വളപട്ടണത്ത് ലീഗും കോൺഗ്രസും നേർക്ക് നേർ; യുഡിഎഫിന് നെഞ്ചിടിപ്പ്.. സിപിഎമ്മിന് ചിരി
കണ്ണൂർ; വളപട്ടണം പഞ്ചായത്തിൽ ഇക്കുറി കോൺഗ്രസും മുസ്ലീം ലീഗും പരസ്പരം ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്നാരോപിച്ചാണ് ലീഗ് തനിച്ച് മത്സരിക്കാൻ ഇത്തവണ തിരുമാനിച്ചത്.
സൗഹൃദ മത്സരമാണെന്ന് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രചരണത്തിന് ഇറങ്ങാൻ യുഡിഎഫ് നേതാക്കൾ ഇതുവരെ തയ്യാറായിട്ടില്ല.

ചെറിയ പഞ്ചായത്ത്
സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കണ്ണൂർ ജുില്ലയിലെ വളപ്പട്ടണം. യുഡിഎഫ് കോട്ടയായ ഇവിടം മുസ്ലീം ഭൂരിപക്ഷ മേഖലയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇവിടുത്തെ കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലഞ്ഞത്.

പഞ്ചായത്ത് ഭരണം
തിരഞ്ഞെടുപ്പിൽ അന്ന് 7 ഇടത്ത് ലീഗും 6 വാർഡിൽ കോൺഗ്രസും മത്സരിച്ചു. എന്നാൽ ഫലം വന്നപ്പോൾ മുസ്ലീം ലീഗിന് ആകെ നാല് സീറ്റുകളിലെ വിജയിക്കാൻ സാധിച്ചുള്ളൂ. അതേസമയം കോൺഗ്രസ് ആകട്ടെ ആറിടത്തും ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം കോൺഗ്രസിന്റേതായി.

തനിച്ച് മത്സരിക്കാൻ
ഇതോടെ മുന്‍ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് വഞ്ചിച്ചെന്ന ആരോപണവുമായി ലീഗ് രംഗത്തെത്തി. ലീഗ്-കോൺഗ്രസ് നേതാക്കൾ പ്രശ്ന പരിഹാരത്തിന് സകല വഴിയും തേടിയെങ്കിലും യാതൊരു വിട്ടുവിഴ്ചയ്ക്കും പ്രാദേശിക നേതാക്കൾ തയ്യാറായില്ല. ഇതോടെയാണ് ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം
ഇത്തവണ വെൽഫയർ പാർട്ടിയുമായി ചേർന്നാണ് ലീഗ് ഇവിടെ മത്സരിക്കുന്നത്. സീറ്റ് വിഭജനവും പൂർത്തിയാക്കി. ലീഗ് പത്ത് സീറ്റുകളിലും വെൽഫെയർ പാർട്ടി രണ്ടു സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
അതേസമയം മത്സരിക്കുന്നത് തനിച്ചാണെങ്കിലും ഭൂരിപക്ഷം ലഭിച്ചാൽ മുന്നണിയായി ഭരിക്കാനുള്ള സാധ്യതകളാണ് നേതൃത്വം തേടുന്നത്.

കർശന നിർദ്ദേശം
മുൻപ് ഇത്തരത്തിൽ പല പഞ്ചായത്തുകളിലും നേർക്കു നേർ പോരാടിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിൽ തന്നെ അധികാരത്തിലേറിയിട്ടുണഅട്. അതുകൊണ്ട് തന്നെ പരസ്പരം ചളിവാരിയെറിയരുതെന്നാണ് ലീഗ്-കോൺഗ്രസ് നേതൃത്വം പ്രാദേശിക നേതാക്കളോടെ ആവശ്യപ്പെട്ടത്.

സിപിഎമ്മിന്റെ പ്രതീക്ഷ
എന്നാൽ വളപട്ടണത്ത് പ്രചരണത്തിന് ഇറങ്ങാൻ ലീഗ്-കോൺഗ്രസ് ജില്ലാനേതാക്കൾ തയ്യാറാക്കാത്തത് യുഡിഎഫ് നേതൃത്വത്തെ ആശങ്കപെടുത്തുന്നുണഅട്. അതേസമയം തർക്കം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം. കഴിഞ്ഞ തവണ രണ്ട് സീറ്റാണ് പഞ്ചായത്തിൽ പാർട്ടുക്ക് ലഭിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തും
കുവൈറ്റില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന് സൗജന്യം,എത്തിക്കുക 3 കമ്പനിയുടെ വാക്സിനുകൾ
കൊവിഡ് രോഗികൾക്കുള്ള സ്പെഷ്യൽ പോസ്റ്റൽ വോട്ട്: സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം