• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താന്‍ അസറിന് ഇനി അരിയും പഞ്ചാരയും നല്‍കി, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരും വെട്ടും: ജയശങ്കര്‍

ദില്ലി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി കഴിഞ്ഞ ദിവസമാണ് യുഎന്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ദീര്‍ഘനാളായുള്ള ആവശ്യമായ മസൂദിനെതിരായ നടപടിയെ കഴിഞ്ഞ നാലു തവണയും എതിര്‍ത്ത ചൈന ഇത്തവണ എതിര്‍വാദങ്ങള്‍ ഉന്നയിച്ചില്ല.

പത്തനംതിട്ടയില്‍ ബിജെപി വിജയിക്കില്ല?; വന്‍ ചര്‍ച്ചയായി സുരേന്ദ്രന്‍റെ കുറിപ്പ്, മുന്‍കൂര്‍ ജാമ്യമോ?

മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അതിന്‍റെ ക്രെഡിറ്റ് നേടിയെടുക്കാനുള്ള നീക്കങ്ങളും രാജ്യത്ത് സജീവമായി. മോദിയുടെ നയതന്ത്ര വിജയമാണെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ മസൂദ് അസ്ഹറിനെ ജയിലില്‍ നിന്ന് വിട്ടയച്ചത് ആരെന്ന് മോദി പറയണം എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുപടി. ഈ അവകാശ വാദങ്ങള്‍ ശക്തമാക്കുന്നതിനിടെ തന്‍റെ പതിവ് ശൈലിയില്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ: ജയശങ്കര്‍..

ആരുടെ വിജയം

ആരുടെ വിജയം

യുഎന്‍ പ്രഖ്യാപനം നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമെന്ന് ബിജെപിയും പഞ്ചശീല തത്വങ്ങളുടെ മഹത്വമെന്ന് കോൺഗ്രസും ചൈനയുടെ ഹൃദയ ലാവണ്യമെന്ന് മാർക്സിസ്റ്റ് പാർട്ടിയും അവകാശപ്പെടുന്നുവെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചൈനയുടെ നിലപാട്

ചൈനയുടെ നിലപാട്

ശ്രീലങ്കയിലെ ചാവേറാക്രമണത്തെ തുടർന്ന് ജനകീയ ചൈന നിലപാട് അല്പം മയപ്പെടുത്തി; ജെയ്ഷെ മുഹമ്മദ്‌ സ്ഥാപകൻ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭയുടെ ഉപസമിതി കരിമ്പട്ടികയിൽ പെടുത്തി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

നയതന്ത്ര വിജയം

നയതന്ത്ര വിജയം

നരേന്ദ്രമോദിയുടെ നയതന്ത്ര വിജയമെന്ന് ബിജെപിയും പഞ്ചശീല തത്വങ്ങളുടെ മഹത്വമെന്ന് കോൺഗ്രസും ചൈനയുടെ ഹൃദയ ലാവണ്യമെന്ന് മാർക്സിസ്റ്റ് പാർട്ടിയും അവകാശപ്പെടുന്നു.

സഭയുടെ തീരുമാനം

സഭയുടെ തീരുമാനം

കശ്മീർ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും ഐക്യരാഷ്ട്ര സഭയുടെ തീരുമാനം അംഗീകരിക്കും, അത് നടപ്പാക്കും എന്ന് പാക്കിസ്ഥാൻ സർക്കാർ വ്യക്തമാക്കി.

പാക്കിസ്ഥാനുളള പ്രതിബദ്ധത

പാക്കിസ്ഥാനുളള പ്രതിബദ്ധത

അന്താരാഷ്ട്ര നിയമങ്ങളോടും ഐക്യരാഷ്ട്ര സഭയോടും ലോക സമാധാനത്തോടും പാക്കിസ്ഥാനുളള പ്രതിബദ്ധത വിശ്വവിഖ്യാതമാണ്. ഒസാമ ബിൻലാദൻ്റെയും ദാവൂദ് ഇബ്രാഹിമിൻ്റെയും കാര്യത്തിൽ അത് തെളിയുകയും ചെയ്തു.

 നമുക്ക് ഒന്നും പേടിക്കാനില്ല

നമുക്ക് ഒന്നും പേടിക്കാനില്ല

അതുകൊണ്ട് ഇനി പാക്കിസ്ഥാൻ മസൂദ് അസർ സാഹിബിന്റെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യും, ടിയാന് യാത്രാവിലക്ക് ഏർപ്പെടുത്തും, റേഷൻ കടയിൽ നിന്ന് അരിയും പഞ്ചാരയും കൊടുക്കില്ല, വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യും.

ഇനി നമുക്ക് ഒന്നും പേടിക്കാനില്ല.

ജയ് ജവാൻ! ജയ് കിസാൻ!

ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കര്‍

ബിജെപി നിലം തൊടില്ല: തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, കണക്കുകള്‍

English summary
Advocate A Jayasankar facebook post on masood azhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more