കൊല്ലത്ത് യുവദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം..സ്ഥലത്തെത്തിയ പോലീസ് ചെയ്തത് !!

  • By: Nihara
Subscribe to Oneindia Malayalam

കൊല്ലം : യുവദമ്പതികള്‍ക്ക് നേരെ കൊല്ലം അഞ്ചാലും മൂടില്‍ സദാചാര ആക്രമണം. സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനിടയിലാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇവരെ മര്‍ദിച്ച സംഘത്തിലാരെയും പോലീസ് അറസ്റ്റ് ചെയ്യാത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കൊല്ലം പോളയത്തോട് പുതുവല്‍പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കെഎസ്ഇബി കരാര്‍ തൊഴിലാളി നിഥിന്‍, ഭാര്യ സായിലക്ഷ്മി എന്നിവരാണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനരയായത്.

 ദമ്പതികള്‍ക്ക് നേര സദാചാര ആക്രമണം

ദമ്പതികള്‍ക്ക് നേര സദാചാര ആക്രമണം

ദമ്പതികള്‍ക്ക് നേര സദാചാര ആക്രണം
കൊല്ലം അഞ്ചാലുമൂട് സ്വദേശിയായ നിഥിന്‍ ഭാര്യ സായിലക്ഷ്മി എന്നിവരാണ് ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായത്. സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് സംഭവം നടന്നത്.

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍

മൂന്നുമാസം മുന്‍പ് വിവാഹിതരായ ദമ്പതികളാണ് ആക്രമണത്തിരയായത്. നിഥിനോടുള്ള പിണക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സായിലക്ഷ്മിയെ തിരികെ വിളിക്കാന്‍ പോയപ്പോഴാണ് ഇവര്‍ക്ക് നേരെ സദാചാര വാദികള്‍ തിരിഞ്ഞത്.

ചോദ്യം ചെയ്യലിനെ എതിര്‍ത്തു

ചോദ്യം ചെയ്യലിനെ എതിര്‍ത്തു

ഭാര്യയെ ബൈക്കില്‍ കയറ്റുന്നതിനിടയില്‍ സ്ഥലത്തെത്തിയ ഗുണ്ടകള്‍ നിഥിനുമായി വഴക്കുണ്ടാക്കുകയായിരുന്നു. നിഥിന്‍ എതിര്‍ത്തോടെയാണ് മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സായിലക്ഷ്മിയേയും സംഘത്തിലുള്ളവര്‍ ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.

സ്ഥലത്തെത്തിയ പോലീസ് ചെയ്തത്

സ്ഥലത്തെത്തിയ പോലീസ് ചെയ്തത്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നിഥിന്‍ മദ്യ ലഹരിയിലാണെന്ന് ആരോപിച്ച് ദമ്പതികളെയും സഹായിക്കാനെത്തിയ യുവാക്കളെയും കസ്റ്റഡിയിലെടുത്തു. തങ്ങളെ മര്‍ദിച്ച സംഘത്തിലെ ഒരാളെ പോലും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

സദാചാര സംഘവും പരാതി നല്‍കി

സദാചാര സംഘവും പരാതി നല്‍കി

ദമ്പതികളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സദാചാര സംഘവും പോലീസ് സ്‌റ്റേഷനിലേക്കെത്തി ഇവര്‍ക്കെതിരെ പരാതി നല്‍കി. ദമ്പതികള്‍ക്കെതിരെ കേസെടുത്തതിന് ശേഷം പോലീസ് അവരെ ജാമ്യത്തില്‍ വിട്ടു.

മനുഷ്യാവകാശ കമ്മീഷന് പരാതി

മനുഷ്യാവകാശ കമ്മീഷന് പരാതി

സദാചാര ഗുണ്ടാ സംഘത്തെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ദമ്പതികള്‍.

English summary
Moral policing attack against the couples in Kollam.
Please Wait while comments are loading...