കണ്ണൂരിൽ കൊവിഡ് രോഗമുക്തി നിരക്ക് കൂടുന്നു: 454 പേരുടെ ഫലം നെഗറ്റീവ്
കണ്ണൂര്‍: കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 454 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 20823 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 379 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 30 പേരും, മുണ്ടയാട് സി.എഫ്.എല്‍.ടി.സി, പാലയാട് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ആറുപേര്‍ വീതവും, ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ നിന്ന് അഞ്ചുപേരുമാണ് രോഗമുക്തരായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് നാലുപേരും ജിം കെയര്‍ രോഗമുക്തി നേടി.
ഒറ്റപ്പാലത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്
കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പ്, രശ്മി ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എ.കെ.ജി ഹോസ്പിറ്റല്‍, തലശേരി ജനറല്‍ ആശുപത്രി, കൊയിലി ഹോസ്പിറ്റല്‍, മാസ് ലോഡ്ജ് പയ്യന്നൂര്‍, മിംസ് കാലിക്കറ്റ്, മാക്‌സ് മൈന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍, എംഐടി ഡിസിടിസി, തലശേരി സഹകരണ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4521 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 111 പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു.
ഇതിനിടെ കണ്ണൂർ ജില്ലയില്‍ പുതുതായി 370 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 354 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 26013 ആയി. ഇവരില്‍ 454 പേര്‍ പുതുതായി രോഗമുക്തി നേടി.
ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 20823 ആയി. 111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4521 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3728 പേര്‍ വീടുകളിലും ബാക്കി 793 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 128, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 100, തലശ്ശേരി ജനറല്‍ ആശുപത്രി- 52, കണ്ണൂര്‍ ജില്ലാ ആശുപത്രി- 52, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്.എം.ഡി.പി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 27, എ.കെ.ജി ആശുപത്രി- 44, ശ്രീചന്ദ് ആശുപത്രി- 7, ജിം കെയര്‍- 58, ആര്‍മി ആശുപത്രി- 2 പേർക്കും രോഗം സ്ഥിരീകരിച്ചു.
നേവി- 10, ലൂര്‍ദ്- 3, ജോസ്ഗിരി- 12, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 25, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം.സി.സി- 4, പയ്യന്നൂര്‍ ടി.എച്ച്- 1, സ്പെഷ്യാലിറ്റി- 3, അനാമായ ആശുപത്രി- 2, കൊയിലി- 1, കിംസ്- 1, മിഷന്‍ ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍- 7, ധനലക്ഷ്മി - 1, സബ ഹോസ്പിറ്റല്‍- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 148, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 44 പേരും ചികിത്സയിലുണ്ട്. കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20361 പേരാണ്. ഇതില്‍ 19447 പേര്‍ വീടുകളിലും 914 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 222611 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 221913 എണ്ണത്തിന്റെ ഫലം വന്നു. 698 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.