ആണുങ്ങൾക്ക് പോലും രക്ഷയില്ല; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഓട്ടംതുള്ളൽ കലാകാരന് ക്രൂര മർദ്ദനം

  • Written By: Desk
Subscribe to Oneindia Malayalam

വളാഞ്ചേരി(മലപ്പുറം): സ്ത്രീ പീഡന വാര്‍ത്തകളും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കെതിരെയുള്ള ആക്രമണ വാര്‍ത്തകളും ഇപ്പോള്‍ കേരളത്തില്‍ പതിവ് സംഭവം ആയിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡറുകള്‍ക്കും മാത്രമല്ല, പുരുഷന്‍മാര്‍ക്കും രക്ഷയില്ലെന്നാണ് മലപ്പുറത്ത് നിന്ന് വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.

ഓട്ടം തുള്ളല്‍ കലാകാരന്‍ ആയ കലാമണ്ഡലം ജിനേഷിനാണ് ഇത്തരം ഒരു ദുര്‍വിധിയുണ്ടാത്. ഓട്ടംതുള്ളല്‍ അവതരിപ്പിച്ചതിന് ശേഷം താമരശ്ശേരിയില്‍ നിന്ന് മടങ്ങുമ്പോള്‍ ആയിരുന്നു സംഭവം. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ജിനേഷിനെ അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടംതുള്ളല്‍ കലാകാരന്‍

ഓട്ടംതുള്ളല്‍ കലാകാരന്‍

വളാഞ്ചേരി സ്വദേശിയും ഓട്ടംതുള്ളല്‍ കാലാകരനും ആയ കലാമണ്ഡലം ജിനേഷിന് ആണ് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം.

താമരശ്ശേരിയില്‍ നിന്ന് മടങ്ങുമ്പോള്‍

താമരശ്ശേരിയില്‍ നിന്ന് മടങ്ങുമ്പോള്‍

താമരശ്ശേരിയില്‍ ആയിരുന്നു ജിനേഷിന് കഴിഞ്ഞ ദിസവം പരിപാടി ഉണ്ടായിരുന്നത്. അവിടെ നിന്ന് മടങ്ങി വരുമ്പോള്‍ ആയിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

ചായകുടിക്കാന്‍

ചായകുടിക്കാന്‍

താമരശ്ശേരിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ ആയിരുന്നു ജിനേഷ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. ഇടയ്ക്ക് വച്ച് ചായകുടിക്കാന്‍ ബസ് നിര്‍ത്തി. ഒരു തട്ടുകടയില്‍ നിന്ന് ജിനേഷ് ചായകുടിക്കുമ്പോള്‍ ആണ് രണ്ട് പേര്‍ രംഗത്ത് വന്നത്.

പരിചയക്കാര്‍?

പരിചയക്കാര്‍?

പരിചയക്കാര്‍ എന്ന രീതിയില്‍ ആയിരുന്നു ഇവരുടെ സമീപം. അതിന് ശേഷം കാറിലേക്ക് വിളിച്ച് കൊണ്ടുപോവുകയായിരുന്നു. കാറില്‍ വച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.

എതിര്‍ത്തപ്പോള്‍

എതിര്‍ത്തപ്പോള്‍

ജിനേഷ് ശക്തമായി തന്നെ എതിര്‍ത്തു. ഇതോടെ രണ്ട് പേരും ചേര്‍ന്ന് ജിനേഷിനെ അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇപ്പോള്‍ വളാഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ് ജിനേഷ്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary
Ottamthullal artist attacked at Valanchery.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്