കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറിയും, അശ്ലീല പ്രയോഗങ്ങളുമായി പ്രസംഗം; കേസെടുത്തതിന് പിന്നാലെ ബിജെപി നേതാവ് മുങ്ങി

  • By Goury Viswanathan
Google Oneindia Malayalam News

കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷയം തുടങ്ങിയതു മുതൽ വിധിയെ അനുകൂലിക്കുന്നവർക്കെതിരെ തെറിവിളികളും കൊലവിളികളും സജീവമായിരുന്നു. പരിധിവിട്ട പദപ്രയോഗങ്ങളുടെ പേരിൽ പലരും നിയമനടപടി നേരിടുകയാണ്. വലിച്ചുകീറൽ പരാമർശത്തിൽ നടൻ കൊല്ലം തുളസിക്ക് മാപ്പുമായി വനിതാ കമ്മീഷന് മുമ്പിൽ പോകേണ്ടി വന്നു. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനായിരുന്നു കൊലവിളി പ്രസംഗത്തിൽ തിളങ്ങിയ മറ്റൊരു താരം. പിണറായിയുടെ പേര് പട്ടിക്കിടും, കാല് തല്ലിയൊടിക്കും എന്നൊക്കെയായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി.

ഇവരെയൊക്കെ പിന്നിലാക്കിയ പ്രകടനം നടത്തിയത് ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയയ്ക്കൽ സോമനാണ്. സർക്കാരിനെയും സ്ത്രീകളേയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുന്ന നേതാവിന്റെ വീഡിയോ വൈറലായി. പോലീസ് കേസെടുത്തത് മുതൽ നേതാവ് ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ.

സുരേന്ദ്രനെതിരെ ഏഴ് കേസുകള്‍; പുതിയ കേസ് കൊച്ചിയില്‍, ജാമ്യം കിട്ടിയിട്ടും അകത്തുതന്നെസുരേന്ദ്രനെതിരെ ഏഴ് കേസുകള്‍; പുതിയ കേസ് കൊച്ചിയില്‍, ജാമ്യം കിട്ടിയിട്ടും അകത്തുതന്നെ

 നവംബർ 19

നവംബർ 19

ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊട്ടാരക്കരയിൽ നടന്ന വഴിതടയൽ സമരത്തിനിടെയാണ് വയയ്ക്കൽ സോമൻ തെറിവിളി പ്രസംഗം നടത്തിയത്. പ്രസംഗം വൈറലായതോടെ ലൈംഗികച്ചുവയോടെ സ്ത്രീകളെ പരസ്യമായി അപമാനിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ തുടങ്ങി ഗുരുതരമായ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

 അശ്ലീല പ്രസംഗം

അശ്ലീല പ്രസംഗം

കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു പൊതുസ്ഥലത്ത് നേതാവിന്റെ പ്രസംഗം. കൊട്ടാരക്കര എസ്ഐ ആര്‍ത്തവമുള്ള പെണ്ണുങ്ങളുടെ ലിസ്റ്റ് എടുത്ത് പിണറായി വിജയന്‍റെ നിര്‍ദ്ദേശം അനുസരിച്ച് ശബരമലയിലേക്ക് കയറ്റിവിട്ടെന്നാണ് ഒരു ആരോപണം. ശബരിമല നട കയറിയ രഹ്ന ഫാത്തിമയ്ക്ക് സാനിറ്ററി പാഡ് വാങ്ങിക്കുന്ന ചുമതലയായിരുന്നു ഐജി മനോജ് എബ്രഹാമിനെന്നും സോമൻ പ്രസംഗിച്ചു.

 എംഎൽഎമാർക്കെതിരെ

എംഎൽഎമാർക്കെതിരെ

സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച സോമൻ വനിതാ എംഎല്എമാരെ പേരെടുത്ത് പറഞ്ഞ് അശ്ലീല പരാമർശം നടത്തി. എംഎല്‍എ ഐഷാ പോറ്റിയേയും മകളേയും ക്രൂരമായ ഭാഷയിലാണ് വിമർശിച്ചത്.ആർ ബാലകൃഷ്ണ പിള്ളയേയും ഗണേഷ് കുമാറിനേയും വെറുതേ വിട്ടില്ല.

മുഖ്യമന്ത്രിക്കെതിരെ

മുഖ്യമന്ത്രിക്കെതിരെ

തൃപ്തി ദേശായി ശബരിമലയിലേക്ക് ക്ഷണിച്ചത് പിണറായി വിജയനാണെന്നായിരുന്നു മറ്റൊരു കണ്ടുപിടുത്തം. പ്രസംഗം വൈറലായതോടെ കൊട്ടാരക്കര എംഎൽഎ ഐയിഷ പോറ്റി നേതാവിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കായംകുളം എംഎൽഎ പ്രതിഭാ ഹരി, ആറൻമുള എംഎൽഎ വീണാ ജോർജ് എന്നിവർക്കെതിരെയും അശ്ലീല പരാമർശം നടത്തിയിട്ടുണ്ട്.

നേതാവ് ഒളിവിൽ

നേതാവ് ഒളിവിൽ

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് സോമനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവദിവസം മുങ്ങിയതാണ് സോമൻ. ഇയാളുടെ രണ്ട് സിം കാർഡുകളും പ്രവർത്തന രഹിതമാണെന്നാണ് റിപ്പോർട്ടുകൾ. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വീഡിയോ

വിവാദ പ്രസംഗത്തിന്റെ വീഡിയോ

English summary
bjp leader absconding after controversial speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X