കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന് ഭയം; അസ്ലം വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിന് ?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്ലം വധക്കേസില്‍ അന്വേഷണം സിപിഎം ഉന്നതരിലേക്കെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അസ്ലം വധക്കേസില്‍ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന രമീഷിനെ പിടികൂടിയതിന് പിന്നാലെയാണ് കേസന്വേഷണ ചുമതലയുള്ള എഎസ്പി കറുപ്പ് സ്വാമിയെ മാറ്റിയത്.

ഡിവൈഎസ്പി കെഇ ഇസ്മയിലാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍.കറുപ്പ് സ്വാമിയെ മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ആരോപണം. അസ്‌ലം വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ തിടുക്കപ്പെട്ടു മാറ്റിയതിനു പിന്നില്‍ അന്വേഷണം അട്ടിമറിക്കുക എന്ന ഗൂഢ ലക്ഷ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

cpm kerala

കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് നേരത്തെ വ്യക്തമായതാണ്. പ്രതികളെ ഓരോന്നായി പിടികൂടിയപ്പോള്‍ അന്വേഷണം ഉന്നതരിലേക്കെത്തുമെന്ന് ഭയന്ന് ഉദ്യോഗസ്ഥനെ മാറ്റി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം ആണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതല പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവുന്നത് കേരളത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

അസ്ലമിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യപ്രതി അറസ്റ്റില്‍...അസ്ലമിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യപ്രതി അറസ്റ്റില്‍...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു അസ്ലം. എന്നാല്‍ കോടതി ഇയാളെ വെറുതെ വിട്ടു. അസ്ലമിനെ കൊലപ്പെടുത്തുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം കൊല്ലപ്പെടുന്നത്. ഇന്നോവ കാറിലെത്തിയ അക്രമി സംഘം അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സര്‍ക്കാരിനെന്ത് ജാതി ! നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി ജി സുധാകരന്‍സര്‍ക്കാരിനെന്ത് ജാതി ! നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി ജി സുധാകരന്‍

കാര്‍ വാടകക്കെടുത്ത നിതിന്‍, അക്രമികളെ ഒളിക്കാന്‍ സഹായിച്ച കാസര്‍കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അനില്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത രമീഷ് അറസ്റ്റിലായതോടെ സിപിഎം ഉന്നതരിലേക്ക് അന്വേണമെത്തുമെന്ന് സിപിഎം ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് കറുപ്പ് സ്വാമിയെ മാറ്റാന്‍ കാരണമെന്നാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും ആരോപിക്കുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Aslam murder case investigative officer replaced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X