• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെപിസിസി ജനറൽ സെക്രട്ടറിയാവാൻ ബിന്ദു കൃഷ്ണ? ചാമക്കാലയ്ക്കും പുനലൂർ മധുവിനും ഈ പദവികൾ..ചർച്ച തുടങ്ങി

Google Oneindia Malayalam News

കൊല്ലം; കോൺഗ്രസ് ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചെങ്കിലും പുതിയ നേതാക്കൻമാരെ ചൊല്ലിയുള്ള തർക്കങ്ങൾ പാർട്ടിയിൽ ഇപ്പോഴും തുടരുകയാണ്.മുതിർന്ന നേതാക്കളെ കേൾക്കാതെയുള്ള നിയമനത്തിനെതിരെ എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ ഹൈക്കമാന്റിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തി കഴിഞ്ഞു. എന്നാൽ ഇപ്പോഴത്തെ പ്രതിഷേധങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ്. മാത്രമല്ല കെപിസിസി പുന;സംഘടന ചർച്ചകളിലേക്ക് കടക്കാനുള്ള നിർദ്ദേശവും ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്.

പുതുപുത്തന്‍ മേക്കോവറില്‍ അനുപമ പരമേശ്വരന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

ഡിസിസി അധ്യക്ഷ പദത്തിലേക്ക് തഴയപ്പെട്ടവരിൽ പലർക്കും കെപിസിസി പുനസംഘടനയിൽ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഡിസിസി അധ്യക്ഷ പദം സംബന്ധിച്ച് അവസാന നിമിഷം വരെ തർക്കം നിലനിന്നിരുന്ന കൊല്ലത്തും കെപിസിസി പട്ടികയിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

1

ഐ ഗ്രൂപ്പിന്റെ കുത്തക ജില്ലയായിരുന്നു കൊല്ലം. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ബിന്ദു കൃഷ്ണയെ മാറ്റി നിർത്തയത് മുതൽ ഗ്രൂപ്പിൽ പദവിക്കായി ചരടുവലി തുടങ്ങിയിരുന്നു. എന്നാൽ അവസാന നിമിഷത്തെ ചർച്ചയിൽ മുതിർന്ന നേതാവും എ ഗ്രൂപ്പ് നേതാവുമായ രാജേന്ദ്ര പ്രസാദിന് അവസരം ലഭിക്കുകയായിരുന്നു. രാജേന്ദ്ര പ്രസാദിന്റെ നിയമനത്തിനെതിരെ കടുത്ത എതിർപ്പുകൾ ഐ ഗ്രൂപ്പ് നേതാക്കൾ ഉയർത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.

2

അതേസമയം പുതിയ തിരുമാനത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണ്. ഇതോടെ കെപിസിസി പദവികൾ നൽകി നേതാക്കളെ അനുനയിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കമെന്നാണ് സൂചന. അധ്യക്ഷ പദവിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ബിന്ദു കൃഷ്ണയ്ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

3

സംസ്ഥാനത്തെ ഏക വനിത ഡിസിസി അധ്യക്ഷയായിരുന്നു ബിന്ദു കൃഷ്ണ. അവരെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയെങ്കിലും കൂടുതൽ പേരെ ഇത്തവണ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു കെപിസിസി നേതൃത്വം വ്യക്തമാക്കിയത്. എന്നാൽ അന്തിമ പട്ടിയകയിൽ വനിതാ നേതാക്കൾ ഇടംപിടിച്ചില്ല. ഇതിനെതിരെ ഹൈക്കമാന്റ് കടുത്ത അതൃപ്തി ഉയർത്തിയിരുന്നു. ഇതോടെ കെപിസിസി പുന;സംഘടനയിൽ കൂടുതല് വനിതകൾക്ക് അവസരം നൽകുമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ ഉറപ്പ്. ഈ സാഹചര്യത്തിൽ ബിന്ദുവിനെ കൂടാതെ കൂടുതൽ വനിതാ നേതാക്കൾക്ക് കെപിസിസി ഭാരവാഹിത്വം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്ത്.

4

അതേസമയം ഐ ഗ്രൂപ്പിലെ അതൃപ്തി പരിഹരിക്കാൻ ഗ്രൂപ്പ് നേതാവായ പുനലൂർ മധുവിനെ യുഡിഎഫ്‌ ജില്ലാ ചെയർമാനാക്കിയേക്കുമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. നിലവിൽ കെ സി രാജനാണ് യുഡിഎഫ് ജില്ലാ ചെയർമാൻ. ഇദ്ദേഹത്തോട് മാറി നിൽക്കാൻ നേതൃത്വം ആവശ്യപ്പെട്ടേക്കും. രാജന്റെ ഭാര്യ എൽ കെ ശ്രീദേവിയെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് തന്നെ നിലനിർത്തിയേക്കുമെന്നാണ് സൂചന.

5

അതേസമയം രാജനെ മാറ്റി നിർത്താനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ഭാര്യയ്ക്ക്കും ഭർത്താവിനും പ്രധാന പദവികൾ നൽകേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം ജ്യോതികുമാർ ചാമക്കാലയെ മീഡിയ ചെയർമാനിക്കിയേക്കും. നേരത്തേ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊവ്വം ജില്ലയിൽ നിന്നും പരിഗണിക്കപ്പെട്ടിരുന്ന പേരയിരുന്നു ചാമക്കാലയുടേത്.

cmsvideo
  How did Congress came up with a masterplan to select V D Satheeshan as the Opposition leader
  6

  നിലവിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന എ ഷാനവാസ് ഖാനെ പദവിയിൽ നിന്ന് നീക്കിയേക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ അധ്യക്ഷ സ്ഥാനത്തേക്കും ഷാജഹാൻ ചരടുവലിച്ചിരുന്നു. അതേസമയം ഐ ഗ്രൂപ്പ് നേതാവായ കല്ലട രമേശും എം എം നസീറും തൊടിയൂർ രാമചന്ദ്രനും പുതിയ പദവികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അതേസമയം കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്റ്റർ പ്രതിഷേധങ്ങളിൽ ആരോപണ വിധേയനായ സൂരജ് രവി കെപിസിസി പുന;സംഘടനയിൽ പുറത്തായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  English summary
  After DCC list initial squabble started for plum post in KPCC
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X