ദിലീപിന്റെ കാര്യത്തില്‍ ഇനി എല്ലാം കോടതിയില്‍ തീരുമാനം; കുറ്റമറ്റ കുറ്റപത്രം കോടതി സ്വീകരിച്ചു

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു. ഇനി കേസിന്റെ വിചാരണ എന്ന് തുടങ്ങും എന്നാണ് അറിയാനുള്ളത്. കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുമോ എന്ന കാര്യവും ഇനി കാത്തിരുന്ന് കാണണം.

എന്തായാലും ഇനി കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ ആണ്. ഇതുവരെ ഉണ്ടായിരുന്ന ഊഹാപോഹങ്ങളും പരസ്പരം ഉള്ള ചെളിവാരി എറിയലുകളും എല്ലാം മാറ്റി നിര്‍ത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇനി കാര്യങ്ങള്‍ മുന്നോട്ട് പോവുക.

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. നേരത്തെ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്തിമ കുറ്റപത്രത്തില്‍ ദിലീപ് എട്ടാം പ്രതിയാണ്. നവംബര്‍ 22 ന് ആയിരുന്നു അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

പിഴവുകള്‍ പരിഹരിച്ച്

പിഴവുകള്‍ പരിഹരിച്ച്

നവംബര്‍ 22 ന് ആയിരുന്നു അന്വേഷണ സംഘം നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. അടുത്ത ദിവസം തന്നെ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധനയും തുടങ്ങിയിരുന്നു. ഇപ്പോള്‍ സാങ്കേതിക പിഴവുകള്‍ എല്ലാം പരിഹരിച്ചതിന് ശേഷം ആണ് കോടതി കുറ്റപത്രം ഫലയില്‍ സ്വീകരിച്ചിരിക്കുന്നത്.

 പുതിയ അഞ്ച് പ്രതികള്‍

പുതിയ അഞ്ച് പ്രതികള്‍

നേരത്തേ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴ് പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പള്‍സര്‍ സുനി ആയിരുന്നു ഒന്നാം പ്രതി. എന്നാല്‍ അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ കൂടിയുണ്ട്

പ്രതിസ്ഥാനം അല്ല നിര്‍ണായകം

പ്രതിസ്ഥാനം അല്ല നിര്‍ണായകം

ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കാനുള്ള ചര്‍ച്ചകഴും ഇടയ്ക്കുവച്ച് നടന്നിരുന്നു. എന്നാല്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് എട്ടാം പ്രതിയാക്കിയത്. എന്നാല്‍ ദിലീപിനെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ എല്ലാം ഗുരുതരമായ വകുപ്പുകള്‍ ആണ്. ശിക്ഷയുടെ കാര്യത്തില്‍ എത്രാം പ്രതി എന്നത് വിഷയമല്ലെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

മുന്നൂറിലധികം സാക്ഷികള്‍

മുന്നൂറിലധികം സാക്ഷികള്‍

മുന്നൂറില്‍ അധികം സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ അമ്പതോളം പേര്‍ സിനിമ മേഖലയില്‍ നിന്നുള്ളവരാണ്. 450 ല്‍ പരം തെളിവുകളും കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

ദിലീപിന്റെ മുന്‍ ഭാര്യ ആയ മഞ്ജു വാര്യരും കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ്. 12-ാം സാക്ഷിയായിട്ടാണ് മഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മഞ്ജുവിന്റെ സാക്ഷിമൊഴി കേസില്‍ നിര്‍ണായകം ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടങ്ങാത്ത പക

അടങ്ങാത്ത പക

തന്റെ വിവാഹ ബന്ധം തകരാന്‍ കാരണം നടിയാണെന്ന് ദിലീപ് വിശ്വസിച്ചിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന്റെ പ്രതികാരമായിട്ടാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒന്നര കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഗൂഢാലോചന കേസ്

ഗൂഢാലോചന കേസ്

നടിയെ ആക്രമിക്കാന്‍ ദിലീപ് നേരിട്ട് ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഗൂഢാലോടന കേസില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന കോടതിയില്‍ തെളിയിക്കുക എന്നതായിരിക്കും പ്രോസിക്യൂഷന്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.

സാക്ഷികളെ സ്വാധീനിക്കാന്‍

സാക്ഷികളെ സ്വാധീനിക്കാന്‍

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും പോലീസ് ഉന്നയിക്കുന്നുണ്ട്. ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അങ്കമാലി കോടതിയെ സമീപിക്കും എന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് മറ്റെന്തെങ്കിലും നീക്കങ്ങള്‍ പോലീസ് നടത്തിയതായി അറിവില്ല.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയുക പോലും ഇല്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കേസ് എന്നും ദിലീപ് ആരോപിച്ചിരുന്നു. മഞ്ജു വാര്യരേയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയേയും പ്രതിക്കൂട്ടില്‍ ആക്കുന്നതായിരുന്നു ദിലീപിന്റെ ആരോപണങ്ങള്‍.

പ്രഥമ ദൃഷ്ട്യാ തെളിവ്

പ്രഥമ ദൃഷ്ട്യാ തെളിവ്

എന്നാല്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. ആദ്യ ഘട്ടങ്ങളില്‍ ദിലീപിന് ജാമ്യം നിഷേധിക്കാനുള്ള കാരണവും ഇത് തന്നെ ആയിരുന്നു.

English summary
Attack Against Actress: Angamali Magistrate Court accepted Chargesheet.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്