കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് മഞ്ജുവിനെക്കുറിച്ച് പറയുന്നത് പോലെ അവള്‍ പറയുന്നില്ല; ഇതാണ് അവളുടെ മാന്യത

  • By Gowthamy
Google Oneindia Malayalam News

ദിലീപ് നായകനായ രാംലീല റിലീസ് ആയ ദിവസം തന്നെ മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തിയ ഉദാഹരണം സുജാത റിലീസ് ചെയ്്തതിന് മഞ്ജു വാര്യരെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സോഷ്യല്‍ മീഡിയ വഴി ഉദാഹരണം സുജാതയെ താഴ്ത്തിക്കെട്ടുന്നവരെ വിമര്‍ശിച്ചാണ് ഭാഗ്യലക്ഷ്്മി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

മഞ്ഞുവിന്റെ ചിത്രമായ ഉദാഹരണം സുജാതയ്ക്ക് ഭാഗ്യലക്ഷ്മി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റിലീസായി ഒരു ദിവസം ആവും മുമ്പ് ഒരു സിനിമയുടെ വിധി എഴുതാന്‍ കഴിയുമോയെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. മഞ്ജുവിനെ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളില്‍ അവള്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് അവളുടെ അലങ്കാരമെന്നും ദിലീപ് മഞ്ജുവവിനെ കുറിച്ച് പറയുന്നത് പോലെ ദിലീപിനെ കുറിച്ച് മഞ്ജു ഒന്നും പറയാത്തതാണ് മഞ്ജുവിന്റെ മാന്യതയെന്നു ഭാഗ്യലക്ഷ്മി.

റിലീസായി ഒരു ദിവസമാകുംമുമ്പ്

റിലീസായി ഒരു ദിവസമാകുംമുമ്പ്

റിലീസായി ഒരു ദിവസം ആകുന്നതിന് മുമ്പ് സിനിമയുടെ വിധിയെഴുതുന്ന വിചിത്ര മനുഷ്യരുള്ള ലോകമാണ് ഫേസ്ബുക്കെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മഞ്ജു വാര്യര്‍ രാംലീല കാണണമെന്ന് പറഞ്ഞപ്പോള്‍ ആ പോസ്‌റ്റെടുത്ത് ആഘോഷിച്ചവര്‍ ഇപ്പോള്‍ അവരഭിനയിച്ച സിനിമയ്‌ക്കെതിരെ മോശം പഠമെന്ന പോസ്റ്റും ട്രോളും ഇറക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

ഇന്നലെ വരെ നടന്റെ മാത്രം സിനിമയല്ല

ഇന്നലെ വരെ നടന്റെ മാത്രം സിനിമയല്ല

ഇന്നലെ വരെ രാമലീല നടന്റെ മാത്രം സിനിമയല്ല എന്ന് പറഞ്ഞവരൊക്കെ ഇന്ന് ഈ വിജയം നടന്റേതാണെന്ന് പറയുന്നുവെന്ന് ഭാഗ്യലക്ഷ്മി കുറിക്കുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ദിലീപിന്റെയും സിനിമകള്‍ക്കെല്ലാം ആദ്യ ദിവസം ഉണ്ടാവുന്ന തിരക്ക് പുത്തരിയല്ലെന്നും ഭാഗ്യലക്ഷ്മി.

എന്തിനാണ് താരതമ്യം

എന്തിനാണ് താരതമ്യം

ആ തള്ളിക്കയറ്റം ഇന്നുവരെ മലയാള സിനിമയില്‍ ഒരു നടിയുടെ സിനിമക്കുമുണ്ടായിട്ടില്ല എന്നത് സത്യമല്ലേ എന്നും പിന്നെ എന്തിനാണ് താരതമ്യം എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

എന്തിന് താഴ്ത്തിക്കെട്ടുന്നു

എന്തിന് താഴ്ത്തിക്കെട്ടുന്നു

എന്തിനാണ് അനാവശ്യമായി അവളെയും സിനിമയെയും താഴ്ത്തിക്കെട്ടാനും കൂട്ടിക്കെട്ടാനും ശ്രമിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഉദാഹരണം സുജാതയുടെ നിര്‍മ്മാതാവും സംവിധായനുമാണ് ഈ ദിവസം സിനിമ പുറത്തിറക്കാന്‍ തീരുമാനിച്ചത്. അല്ലാതെ അതിലഭിനയിച്ച മഞ്ജുവല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മത്സരിക്കാനല്ല അവര്‍ സിനിമ ഇറക്കിയതെന്നും ഭാഗ്യലക്ഷ്മി.

