ശ്രീനാഥിന്റെ മരണം: പുറത്തുവരുന്നതെല്ലാം ദുരൂഹം!!പഴ്സും ഫോണും ആരെടുത്തു?ഇൻക്വസ്റ്റ് പറയുന്നത്....

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടൻ ശ്രീനാഥ് മരിച്ചിട്ട് ഏഴു വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിക്കാതെ തുടരുകയാണ്. ആത്മഹത്യയാണെന്ന് പോലീസ് പറയുമ്പോഴും ചില സംശയങ്ങൾ അവശേഷിക്കുകയാണ്. ശ്രീനാഥിന്റെ മരണത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നതാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുമ്പോൾ നിർണായകമായ പലതും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തലസ്ഥാനം കണ്ണൂരാകുന്നു? സിപിഎം ബിജെപി സംഘർഷം വ്യക്തമാക്കുന്നത്!!അതീവ ജാഗ്രത!!

2010ലാണ് കോതമംഗലത്തെ ഹോട്ടലിൽ ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്വ്യക്തിപരമായ പ്രശ്നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാല് മാസം കൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ദുരൂഹതയേറുന്നു

ദുരൂഹതയേറുന്നു

ഓരോ ദിവസം പിന്നിടുമ്പോഴും നടൻ ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹതയേറുകയാണ്. ശ്രീനാഥിന്റേത് ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിക്കുമ്പോഴും സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നതാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഏഴ് വർഷം മുമ്പ് നടന്ന മരണത്തെ കുറിച്ച് ഇതുവരെ പുറത്തു വരാതിരുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇൻക്വസ്റ്റ് റിപ്പോർട്ട്

ഇൻക്വസ്റ്റ് റിപ്പോർട്ട്

ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഇൻക്വസ്റ്റ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുമ്പോള്‍ വിലപിടിപ്പുള്ള പലതും നഷ്ടമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

പഴ്സും മൊബൈലും എവിടെ

പഴ്സും മൊബൈലും എവിടെ

ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തുമ്പോൾ അദ്ദേഹത്തിന്റെ പഴ്സും മൊബൈലും നഷ്ടപ്പെട്ടിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇത് മരണത്തിൽ ദുരൂഹത വർധിപ്പിച്ചിരിക്കുകയാണ്. പ്രോപ്പർട്ടി ലിസ്റ്റിൽ ഉണ്ടായിരുന്നത് ആത്മഹത്യയ്ക്ക് ഉപയോഗിച്ച മൂർച്ചയുളള ബ്ലേഡ് മാത്രമാണ്.

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി

ഷൂട്ടിങിനായി താമസിച്ചിരുന്ന ഹോട്ടലിൽ ശ്രീനാഥ് പ്രശ്നമുണ്ടാക്കിയിരുന്നതായി ഇൻക്വസ്റ്റിൽ ഉണ്ട്. എന്നാൽ പ്രശ്നമുണ്ടാക്കിയത് ആരുമായിട്ടാണെന്നത് ഇപ്പോഴും ദുരൂഹമാണ്.

അണിയറ പ്രവർത്തകൻ പറയുന്നത്

അണിയറ പ്രവർത്തകൻ പറയുന്നത്

2010 മെയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങിൽ പങ്കെടുത്തു. 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ലെന്നാണ് ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകനായ വിനോദ് കുമാർ മൊഴി നൽകിയിരിക്കുന്നത്.

ആത്മഹത്യ ചെയ്തതാകാം

ആത്മഹത്യ ചെയ്തതാകാം

ഷൂട്ടിങിൽ പങ്കെടുപ്പിക്കാത്തതിനാലും സിനിമയിൽ നിന്ന് നീക്കം ചെയ്തേക്കാനിടയുണ്ടെന്ന അറിവിലും ഉണ്ടായ വിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് വിനോദ് പറയുന്നത്.

ഉത്തരമില്ലാതെ

ഉത്തരമില്ലാതെ

ആത്മഹത്യയായിരിക്കാമെന്ന് സംശയം പ്രകടിപ്പിക്കുമ്പോഴും ശ്രീനാഥ് ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയത് ആരുമായിട്ടാണ്, എന്തായിരുന്നു പ്രശ്നം, സിനിമയിൽ നിന്ന് നീക്കാനുണ്ടായ കാരണം, പഴ്സും ഫോണും എവിടെ എന്നീ ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുകയാണ്.

Sreenath Issue : Files Missing
2010ൽ മരണം

2010ൽ മരണം

2010 മെയിലാണ് ശ്രീനാഥിനെ കോതമംഗലത്തുള്ള മരിയ ഹോട്ടലിന്റെ 102ാം മുറിയിൽ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കാണപ്പെട്ടത്. മോഹൻലാലിന്റെ ശിക്കാർ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴായാരുന്നു മരണം. ശ്രീനാഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് നടൻ തിലകൻ പറഞ്ഞത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

English summary
actor sreenath death mystery inquest report.
Please Wait while comments are loading...