കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെഹ്‌റയെ നിയമിച്ചത് ചട്ടം ലംഘിച്ച്, വിജിലന്‍സിനെതിരെ ആക്ഷേപം കടുക്കുന്നു, കേസുകള്‍ക്ക് തുമ്പില്ല

അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി പോലും തേടിയിട്ടില്ലെന്നതാണ് വസ്തുത

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
ബെഹ്റയ്ക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയ സംഭവത്തില്‍ വീണ്ടും വിവാദം. ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ബെഹ്‌റുടെ നിയമനമെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച രേഖകളിലാണ് ചട്ടലംഘനത്തെ കുറിച്ച് പറയുന്നത്. അതേസമയം ബെഹ്‌റയ്ക്കും വിജിലന്‍സിനുമെതിരെ മറ്റ് പല ആരോപണങ്ങളും ഉയരുന്നുണ്ട്. അദ്ദേഹം സ്ഥാനമേറ്റെടുത്ത ശേഷം പല കേസുകളിലും കുറ്റക്കാരെ ശിക്ഷിക്കാന്‍ സാധിച്ചിട്ടില്ലെന്നും കോടതിയിലെത്തുന്ന കേസുകളില്‍ പലതും തെളിവ് ലഭിക്കില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

നിയമനം ചട്ടവിരുദ്ധം

നിയമനം ചട്ടവിരുദ്ധം

ഇന്ത്യന്‍ പോലീസ് നിയമം അനുസരിച്ച് ഐപിഎസ് ഉദ്യോഗസ്ഥരുടെ ലീവ് വേക്കന്‍സിയില്‍ കുറഞ്ഞത് ആറുമാസത്തെ നിയമനം നടത്താന്‍ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ ബെഹ്‌റയുടെ കാര്യത്തില്‍ ഇക്കാര്യങ്ങളൊക്കെ കാറ്റില്‍ പറത്തി എന്നാണ് കരുതേണ്ടത്. അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി പോലും തേടിയിട്ടില്ലെന്നതാണ് വസ്തുത. വിവരാവകാശ പ്രകാരമുള്ള അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്.

പദവി സ്ഥിരപ്പെടുത്തി

പദവി സ്ഥിരപ്പെടുത്തി

ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതോടെയാണ് ബെഹ്‌റയ്ക്ക് പിണറായി സര്‍ക്കാര്‍ വിജിലന്‍സിന്റെ അധിക ചുമതല നല്‍കിയത്. താല്‍ക്കാലിക നിയമനമായിരുന്നു ഇത്. ചട്ടം ലംഘിച്ചത് പോട്ടെ. പിന്നീട് ഈ പദവി സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ 11 മാസത്തിലധികമാിയി ഈ പദവിയില്‍ തുടരുകയാണ് ബെഹ്‌റ. അധിക ചുമതല നല്‍കുന്നത് ഐപിഎസ് ഉദ്യോഗസ്ഥനാവുമ്പോള്‍ പേഴ്‌സണല്‍ മന്ത്രാലയത്തെയും അറിയിക്കണമെന്ന് നിയമത്തില്‍ പറയുന്നുണ്ട്.

പ്രവര്‍ത്തനം മോശം

പ്രവര്‍ത്തനം മോശം

വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ ബെഹ്‌റയുടെ പ്രവര്‍ത്തനം മോശമാണെന്ന് സിപിഎം നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. ബെഹ്‌റ വന്നതിന് ശേഷം ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ 13 കേസുകളാണ് തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അഴിമതികേസുകളില്‍ ഉള്‍പ്പെട്ട 30 ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ഇക്കാലയളവില്‍ റദ്ദാക്കുകയും ചെയ്തു. ഉന്നതര്‍ക്കെതിരേ അന്വേഷണം അട്ടിമറിക്കുന്നതായും പരാതിയുണ്ട്.

നിര്‍ദേശങ്ങള്‍ കഠിനം

നിര്‍ദേശങ്ങള്‍ കഠിനം

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നായിരുന്നു ബെഹ്‌റ പോലീസിന് നല്‍കിയ നിര്‍ദേശം. ഇത് ഏറെ ചര്‍ച്ചയായിരുന്നു. തന്റെ അനുമതിയോടെ മാത്രമേ ഇത്തരക്കാര്‍ക്കെതിരേ കേസെടുക്കാന്‍ പാടുള്ളൂ എന്നും ബെഹ്‌റ പറഞ്ഞിരുന്നു. ഇതോടൊപ്പം മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായ കേസുകള്‍ നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു എന്ന ആരോപണവും അദ്ദേഹത്തിനെതിരേയുണ്ട്.

English summary
allegations against lokhnath behra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X