എന്നേ ഇറങ്ങേണ്ട സിനിമെ

എന്നേ ഇറങ്ങേണ്ട സിനിമെ

രാമലീല എന്നേ ഇറങ്ങേണ്ട സിനിമയാണെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇറങ്ങാന്‍ വൈകിയതിന്റെ കാരണം എല്ലാവര്‍ക്കും അറിയാമെന്നും ഭാഗ്യലക്ഷ്മി. സുജാത കഴിഞ്ഞ ദിവസം ഇറേണ്ടതാണെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും ഭാഗ്യലക്ഷ്മി. എന്നിട്ടും രാമലീലയ്‌ക്കൊപ്പം സുജാതയെ ഇറക്കിയതി എന്തിനാണെന്ന് ചില മണ്ടന്മാര്‍ ചോദിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

മറ്റൊരു നടിയെങ്കില്‍ താരതമ്യം ഉണ്ടാകുമോ

മറ്റൊരു നടിയെങ്കില്‍ താരതമ്യം ഉണ്ടാകുമോ

രാമലീല സംവിധായകന്റെ സിനിമയാണെന്ന് പറഞ്ഞവര്‍ക്ക് സുജാതയും സംവിധായകന്റെ സിനിമയാണെന്ന് അറിയില്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സുജാതയില്‍ അഭിനയിച്ചത് മറ്റൊരു നടിയായിരന്നുവെങ്കില്‍ ഈ താരതമ്യം ഉണ്ടാകുമായിരുന്നുവോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

എന്തൊരു ലോകമാണിത്

എന്തൊരു ലോകമാണിത്

ഒന്നും മിണ്ടാതിരുന്നപ്പോള്‍ നടന്റെ ആളുകള്‍ മഞ്ജുവിനെ തെറിവിളിച്ചുവെന്നും സിനിമ കാണണമെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ തെറിഴിളിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.എന്തൊരു ലോകമാണിതെന്നും എന്തുമനോഭാവമാണിതെന്നും അവര്‍ ചോദിക്കുന്നു.

പുച്ഛം തോന്നുന്നു

പുച്ഛം തോന്നുന്നു

മഞ്ജുവിന് സ്വന്തമായി ചിന്തിക്കാനും അഭിപ്രായം പറയാനും അവകാശമില്ലേയെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അവള്‍ എങ്ങനെ ജീവിക്കണം, എപ്പോള്‍ സംസാരിക്കണം, എന്ത് സംസാരിക്കണം എന്ന് തീരുമാനിക്കാന്‍ അവളെ തെറിവിളിക്കുന്നവരാണോ അവള്‍ക്ക് ചിലവിന് കൊടുക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അവളുടെ കുടുംബ ജീവിതത്തെ കുറിച്ചൊക്കെ ആധികാരികമായി ഓരോരുത്തര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നിയെന്നും ഭാഗ്യലക്ഷ്മി.

