ബിജെപി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടി!! പരിക്ക് ഗുരുതരം!! സംഭവം കുറ്റ്യാടിയില്‍
ബിജെപി പ്രവര്‍ത്തകനായ രാജന് ഗുരുതരമായി പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ നേരെ ആക്രമണം. ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു. ബിജെപിയുടെ രാജനാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്.

ബൈക്കിലെത്തിയ സംഘമാണ് രാജനെ ആക്രമിച്ചത്. വെട്ടിയ ശേഷം അക്രമികള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. രാജന് ഗുരുതരമായി പരിക്കറ്റിട്ടുണ്ട്.

ഇയാളെ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്.












Click it and Unblock the Notifications