• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎംഎംഎൽ ഖനന മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ധാരണ: കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നേരിട്ട് നിയമനം

Google Oneindia Malayalam News

കൊല്ലം: ചവറ കെ എം എം എൽ എം എസ് യൂണിറ്റിന്റെ ഖനന മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം. കുടിയൊഴിക്കപ്പെട്ടവർക്ക് നേരിട്ട് നിയമനം നൽകാനും പ്രദേശത്തെ പാലം സ്കൂൾ പുനർനിർമ്മാണം എന്നിവ സംബന്ധിച്ചുമാണ് ധാരണ ആയത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമുണ്ടായതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിയുടെ വാക്കുകളിലേക്ക്

1

ചവറ കെ എം എം എൽ
എം എസ് യൂണിറ്റിന്റെ ഖനന മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്.
മൈനിംഗ് സൈറ്റുകൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ കമ്പനിയിൽ റൊട്ടേഷൻ വ്യവസ്ഥയിൽ നേരിട്ട് കരാർ ജീവനക്കാരായി നിയമിക്കുന്നത് സംബന്ധിച്ചും,
പ്രദേശത്തെ പാലം, സ്കൂൾ പുനർ നിർമ്മാണം സംബന്ധിച്ചുമുള്ള വിശദാംശങ്ങളിലാണ് ധാരണയായത്.

1

159 ഒഴിവുകളിലായി ലഭിക്കുന്ന 4770 തൊഴിൽ ദിനങ്ങളിൽ നാല് ഖനന പ്രദേശങ്ങളിൽ നിന്നുള്ളവരെ 10:6:5:5 അനുപാതത്തിലാണ് നിയമിക്കും. മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയത്.
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദീർഘകാല ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമുണ്ടായിക്കുന്നത്.
പൊൻമന 1, പൊൻമന 2, പൊൻമന 3, കോവിൽ തോട്ടം എന്നീ നാല് ഖനന പ്രദേശങ്ങൾക്കായി കുടിയൊഴിപ്പികപ്പെട്ടവർക്കാണ് തീരുമാനം ബാധകമാവുക.

3

ഖനന പ്രദേശങ്ങളിലെ ജോലികളിൽ കരാർ അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവരെ നേരത്തെ നിയോഗിച്ചിരുന്നത്. ഇവരെ റൊട്ടേഷൻ വ്യവസ്ഥയിലെങ്കിലും നേരിട്ട് നിയമിക്കണമെന്നത് ദീർഘകാല ആവശ്യമായിരുന്നു. തൊഴിലാളി യൂണിയനുകളുടേയും രാഷ്ട്രീയ കക്ഷികളുടേയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് ഇതിന്റെ സാധ്യത പരിശോധിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. ഇതിന്റെ തുടർച്ചയായാണ് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി ചർച്ചയിലൂടെ ധാരണയിലെത്തിയത്.

4

4770 തൊഴിൽ ദിനങ്ങളാണ് ആകെ ലഭ്യമാവുക. പൊൻമന 1 സൈറ്റിലെ 21 വർഷം സർവ്വീസുള്ളവർക്ക് 10 ഉം പൊൻമന 2 ൽ ഉൾപ്പെടുന്നവർക്ക് 6 ഉം പൊൻമന 3 ൽ ഉൾപ്പെടുന്നവർക്ക് 5 ഉം കോവിൽ തോട്ടം സൈറ്റിൽ ഉൾപെട്ടവർക്ക് 5 ഉം പ്രതിമാസ തൊഴിൽ ദിനങ്ങൾ ലഭിക്കും. ഇവരുടെ വേതനം ടി.പി യൂണിറ്റിലെ കരാർ തൊഴിലാളികളുടേതിന് തുല്യമായിരിക്കും. ലാഭകരമല്ലാത്ത പൊൻമന സൈറ്റ് 1, 2 എന്നിവ ഈ ക്രമീകരണത്തിന് ശേഷം നിർത്തലാക്കും. ചവറ എം എൽ എ ഡോ സുജിത് വിജയൻ പിള്ളയുടെ നേതൃത്വത്തിലും വിവിധ ചർച്ചകൾ നേരത്തെ നടത്തിയിരുന്നു.

'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്'ഇതാണ് കേരള വികസന മാതൃകയും ഗുജറാത്ത് മാതൃകയും തമ്മിലുള്ള വ്യത്യാസം'; കുറിപ്പുമായി ഐസക്

5

കോവിൽ തോട്ടത്ത് പാലവും സ്കൂളും മാറ്റി സ്ഥാപിക്കുന്നതു സംബന്‌ധിച്ചും ധാരണയായിട്ടുണ്ട്. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം മാറ്റി സ്ഥാപിക്കേണ്ടി വരും. പ്രദേശത്തെ സെന്റ് ഗ്രിഗോറിയസ് സ്കൂൾ ഇതിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിന് ഭൂമി നൽകാനും തീരുമാനിച്ചു. പുതിയ സ്കൂൾ കെ എം എം എൽ തന്നെ നിർമ്മിച്ചു നൽകും. സെന്റ് ഗ്രിഗോറിയസ് എൽ പി സ്കൂളിന് അനുവദിക്കുന്ന ഭൂമിയിൽ നിന്ന് ധാതുമണൽ ഖനനം ചെയ്ത് എടുത്ത ശേഷം നിർമ്മാണയോഗ്യമാക്കിയായിരിക്കും ഭൂമി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു. സുജിത് വിജയൻ പിള്ള എം എ ൽഎ, കെ എം എം എൽ എം ഡി ജെ ചന്ദ്രബോസ്, കോവിൽതോട്ടം സെന്റ് ആൻഡ്രൂസ് പള്ളി വികാരി ഫാ. മിൽട്ടൺ, തൊഴിലാളി സംഘടനാ നേതാക്കൾ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ'ബിജെപി അനുകൂലിയെങ്കിലും ഞാന്‍ ദേശീയവാദി, രാജ്യത്തിനെതിരെ സംസാരിക്കില്ല'; ഉണ്ണി മുകുന്ദൻ

English summary
Agreement to solve problems in KMML mining sector: says minister p rajeev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X