കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടുകാര്‍ ഒടുവില്‍ സഹകരിച്ചു കൂടെ നിന്നു: കിണറ്റില്‍ വീണ കാട്ടാനയെ വനംവകുപ്പ് സാഹസികമായി രക്ഷിച്ചു

  • By Desk
Google Oneindia Malayalam News

പയ്യാവൂര്‍: ചന്ദനക്കാംപാറ ഷിമോഗ കോളനിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ആനയെ രക്ഷിക്കാന്‍ സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇവരുമായി വനംവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാത്രി 9.20ഓടെയാണ് ആനയെ പുറത്തെടുത്തത്. തുടര്‍ന്നു ആനയെ വനത്തില്‍വിട്ടു.

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം, നേട്ടമുണ്ടാക്കി യുഡിഎഫും! 44ൽ 22ഉം ഇടത്തോട്ട്, ബിജെപി 5ൽതദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം, നേട്ടമുണ്ടാക്കി യുഡിഎഫും! 44ൽ 22ഉം ഇടത്തോട്ട്, ബിജെപി 5ൽ

പയ്യാവൂര്‍ ചന്ദനക്കാംപാറ നറുക്കുംചീത്തയില്‍ ഷിമോഗ കോളനിയിലെ കിണറ്റിലാണ് ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ആന വീണത്. കൂട്ടത്തോടെ ഇറങ്ങിയ കാട്ടാനയില്‍ കൂട്ടംതെറ്റിയ ആനയാണു പുളിക്കത്തടത്തില്‍ ചന്ദ്രന്റെ കൃഷിസ്ഥലത്തെ 15 മീറ്ററോളം ആഴമുള്ള വെള്ളമില്ലാത്ത കിണറ്റിലേക്കു വീണത്. കൂട്ടത്തോടെ എത്തിയ കാട്ടനകളെ പടക്കംപൊട്ടിച്ചു തുരത്തുന്നതിനിടയില്‍ ആന അകപ്പെട്ടതാണെന്നു നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ്, പൊലിസ്, പഞ്ചായത്ത് അധികൃതര്‍ ആനയെ പുറത്തെടുക്കാനുള്ള സജ്ജീകരണം തയാറാക്കുന്നതിനിടെയാണു നാട്ടുകാര്‍ ഇവരെ തടഞ്ഞത്.

rescue-1561720265.jpg

ഓരോവര്‍ഷവും സര്‍ക്കാര്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും യാതൊരു പ്രയോജനവും ഉïായില്ലെന്നും ഇതിനു പരിഹാരം കാണാതെ ആനയെ കിണറ്റില്‍ നിന്നു പുറത്തിറക്കാന്‍ സമ്മതിക്കില്ലെന്നും നാട്ടുകാര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു. പിന്നീടു കണ്ണൂര്‍ ഡി.എഫ്.ഒ കണ്ണന്‍, ആറളം വൈല്‍ഡ് വാര്‍ഡന്‍ എ. ഷജ്‌ന, തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാര്‍, സി.ഐമാരായ ജോഷി ജോസ് (ശ്രീകണ്ഠപുരം), കെ.ജെ വിനോയ് (ആലക്കോട്), ഉളിക്കല്‍ എസ്.ഐ കെ.വി നിഷിത്ത് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ആനയെ പുറത്തുകൊïുവരുവാന്‍ സമ്മതിക്കുകയുമായിരുന്നു.

ഇന്നു ജനകീയകമ്മിറ്റി വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന ഡി.എഫ്.ഒയുടെ ഉറപ്പിലായിരുന്നു നാട്ടുകാരുടെ പിന്‍മാറ്റം. തുടര്‍ന്നു വൈകിട്ടോടെ ആനയെ പുറത്തെടുക്കാന്‍ ജെ.സി.ബി എത്തിയെങ്കിലും ഇവിടത്തേക്കു റോഡില്ലാത്തതും ജെ.സി.ബിയുടെ ഡീസല്‍ടാങ്ക് തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. മഴയും പ്രവര്‍ത്തനത്തിനു തടസമായി. നാട്ടുകാര്‍ കമ്പിയും തൂമ്പയും ഉപയോഗിച്ച് കിണറിന്റെ മണ്ണിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്.

English summary
Wild elephants rescued from well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X