിച്ചത് വന്‍ ജനകീയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ നഗരത്തില്‍ തന്നെ റവന്യു വകുപ്പിന്റെ സ്വന്തമായി ഒരേക്കര്‍ സ്ഥലവും ഉണ്ടെന്ന അനുകൂല ഘടകവും പരിഗണിക്കപ്പെടാതെ പോവുകയായിരുന്നു.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

ഇതിനൊടുവിലാണ് ഫണ്ട് അനുവദിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. ഇരിട്ടിയില്‍ താലൂക്ക് ഓഫീസിന് പുറമെ താലൂക്കുമായി ബന്ധപ്പെട്ട മുഴുവന്‍ ഓഫീസുകളും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത് ജോയിന്റ് ആര്‍ ടി ഒ ഓഫീസും താലൂക്ക് സപ്ലൈ ഓഫീസും സബ് ട്രഷറിയുമെല്ലാം വാടക കെട്ടിട്ടത്തിലാണ് നിലവിലുള്ളത്.

ഇവയെല്ലാം ഒരു കുടക്കീഴിലാക്കുകയാണ് മിനി സിവില്‍ സ്റ്റേഷന്‍ വന്നാല്‍ സാധ്യമാവുക. ഇരിട്ടിയില്‍ താലൂക്ക് അനുബന്ധമായി വരേണ്ടുന്ന ലീഗല്‍ മെട്രോളജിയും എക്സൈസ് സര്‍ക്കിള്‍ ഓഫിസും മട്ടന്നൂരിലേക്ക് മാറിപോകാനുള്ള പ്രധാന കാരണവും സ്ഥല പരിമിതിയായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണെങ്കിലും സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് മലയോര ജനതയ്ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.

English summary
Kannur: Mini civil staion building is starting iritty soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X