'അമ്മ'യ്ക്കെതിരെ നടി രഞ്ജിനിയും; തലപ്പത്ത് 'അച്ഛന്മാർ' മാത്രം,

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: താര സംഘടനയായ അമ്മയെ ശക്തമായി വിമർ‌ശിച്ച് നടി രഞ്ജിനി രംഗത്ത്. സ്ത്രീസമത്വം എന്ന ഒന്ന് മലയാള ചലച്ചിത്രലോകത്തില്ല. ഇക്കാര്യത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു. പുതിയ വനിതാസംഘടന രംഗത്തുവന്നപ്പോള്‍ പ്രതീക്ഷ തോന്നിയിരുന്നുവെന്നും എന്നാല്‍ മീറ്റിംഗുകളില്‍ ആളുകള്‍ സ്ഥിരമായി പങ്കെടുക്കുന്നുപോലുമില്ലെന്നും രഞ്ജിനി കുറ്റപ്പെടുത്തുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടി തുറന്നടിച്ചിരിക്കുന്നത്.

നടി അക്രമിക്കപ്പെട്ട സംഭവവും തുടര്‍ വിവാദങ്ങളും വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യാതെ പിരിഞ്ഞ താരസംഘടന 'അമ്മ'യെ ശക്തമായ ഭാഷയില്‍ തന്നെ നടി വിമർശിക്കുന്നുണ്ട്. താര സംഘടനയായ 'അമ്മ'യിലെ പ്രധാന പദവികളിലൊക്കെയുള്ളത് 'അച്ഛൻ'മാരാണെന്നും രഞ്ജിനി വിമർശിക്കുന്നു.

അന്വേഷണം ദിലീപിന് അനുകൂലമാക്കാൻ അമ്മ ശ്രമിക്കുന്നു; ഡബിൾ റോൾ വേണ്ടെന്ന വനിത കമ്മീഷൻ!

 ranjini-01-1498905385

പുതിയ സ്ത്രീ സംഘടന വന്നപ്പോള്‍ വളരെ അഭിമാനം തോന്നിയിരുന്നു. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ശബ്ദം ഇനിയെങ്കിലും കേള്‍ക്കുമെന്ന് തോന്നി. പക്ഷേ ഇപ്പോഴത്തെ സംഭവവികാസങ്ങളിലെ നിലപാടുകളില്‍ അസ്ഥിരതയുണ്ടെന്നാണ് തോന്നിയത്. സ്ത്രീകളുടെ നീതിനിഷേധത്തിനെതിരെയാണോ ശരിക്കും നമ്മള്‍ പോരടിക്കുന്നത്? അതോ വെറും ശ്രദ്ധ നേടലിന് വേണ്ടിയാണോ ഇത്? ഒരുമിച്ച് നില്‍ക്കുമ്പോള്‍ പെണ്ണുങ്ങളും കരുത്തരാകുമെന്ന് ഇവരെ അറിയിച്ചുകൊടുക്കണമെന്നും രഞ്ജിനി പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയ ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് മറക്കരുതെന്നും സ്ത്രീ ശക്തി സിനവിമയിലും വരട്ടെ എന്ന് പറഞ്ഞാണ് രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Actress Ranjini's Facebook post against AMMA
Please Wait while comments are loading...