അക്ഷയ സെന്ററിലെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം!! പരാതിക്കാരിക്ക് ഭീഷണി!! സംഭവം മലപ്പുറത്ത്...

  • By: Sooraj
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം മമ്പാട് നാടകീയ സംഭവങ്ങള്‍ അരങ്ങേറി. അക്ഷയ സെന്ററിലെത്തിയ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവച്ചത്. യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ സഹോദരന്‍മാര്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് ഒരു സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ വീട്ടിലെത്തിയ രണ്ടു സഹോദരന്‍മാരും ചേര്‍ന്നു
സ്ത്രീകളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒരാളെ പിടികൂടിയെങ്കിലും മറ്റൊരു സഹോദരന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

മമ്പാട് അക്ഷയ സെന്ററില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാനും ആധാര്‍ കാര്‍ഡില്‍ വന്ന തെറ്റ് തിരുത്താനുമാണ് യുവതി എത്തിയത്. ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് യുവതി അക്ഷയ സെന്റിലേക്കു വന്നത്.

കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു

കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു

യുവതിയോട് കാത്തുനില്‍ക്കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെടുകയായിരുന്നു. വൈകീട്ട് അഞ്ചു മണി വരെ യുവതി ഇവിടെ കാത്തുനിന്നു.

അകത്തേക്കു വിളിപ്പിച്ചു

അകത്തേക്കു വിളിപ്പിച്ചു

അഞ്ചു മണിക്കു ശേഷം ആളുകള്‍ ഒഴിഞ്ഞു പോയ ശേഷം യുവതിയെ അകത്തക്കു വിളിപ്പിക്കുകയായിരുന്നു. അകത്തുചെന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സലാഹുദ്ദീന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭീഷണിയുമായി സഹോദരന്‍മാര്‍

ഭീഷണിയുമായി സഹോദരന്‍മാര്‍

സലാഹുദ്ദീനെ അറസ്റ്റ് ചെയ്തത് ഇയാളുടെ സഹോദരന്‍മാരായ മുഹമ്മദ് ബഷീര്‍, റിയാസ് ബാബു എന്നിവരെ പ്രകോപിതരാക്കി. സലാഹുദ്ദീനെ ആളുകള്‍ അക്ഷയയില്‍ കയറി ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് സഹോദരന്‍മാര്‍ യുവതിയുടെ വീട്ടിലെത്തിയത്.

മുറിവേല്‍പ്പിച്ചു

മുറിവേല്‍പ്പിച്ചു

പരാതിക്കാരിയുടെ തറവാട്ടിലെത്തിയ മുഹമ്മദും റിയാസും സിനിമൈ സ്റ്റൈലില്‍ ഇവിടെ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. കുട്ടികളുടെ മു്ന്നില്‍ വച്ചു രണ്ടു പേരും കൂടി വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

വീട്ടില്‍ വച്ചാണ് പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. പോലീസ് ജീപ്പ് വരുന്നതു കണ്ടു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദിനെ പിന്തുടര്‍ന്നെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുഹമ്മദും സഹോദരനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേസുകളിലെ പ്രതി

കേസുകളിലെ പ്രതി

സംഭവത്തില്‍ ഒളിവില്‍പ്പോയ റിയാസ് ബാബു നിരവധി കേസുകളിലെ പ്രതിയാണെന്നു പോലീസ് അറിയിച്ചു. തടി മോഷണം, മണല്‍ക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ അഞ്ചു വര്‍ഷം ശിക്ഷിക്കപ്പെട്ട റിയാസ് ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ആക്രമണത്തില്‍ പങ്കാളിയായത്. ഇയാള്‍ ഒളിവില്‍പ്പോയതായി പോലീസ് അറിയിച്ചു.

English summary
Akshaya centre worker tried to molest woman.
Please Wait while comments are loading...