കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായവരെ കടലില്‍ വിട്ട് തിരച്ചില്‍ നിര്‍ത്തി; ജോണ്‍സണും രമ്യാസും എവിടെ, പിരിയാനാകാതെ...

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് കാണാതയവര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തി. തീരസേനയും നാവികസേനയും മൂന്ന് ദിവസമായി തിരച്ചിലിലായിരുന്നു. ഫലമില്ലാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം സ്വദേശി ജോണ്‍സണ്‍ (19) തമിഴ്‌നാട് കൊളച്ചല്‍ സ്വദേശി രമ്യാസ് (50) എന്നിവരെയാണ് കാണാതായത്. കന്യാകുമാരിയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ ഇപ്പോഴും തിരയുന്നുണ്ട്.

Beypore

പ്രതികൂല കാലാവസ്ഥ തിരച്ചില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. തീരസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം മേഖലയില്‍ തുടരുന്നുണ്ട്. രണ്ടു പേരെ അപകടം നടന്നതിന് ശേഷം രക്ഷപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരുടെ മൃതദേഹവും കണ്ടെത്തി.

രണ്ടു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക്, സേവിയര്‍ എന്നിവരെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഒരു മല്‍സ്യബന്ധന ബോട്ടും തീരസേനയുമാണ് ഇവരെ രക്ഷിച്ചത്.

തൊട്ടടുത്ത ദിവസം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബോട്ടുടമ ആന്റോ, തിരുവനന്തപുരം സ്വദേശി പ്രിന്‍സ് എന്നിവരുടെ മൃതദേഹങ്ങള്‍ ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകിയാണ് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അപകടം ഉണ്ടായത്. ആന്റോയുടെ ഉടമസ്ഥതയിലുള്ള ഇമ്മാനുവല്‍ ബോട്ട് അജ്ഞാത കപ്പലില്‍ ഇടിച്ചു തകരുകയായിരുന്നു.

കൊച്ചി ഹാര്‍ബറില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് ഇമ്മാനുവല്‍ പുറപ്പെട്ടത്. ബോട്ടിലിടിച്ച കപ്പല്‍ ഏതാണെന്ന് വ്യക്തമല്ല. അന്വേഷണം തുടരുകയാണ്.

English summary
Beypore Boat Crash: Search stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X