കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാ നിശാന്ത് കുരുക്കില്‍; രമ്യ ഹരിദാസിനെ അവഹേളിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Google Oneindia Malayalam News

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്‍റരെ പ്രചരണത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കായിരുന്നു തുടക്കമിട്ടത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു എന്നതൊന്നുമല്ല ഇവിടെ വിഷയമാക്കേണ്ടതെന്നായിരുന്നു ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

<strong>കേരളത്തില്‍ ഒതുങ്ങുമോ സിപിഎമ്മും സിപിഐ; 3 മാനദണ്ഡങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും</strong>കേരളത്തില്‍ ഒതുങ്ങുമോ സിപിഎമ്മും സിപിഐ; 3 മാനദണ്ഡങ്ങള്‍ പാലിക്കാനായില്ലെങ്കില്‍ ദേശീയ പദവി നഷ്ടമാകും

ഐ‍ഡിയ സ്റ്റാര്‍ സിങ്ങറിലേക്കുള്ള ഓഡീഷനോ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യ ബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണം. ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വാദം തെറ്റ്

വാദം തെറ്റ്

രമ്യ ജയിച്ചാൽ പാർലമെന്റിലെത്തുന്ന ആദ്യത്തെ ദളിത് എംപി ആയിരിക്കുമെന്ന അനിൽ അക്കര എംഎൽഎയുടെ വാദം തെറ്റാണെന്നും ദീപ നിശാന്ത് വ്യക്തമാക്കി. ഇതിന് പിന്നാലെ ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകള്‍ രംഗത്തെത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായ വിഷയത്തില്‍ ഇതുവരെ വാദ പ്രതിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് ദീപ നിശാന്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി അനില്‍ അക്കരെ എംഎല്‍എ രംഗത്ത് എത്തിയിരിക്കുന്നത്.

രമ്യ ഹരിദാസിനെ അവഹേളിച്ചു

രമ്യ ഹരിദാസിനെ അവഹേളിച്ചു

ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ചു എന്നാരോപിച്ചാണ് ദീപ നിശാന്തിനെതിരെ അനിൽ അക്കര എംഎൽഎ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരിക്കുന്നത്.

പരാതി ഇങ്ങനെ..

പരാതി ഇങ്ങനെ..

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് അനില്‍ അക്കരെ എംഎല്‍എ നല്‍കിയ പരാതി ഇങ്ങനെ..

സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്, ഐഡിയ സ്റ്റാർ സിങ്ങർ തെരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്'

ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ

ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ

എന്നിങ്ങനെ സ്ഥാനാർത്ഥി ഏത് വിഭാഗത്തിൽപെട്ട ആളാണെന്ന് കൂടുതൽ വ്യക്തമാകുന്ന തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങൾ ഉപയോഗിച്ചാണ് അവഹേളനം.

നടപടി സ്വീകരിക്കണം

നടപടി സ്വീകരിക്കണം

ആയതിനാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ വോട്ട് ലഭ്യമാകുന്നതിന് വേണ്ടി രമ്യ ഹരിദാസിനെ വ്യക്തിപരമായും ജാതീയമായും അവഹേളിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നുവെന്നാണ് അനില്‍ അക്കരെ പരാതിയില്‍ ആവശ്യപ്പെടുന്നു. .

എന്റെ കയ്യിലുള്ള ആയുധം

എന്റെ കയ്യിലുള്ള ആയുധം

അതേസമയം, ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട് എന്നായിരുന്നു വിവാദങ്ങള്‍ക്ക് രമ്യ ഹരിദാസ് മറുപടി നല്‍കിയത്. ഞാന്‍ വലിയൊരു ആശയപരമായ യുദ്ധത്തിനാണ് തയ്യാറെടുത്തിരിക്കുന്നത്. ആ പോരാട്ടത്തില്‍ എന്‍റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട് എന്നാണ് രമ്യ വ്യക്തമാക്കിയത്.

പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക

പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക

പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങള്‍ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നല്‍കുമ്പോള്‍ പല തരത്തിലാണ് ആളുകള്‍ സ്വീകരിക്കുക. ഞാന്‍ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച ഒരു ആളാണ്.

ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല

ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല

വലിയ പണം ചെലവഴിച്ചല്ല ഞാന്‍ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോള്‍ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാന്‍ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാന്‍ സാധിച്ചിട്ടില്ല.

ആര് വിളിച്ചാലും കഴിയില്ല

ആര് വിളിച്ചാലും കഴിയില്ല

മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. കഴിവിനെ അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് ആലത്തൂരിലെ ജനങ്ങള്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ മനസ്സില്‍ ഞാന്‍ ഇടം നേടിയിട്ടുണ്ട്. ആ ഇടം ഒന്നും ഇല്ലാതാക്കാന്‍ ആര് വിളിച്ചാലും കഴിയില്ലെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
anil akkara mla filed complaint against deepa nisanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X