കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് ആണ് ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്. നേരത്തെ യൂത്ത് ലീഗ് അടക്കം പിസി ജോര്‍ജിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഹിന്ദു-മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് പോലീസ് പറയുന്നു. ജോര്‍ജിന്റെ മൊഴി അടക്കം വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഫോര്‍ട്ട്‌പോലീസ് വ്യക്തമാക്കി.

അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍

1

കഴിഞ്ഞ ദിവസം ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തി അനന്തപുരി ഹിന്ദു മഹാസമ്മളേന വേദിയില്‍ വെച്ചായിരുന്നു പിസി ജോര്‍ജ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലീങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. ഇത്തരം ആളുകള്‍ മുസ്ലീം ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യെ മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവവെന്നായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. മുസ്ലീം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നു. പരാമര്‍ശം വന്‍ വിവാദമായതോടെ ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു.

സിപിഎമ്മും രൂക്ഷമായ ഭാഷയില്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു. പരാമര്‍ശം പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പുപറയാന്‍ ജോര്‍ജ് തയ്യാറാവണമെന്നായിരുന്നു സിപിഎം ആവശ്യപ്പെട്ടത്. പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍പറയുന്നു. മുസ്ലീം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും, വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് പരാമര്‍ശം കൊണ്ട് സാധിക്കുകയെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ പിസി ജോര്‍ജിന്റെ മകന്‍ ഷോര്‍ജ് നടത്തിയ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫേസ്ബുക്കില്‍ കൈകൂപ്പുന്ന ഇമോജിയാണ് ഷോണ്‍ ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്. പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ മാപ്പുചോദിക്കുകയാണോ ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് ഇതിനോടകം പലരും ചോദിച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത വിമര്‍ശനമാണ് പിസി ജോര്‍ജിനെതിരെ ഉന്നയിച്ചത്. ഷാഫി പറമ്പില്‍, വിടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ കടുത്ത ഭാഷയില്‍ പിസിക്കെതിരെ രംഗത്തെത്തി. സ്ഥിരമായി അങ്ങേയറ്റത്തെ ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പിസി ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരള പോലീസിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ലെന്ന് വിടി ബല്‍റാം പറഞ്ഞു.

'ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്'? ചോദ്യവുമായി ഡബ്ല്യൂസിസി'ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്'? ചോദ്യവുമായി ഡബ്ല്യൂസിസി

English summary
case against pc george on hate speech remarks against muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X