കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരം കോഴ കേസില്‍ നിര്‍ണായക നീക്കം; കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

Google Oneindia Malayalam News

കാസര്‍കോട്: നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ മഞ്ചേശ്വരത്തെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിച്ച കെ സുരേന്ദ്രന് വേണ്ടിയാണ് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും കെ സുരേന്ദ്രന്‍ അടുത്ത ആളുമായ സുനില്‍ നായിക്കാണ് സുന്ദരയ്ക്ക് കോഴ നല്‍കിയതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.

കൂടാതെ സുനില്‍ നായിക് ആണ് തനിക്ക് വീട്ടിലെത്തി പണം കൈമാറിയത് എന്ന് കെ സുന്ദരയുടെ മാതാവായ ബേഡ്ജി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. പണം കൈമാറുമ്പോള്‍ സുന്ദരയുടെ സഹോദരിയുടെ മകന്റെ ഭാര്യ അനുശ്രീയും വീട്ടിലുണ്ടായിരുന്നു. അവരും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

kerala

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ വിലയിരുത്തുന്നത്. സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് നഗരത്തോ് ചേര്‍ന്നുള്ള സ്വകാര്യ ഹോട്ടലില്‍ വച്ചാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള രേഖകള്‍ ശരിയാക്കിയതെന്ന് സുന്ദര മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹോട്ടലില്‍ താന്‍ താമസിച്ചിട്ടില്ലെന്നാണ് കെ സുരേന്ദ്രന്‍ മൊഴി നല്‍കിയിരിക്കുന്നത്.

കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കാലത്ത് ഈ ഹോട്ടലില്‍ താമസിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആ സമയങ്ങളില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നും കെ സുരേന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സുരേന്ദ്രന്‍ ഉപയോഗിക്കുന്നത് അതേ ഫോണ്‍ തന്നെയാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കൂടാതെ സുന്ദരയെ അറിയില്ലെന്നും അന്വേഷണ സംഘത്തോട് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

സുരേന്ദ്രന്റെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിനായി ഹാജരാകാന്‍ നോട്ടീസ് നല്‍കാനാണ് സാധ്യത. അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ബിജെപി നേതാക്കളെ പ്രതിചേര്‍ത്തിട്ടുണ്ട്. മുന്‍ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് എന്നിവരുള്‍പ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേര്‍ത്തത്.

ജില്ലാ ക്രൈം ബ്രാഞ്ച് ആണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ് അന്വേഷിക്കുന്നത്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വിവി രമേശന്‍ ആയിരുന്നു സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുരേന്ദ്രനെതിരെ പരാതി നല്‍കിയത്. നേരത്തെ തിരഞ്ഞെടുപ്പ് കോഴ കേസില്‍ നിലവില്‍ കെ സുരേന്ദ്രന്‍ മാത്രമായിരുന്നു പ്രതി.

അതീവ സുന്ദരിയായി ഗോപിക രമേശ്: തണ്ണീര്‍ മത്തന്‍ താരത്തിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, ഗുരുതരമായ ആരോപണങ്ങള്‍ ആണ് കെ സുന്ദര ബിജെപിയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. കോടതിയിലും പോലീസിനും നല്‍കിയ മൊഴികളിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളും കേസില്‍ ചേര്‍ക്കപ്പെടും. ദളിത് വിഭാഗത്തില്‍ പെട്ട ആളായതിനാല്‍ ദളിത് പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തേക്കുമെന്നാണ് സൂചന.

Recommended Video

cmsvideo
തലത്തിരിഞ്ഞ് സുരേന്ദ്രനും കൂട്ടരും..കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

English summary
Manjeshwar Election Bribe Case: Contradiction in K Surendran's statement, may be questioned again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X