കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 ഓടെ പിളേളരെല്ലാം ഹൈടെക് ആകും; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളം

  • By Gowthamy
Google Oneindia Malayalam News

കൊല്ലം: 2019 മാര്‍ച്ചോട് കൂടി സംസ്ഥാനത്തെ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളും ഹൈടെക് ആകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ രവീന്ദ്ര് നാഥ്. എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആകുന്നതിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ ക്ലാസുകളും ഹൈടെക് ആകുന്നതോടെ ഏത് കോണില്‍ നിന്നുമുള്ള അറിവും ക്ലാസ് മുറിയില്‍ എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി.

വിമല ഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനാഘോഷവും സംസ്ഥാന അധ്യാപക പുരസ്‌കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഓരോ സ്‌കൂളിലും ഓരോ ക്ലാസിലും ഓരോ ലൈബ്രറി ഉണ്ടായിരിക്കുന്തിനൊപ്പം ഓരോ അധ്യാപകന്റെ കൈയ്യിലും ലൈബ്രറി ഉണ്ടായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ആദ്യ പടിയായി എല്ലാ വീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കും.

ഓരോ സ്‌കൂളും അറിവിന്റെ കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയായി കേരളത്തിലെ വിദ്യാഭ്യാസ രീതി മാറണമെന്നും അദ്ദേഹം പറഞ്ഞു.

English summary
all class rooms in kerala became high tech in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X