കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനെ ഐജി സന്ധ്യ ചോദ്യം ചെയ്തു?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഐജി ബി സന്ധ്യ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇത് സന്ധ്യയുടെ ചോദ്യം ചെയ്യലിനുശേഷമാണ് പുറത്തുവന്നതെന്നാണ് സൂചന.

ദിലീപുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. കലാഭവന്‍ മണിയുമായി ചേര്‍ന്ന് ദിലീപിന് ബിസിനസുകളുണ്ടായിരുന്നെന്നും ഇത് മണിയുടെ മരണത്തിന് കാരണമായെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. മണിയുടെ മരണം കൊലപാതകമാണോ സ്വാഭാവികമാണോ എന്നുള്ള ദുരൂഹത നിലനില്‍ക്കുമ്പോഴാണ് ഐജി ഇത്തരം കാര്യങ്ങളില്‍ ദിലീപിനെ ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

mani

ബി സന്ധ്യയില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നതെന്ന് അടുത്തിടെ ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സന്ധ്യ ദിലീപിനെ ചോദ്യം ചെയ്തശേഷം ഇത് പുറത്തുവന്നതാണ് ദിലീപിന് സംശയത്തിനിടയാക്കിയത്. അതേസമയം, മണിയുടെ മരണവുമായി ബന്ധപ്പെടുത്തി ദിലീപില്‍ നിന്നും കാര്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല.

ഏതെങ്കിലും തരത്തില്‍ സംശയാസ്പദമായ കാര്യങ്ങള്‍ ദിലീപില്‍ നിന്നും പുറത്തുവന്നിരുന്നെങ്കില്‍ നടി ആക്രമണക്കേസിലും ദിലീപിന് അത് കുരുക്കാകുമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപ് ഐജി സന്ധ്യയ്‌ക്കെതിരെ ആരോപ ണം ഉയര്‍ത്തിയത് മണി വിഷയം കുറ്റപത്രത്തിലുണ്ടാകുമോ എന്ന സംശയത്തെ തുടര്‍ന്നാണെന്നും സൂചനയുണ്ട്. ചാലക്കുടിയിലെ തീയേറ്ററുമായി ബന്ധപ്പെട്ട് മണിയും ദിലീപും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കുറ്റപത്രത്തിലുണ്ടായാല്‍ ദിലീപിന് അത് തിരിച്ചടിയാകും. ഈ ആഴ്ച അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപിനെതായ കുറ്റങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നാണ് നിയമവിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
actress attack case; Dileep now linked to Kalabhavan Mani's death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്