ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ള എന്‍സിപിയിലേക്ക്? വാർത്തകൾ നിഷേധിച്ച് പിള്ളയും ഗണേഷും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ അകപ്പെട്ട് തോമസ് ചാണ്ടി രാജി വെച്ചതോടെ എന്‍സിപിക്ക് കേരളത്തില്‍ മന്ത്രിമാരില്ലാതായി. ഫോണ്‍ കെണിയില്‍ കുടുങ്ങി ശശീന്ദ്രന്‍ പുറത്ത് പോയപ്പോള്‍ പകരക്കാരനായി വന്ന തോമസ് ചാണ്ടിക്കും രാജി വെയ്‌ക്കേണ്ടി വന്നത് എന്‍സിപിക്ക് തിരിച്ചടിയായി. ഒഴിവ് വന്ന മന്ത്രിസ്ഥാനത്തിലേക്ക് കെബി ഗണേഷ് കുമാര്‍ അടക്കമുള്ള എംഎല്‍എമാര്‍ കണ്ണ് വെച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കേരള കോണ്‍ഗ്രസ് (ബി) എന്‍സിപിയില്‍ ചേരാനൊരുങ്ങുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ഫാൻസിനെ മലർത്തിയടിച്ച് സംവിധായകൻ.. ആഭാസക്കൂട്ടങ്ങളെ വച്ച് പൊറുപ്പിക്കരുത്, തെറി പറഞ്ഞാല്‍ വിവരമറിയും

മന്ത്രിസ്ഥാനത്തേക്ക് നോട്ടം

മന്ത്രിസ്ഥാനത്തേക്ക് നോട്ടം

തോമസ് ചാണ്ടിയുടെ രാജിയോടെ ഒഴിഞ്ഞ് കിടക്കുന്ന മന്ത്രിക്കസേരയിലേക്ക് മൂന്ന് എംഎല്‍എമാര്‍ കണ്ണ് നട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. കെബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍ പിള്ള എന്നിവരാണ് അവര്‍. എംഎല്‍എമാര്‍ എന്‍സിപി നേതൃത്വവുമായി കൂടിയാലോചന നടത്തിയെന്നും അറിയുന്നു. എന്നാല്‍ ഇവര്‍ക്ക് എന്‍സിപി മറുപടി നല്‍കിയിട്ടില്ല.

പിള്ള എൻസിപിയിലേക്കോ

പിള്ള എൻസിപിയിലേക്കോ

എന്‍സിപിയുടെ മന്ത്രിസഭാ പുനപ്രവേശനം സംബന്ധിച്ച് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്സ് (ബി) എന്‍സിപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിയാക്കുമെങ്കില്‍ പാര്‍ട്ടി പിളര്‍ത്തി എന്‍സിപിയില്‍ ചേരാമെന്ന് ഗണേഷ് ഉറപ്പ് നല്‍കിയതായാണ് സൂചന.

കൂടിക്കാഴ്ച നടത്തും

കൂടിക്കാഴ്ച നടത്തും

കണ്ണൂരില്‍ ജനുവരി നാലിന് കേരള കോണ്‍ഗ്രസ്സ് ബി നേതൃയോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും എന്നാണ് അറിയുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ഗണേഷ് കുമാര്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ ഈ നീക്കത്തെ തോമസ് ചാണ്ടിയും ശശീന്ദ്രനും അനുകൂലിച്ചേക്കില്ല.

പ്രാഥമിക ചർച്ച കഴിഞ്ഞു

പ്രാഥമിക ചർച്ച കഴിഞ്ഞു

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍, എകെ ശശീന്ദ്രന്‍ എന്നിവരുമായി ബാലകൃഷ്ണപിള്ള പ്രാഥമിക ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ പീതാംബരന്‍ മാസ്റ്റര്‍ വിവരങ്ങള്‍ ധരിപ്പിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

നിഷേധിച്ച് പിള്ളയും മകനും

നിഷേധിച്ച് പിള്ളയും മകനും

കേരള കോണ്‍ഗ്രസ് (ബി) എന്‍സിപിയിലേക്ക് പോകുന്നെന്ന വാര്‍ത്ത ബാലകൃഷ്ണ പിള്ള തള്ളിക്കളഞ്ഞിട്ടുണ്ട്. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ലയിക്കുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി. മന്ത്രിയാവാന്‍ താല്‍പര്യമില്ലെന്ന് ഗണേഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയും ഗണേഷ് നിഷേധിച്ചു.

English summary
Kerala Congress (B) may join hands with NCP, Reports

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്