പൊയിലൂരിൽ സിപിഎം പ്രകടനത്തിന് നേരെ കല്ലേറ്; പോലീസുകാരനുള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്;വാഹനങ്ങൾ തകർത്തു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം : കോഴിക്കോട് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ പൊയിലൂരിൽ സി പി എം പ്രകടനത്തിന് നേരെ കല്ലേറ്. പോലീസുകാരനുള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്. പത്തോളം വാഹനങ്ങൾ തകർത്തു.

ഗെയിലിനെതിരേ സമരം: മുക്കത്ത് സംഘര്‍ഷത്തിന് അയവില്ല, പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് പോലീസ്

ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അക്രമത്തിന് പിന്നില്‍ ആര്‍എസ്സ് എസ്സ് ആണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു .

poilur

പൊയിലൂർ ലോക്കൽ സമ്മേള ന ത്തിന്റെ ഭാഗമായി നടന്ന ബഹുജന പ്രകടനത്തിന് നേരെ യാ ണ് അക്രമണം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. എവിടെ കഴിഞ്ഞ വര്‍ഷം സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്സ് എസ്സ് കാര്‍ ബോംബ്‌ എറിഞ്ഞു കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത്‌ തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹ്ഹമിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തിയിട്ടുണ്ട്.

English summary
Attack against Poyilur cpm procession; Various persons were injured including a Policeman; Vehicles were destroyed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്