അവളുടെ അലങ്കാരം

അവളുടെ അലങ്കാരം

അവളുടെ മൗനമാണ് അവളുടെ അലങ്കാരമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അയാള്‍ അവളെ കുറിച്ച് പറയുന്നത് പോലെ അവള്‍ പറയാതിരിക്കുന്നത് അവളുടെ മാന്യതയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നിങ്ങളും സുനിയും തമ്മില്‍ വ്യത്യാസമില്ല

നിങ്ങളും സുനിയും തമ്മില്‍ വ്യത്യാസമില്ല

നടനെ സപ്പോര്‍ട്ട് ചെയ്‌തോളുവെന്നും എന്നാല്‍ അതിനായി മഞ്ജുവിനെ കുറിച്ചും പീഡനമേറ്റ നടിയെ കുറിച്ചും മോശമായി പ്രചാരണം നടത്തുന്നവരും പള്‍സര്‍ സുനിയും തമ്മില്‍ യാതൊരു വ്യത്യാസം ഇല്ലെന്നും ഭാഗ്യലക്ഷ്മി. സുനി കാറിലാണ് നടിയെ പീഡിപ്പിച്ചതെങ്കില്‍ നിങ്ങള്‍ വാക്കുകള്‍ കൊണ്ടാണ് സത്രീകളെ പീഡിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.

അവളോടൊപ്പം മാത്രം

അവളോടൊപ്പം മാത്രം

നടന്‍ കുറ്റാരോപിതനാണ്. അയാള്‍ കുറ്റവിമുക്തനാണെന്ന് കോടതി പറയുംവരെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തങ്ങളില്‍ പലരും അവളോടൊപ്പമാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

സ്ത്രീ എന്ന നിലയ്ക്ക്

സ്ത്രീ എന്ന നിലയ്ക്ക്

ഒരു സ്ത്രീ എന്ന നിലയ്ക്ക് രാമലീല താന്‍ കാണരുത് എന്ന് തന്നെയാണ് തന്റെ അഭിപ്രായം. പക്ഷേ അതിലുപരി താനൊരു സിനിമ പ്രവര്‍ത്തകയാണെന്നും ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരും തന്റെ സഹപ്രവര്‍ത്തകരണെന്നും അതിനാല്‍ സിനിമ കാണണമെന്നാണ് തന്റം അഭിപ്രായമെന്നും ഭാഗ്യലക്ഷ്മി. ഇങ്ങനെ പറയുന്നത് ഇരട്ടത്താപ്പാണെന്നും ഡബിള്‍സ്റ്റാന്‍ഡാണെന്നും പറയുന്നതല്ലേ വിവരക്കേടെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

തെറിവിളിക്കുന്നത് തോല്‍വി

തെറിവിളിക്കുന്നത് തോല്‍വി

നിങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത അഭിപ്രായം പറയുന്നവരെ തെറിവിളിക്കുന്നത് തോല്‍വിയാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. തെറിവിളിക്കുന്നത് സംസ്‌കാര ശൂന്യതയാണെന്നും അവര്‍ പറയുന്നു. ഇത്തരക്കാരുടെ നാവില്‍ ജനിച്ചപ്പോള്‍ തേനും വയമ്പിനും പകരം മറ്റെന്തെങ്കിലുമാണോ പുരട്ടിയതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അതുകൊണ്ടാണോ വാക്കുകള്‍ക്കിത്രയും ദുര്‍ഗന്ധമെന്നും അവര്‍.

ആശ്വാസം കിട്ടുന്നതുവരെ

ആശ്വാസം കിട്ടുന്നതുവരെ

ഇതിലുള്ള ഏറ്റവും കുറിക്ക് കൊള്ളുന്ന വാക്ക് തലക്കെട്ടാക്കി ഇതും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമെന്ന് ഭാഗ്യലക്ഷ്മി. തലക്കെട്ട് മാത്രം നോക്കി തെറിവിളിക്കേണ്ടവര്‍ തെറിവിളിക്കുമെന്നും അതിനാണല്ലോ എന്തെങ്കിലും രണ്ടുവരി അഭിപ്രായം എഴുതുമ്പോഴേക്കും അത് വാര്‍ത്തയാക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തെറിവിളിക്കുന്നത് വിളിക്കുന്നവന്റെ സംസ്‌കാരമാണെന്നും ആശ്വാസം കിട്ടുമെങ്കില്‍ തെറിവിളിച്ചോയെന്നു ഭാഗ്യലക്ഷ്മി.

English summary
bhagya lakshmi facebook post support manju warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X