കാര്‍ഗില്‍ വിജയാഘോഷം: ഏഴിമലയിലേക്ക് ജനം ഒഴുകിയെത്തി,ഏറ്റവും വലിയ കൊടിമരവും പരേഡ് ഗ്രൗഡും വിസ്മയമായി
പയ്യന്നൂര്‍: രാജ്യത്തിന്റെ അഭിമാനസ്തംഭമുയര്ത്തി ലോക പ്രതിരോധ ഭൂപടത്തില്‍ സ്ഥാനംപിടിച്ച ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായ ഏഴിമല നാവിക അക്കാദമി കാണാന്‍ രാമന്തളിയിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങള്‍. ഇന്ത്യ നേടിയ കാര്‍ഗില്‍ വിജയത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് നാവിക അക്കാദമി കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയത്.
രാഖിയുടെ കൊലപാതകം; കാണാതായവരുടെ കൂട്ടത്തിൽ എഴുതി തള്ളേണ്ടിയിരുന്നത്, ചുരുളഴിച്ചത് ഈ സംഭവം...
കഴിഞ്ഞ ദിവസംരാവിലെ 10 മുതലാണ് പ്രവേശനം അനുവദിച്ചിരുന്നതെങ്കിലും കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ നിരവധിയാളുകള്‍ പുലര്‍ച്ചെ ക്യൂവില്‍ സ്ഥാനം പിടിച്ചു. വൈകിട്ടുവരെ ഇവിടേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു.
സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന ആകര്‍ഷകമായ കമാനവും നിര്‍മാണത്തില്‍ ഏറെ പ്രത്യേകത നിറഞ്ഞ അക്കാദമി ഹെഡ്ക്വാര്‍ട്ടേസും ഏഴിമല ചെരുവിലെ കെട്ടിട സമുച്ചയങ്ങളും നാവിക അക്കാദമിയുടെ പ്രത്യേകതയാണ്. യുദ്ധസ്മാരകങ്ങളും യുദ്ധങ്ങളില്‍ പങ്കെടുത്ത വിമാനങ്ങളുടെയും കപ്പലുകളുടെയും പ്രദര്‍ശനവും കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായി. രാജ്യത്തെ ഏറ്റവും വലിയ കൊടിമരവും പരേഡ് ഗ്രൗïും വിവിധ കായിക ഗ്രൗïുകളും അക്കാദമിയില്‍ സജ്ജമാക്കിയിട്ടുï്.