കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷത്തെ അക്കാദമിക് പരിപാടികള്‍ക്ക് തുടക്കമായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: രാഷ്ട്രീയമായ ജന്മിത്വത്തെ മുറിച്ചുകടക്കാന്‍ കഴിഞ്ഞെങ്കിലും സാംസ്‌കാരികമായ ജന്മിത്വത്തെ മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് പ്രമുഖ ചിന്തകന്‍ കെ.ഇ.എന്‍ പറഞ്ഞു. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പ് സംഘടിപ്പിച്ച ഒരു വര്‍ഷം നീളുന്ന അക്കാദമിക് പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ 'എഴുത്തും ജീവിതവും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹാദിയയെ കാണാന്‍ ജമാഅത്തെ ഇസ്ലാമിയുടെ മെഡിക്കല്‍ സംഘം, കടത്തിവിടില്ലെന്ന് പോലീസും; ലക്ഷ്യമെന്ത്?ഹാദിയയെ കാണാന്‍ ജമാഅത്തെ ഇസ്ലാമിയുടെ മെഡിക്കല്‍ സംഘം, കടത്തിവിടില്ലെന്ന് പോലീസും; ലക്ഷ്യമെന്ത്?

ഉല്‍പാദന രീതികളെ മാറ്റാന്‍ കഴിയുമ്പോഴും ഭാഷാരീതികളെ മാറ്റാന്‍ കഴിയാത്ത ഒരു വിപ്ലവം അപൂര്‍ണ്ണമാണ്. നാം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമായ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നതാണ് നമ്മള്‍ ഉപയോഗിക്കുന്ന പല പരികല്‍പ്പനകളും. സമത്വത്തെയും സ്വാതന്ത്ര്യത്തെയും സ്വപ്നം കാണുകയും അതേ സമയം സമത്വത്തിനും സാതന്ത്ര്യത്തിനും നാം സമീപിക്കുന്ന ഭാഷ അതിനെതിരായി തീരുകയും ചെയ്യുന്ന അവസ്ഥയുണ്ട്.

ken

റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ 'എഴുത്തും ജീവിതവും' എന്ന വിഷയത്തില്‍ കെ.ഇ.എന്‍ പ്രഭാഷണം നടത്തുന്നു

സോവിയറ്റ് വിപ്ലവത്തിന്റെ വിജയം അതിന്റെ ഗംഭീരമായ രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമായിരുന്നു. എന്നാല്‍ അതിന്റെ പതനം അതിന് പരിഹരിക്കാന്‍ കഴിയാതെപോയ സാംസ്‌കാരിക പിന്നോക്കാവസ്ഥകളുടെ കൂടി അനന്തരഫലമായി സംഭവിച്ചതാണെന്നും കെ.ഇ.എന്‍ പറഞ്ഞു. തകര്‍ച്ചയിലും സോവിയറ്റ് വിപ്ലവം ഒരു പ്രതീക്ഷയാണ്. 15 രാഷ്ട്രങ്ങളായി മാറിയ ഒരു യൂണിയനെക്കുറിച്ചുള്ള അനുസ്മരണത്തിന് സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലത്തിനേക്കാള്‍ ഇന്ന് പ്രസക്തി കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപഠനം അവയിലെ പാഠങ്ങള്‍ ഉള്‍കൊള്ളുന്നതിന് വേണ്ടിയാവണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. തൊഴിലാളി- മുതലാളി സഹകരണത്തിലൂടെയുള്ള മുന്നേറ്റമാണ് ആരോഗ്യകരമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പരിപാടികളുടെ ലോഗോ പ്രകാശനം വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. കെ.ഇ.എന്‍ സ്വീകരിച്ചു.

ഒരു വര്‍ഷത്തെ പരിപാടികളില്‍ അന്താരാഷ്ട്ര സെമിനാര്‍, സാഹിത്യ മത്സരങ്ങള്‍, ചിത്ര പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, റഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍, പരിഭാഷാ ശില്‍പശാല, പ്രതിമാസ പ്രഭാഷണ പരമ്പര എന്നിവയും ഉള്‍പ്പെടുന്നു.

ചടങ്ങില്‍ ഡോ.വി.കെ.സുബ്രമണ്യന്‍ അധ്യക്ഷനായിരുന്നു. ഡോ.പി.ശിവദാസന്‍, ഡോ.കെ.കെ.ഗീതാകുമാരി, ഡോ.കെ.എം.അനില്‍, സമീര്‍ കാവാട് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.എം.ശ്രീകല സ്വാഗതവും ഗൗരി മാധവന്‍ നന്ദിയും പറഞ്ഞു.

English summary
Centenary of russian revolution; Academic program for 1 year started in Calicut university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X