കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവപറമ്പില്‍ വച്ച് കൊലപാതകം; 11വര്‍ഷങ്ങള്‍ക്ക് ശേഷം 12 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം...

  • By Vishnu
Google Oneindia Malayalam News

തൃശൂര്‍: പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഉത്സവ പറമ്പില്‍വച്ച് വെട്ടിക്കൊന്ന കേസില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വടക്കേക്കാട് ഷമീര്‍ വധക്കേസിലാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പറഞ്ഞത്.

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ വടക്കേകാട് ഉണ്ണികൃഷ്ണന്‍, സുരേഷ്, ചന്ദ്രന്‍, ബാബു, സുനില്‍, സജയന്‍, അഭിലാഷ്, അനില്‍കുമാര്‍, എടക്കാട്ട് രഞ്ജിത്ത്, വിജയന്‍, ശ്രീമോദ്, സുധാകരന്‍ എന്നിവരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

Blood

2005 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണികണ്‌ഠേശ്വരം പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മകര ചൊവ്വ ഉത്സവ പറമ്പില്‍ വച്ചാണ് കൊലപാതകം നടന്നത്. ഉത്സവത്തിനെത്തിയ നന്ത്യാണത്തയ്യില്‍ മൊയ്തീന്റെ മകന്‍ ഷമീറിനെ അക്രമി സംഘം ഓടിച്ചിട്ട് വെട്ടുകയായിരുന്നു.

Read Also: വിദ്യാര്‍ത്ഥിനികളുടെ വീഡിയോ എടുത്തു; അധ്യാപകനെ കയ്യേറ്റം ചെയ്തതായി പരാതി...

രക്ഷപ്പെടാനായി ഓടിയ ക്ഷേത്ത്രതിന്റെ സമീപത്തുള്ള വീട്ടില്‍ കയറി കുളിമുറിയില്‍ ഒളിച്ചിരുന്ന ഷമീറിനെ ആര്‍എസ്എസുകാര്‍ വലിച്ചിറക്കി വെട്ടി. വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊന്ന ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. കേസിലെ രണ്ടാം പ്രതി സുരേഷ് വിചാരണക്കിടെ മരിച്ചിരുന്നു. പതിമൂന്നാം പ്രതിയെ തെളിവില്ലെന്ന കാരണത്താല്‍ വിട്ടയച്ചു.

<strong>മാണിയെ ആര്‍ക്കും വേണ്ടാത്തവനാക്കുക; പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയതിന് പിന്നില്‍...</strong>മാണിയെ ആര്‍ക്കും വേണ്ടാത്തവനാക്കുക; പതുങ്ങിയിരുന്ന പുലികള്‍ പുറത്ത് ചാടിയതിന് പിന്നില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
12 RSS workers get life term punishment Killing a DYFI worker in Trissur befor 11 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X