കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സീരിയലുകള്‍ കഞ്ചാവിനെക്കാള്‍ ലഹരിപകരുന്നവ; ഹീനമായ സീരിയലുകള്‍ മിക്ക കുടുംബങ്ങളിലും ഉണ്ടാക്കുന്ന പ്രശനങ്ങളും വലുതാണെന്ന് പികെ ശ്രീമതി

  • By Desk
Google Oneindia Malayalam News

കല്യാശ്ശേരി: ദിവസേന നാംവീടുകളില്‍ നിന്നും കാണുന്ന ടി.വി സീരിയലുകള്‍ കഞ്ചാവിനേക്കാള്‍ ലഹരി പകരുന്നവയാണെന്ന് മുന്‍ എം.പി പി.കെ ശ്രീമതി. കല്യാശ്ശേരിയില്‍ ജെന്റില്‍ വുമണ്‍ പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തുകയായിരുന്നു അവര്‍. ഹീനമായ സീരിയലുകള്‍ മിക്ക കുടുംബങ്ങളിലും ഉണ്ടാക്കുന്ന പ്രശനങ്ങളും വലുതാണ്. മൊബൈല്‍ ഫോണുകള്‍ വഴിതെറ്റായ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിച്ച് സാധാരണ മനുഷ്യരെ അപമാനിക്കുന്നത് കര്‍ശനമായി തടയണമെന്നും ശ്രീമതി വ്യക്തമാക്കി.

<strong>കുടിയേറ്റ മേഖലയില്‍ വരള്‍ച്ചാ ലഘൂകരണത്തിന് 6.98 കോടി രൂപയുടെ പദ്ധതി; പരിഹാരവമാകുന്നത് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം </strong>കുടിയേറ്റ മേഖലയില്‍ വരള്‍ച്ചാ ലഘൂകരണത്തിന് 6.98 കോടി രൂപയുടെ പദ്ധതി; പരിഹാരവമാകുന്നത് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം

സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെ തടഞ്ഞ് സ്വയം പ്രതിരോധിക്കുന്നതിനും ആത്മവിശ്വാസം വീïെടുക്കുന്നതിനുമായി നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് ജെന്റില്‍ വുമണ്‍. ജില്ലാ പഞ്ചായത്ത്, കല്യാശ്ശേരി പഞ്ചായത്ത്, ജില്ലാ പൊലിസ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. കല്യാശ്ശേരി പഞ്ചായത്തിലെ ഓരോ വാര്‍ഡിലും 500 വീതം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും. ആഗസ്റ്റ് മാസത്തില്‍ പരിശീലനത്തിന് തുടങ്ങും.

PK Sreemathi

വനിതാ സെല്‍ സി.ഐ നിര്‍മല ആധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദന്‍, ജില്ലാ പഞ്ചായത്തംഗം പി.പി ഷാജിര്‍, കെ. ലക്ഷ്മണന്‍, പി. സ്വപ്‌നകുമാരി, ഇ. മോഹനന്‍, കെ. പ്രകാശന്‍ സംസാരിച്ചു.

English summary
PK Sreemati teacher against TV serials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X