ദിലീപിനെ കുരുക്കിയത് മുൻഭാര്യ തന്നെ.. മൊഴി നിർണായകം... മഞ്ജു കനിഞ്ഞാൽ ദിലീപിന് രക്ഷപ്പെടാം!

 • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്ന സമ്പൂര്‍ണ്ണ കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇരയായ നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്ന് സ്ഥാപിക്കുന്ന കുറ്റപത്രം ഇതുവരെയുണ്ടായിരുന്ന പല സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നത് കൂടിയായി. ദിലീപിന്റെ കുടുംബ കാര്യങ്ങളാണ് നടിയെ ആക്രമിക്കുന്നതിലേക്ക് നയിച്ചത് എന്നിരിക്കേ, നടന്റെ മുന്‍ഭാര്യ മഞ്ജു വാര്യരുടെ മൊഴി കേസില്‍ വളരെ നിര്‍ണായകമാണ്. ദിലീപിനെതിരെ മഞ്ജു മൊഴി നല്‍കുമോ എന്നതടക്കമുള്ള ആശങ്കകള്‍ അതിനിടെ ഉയരുന്നുമുണ്ട്.

ദിലീപിനെതിരെ പോലീസിന്റെ വൃത്തികെട്ട കളി.. ദിലീപിനെ കുരുക്കാൻ സാക്ഷി പറയുക ഈ പ്രമുഖരെന്ന് ഷോൺ

നടിയുടെ ദൃശ്യങ്ങൾ വിദേശത്ത്.. ദിലീപ് ദുബായിൽ പോകുന്നത് തെളിവുകൾ നശിപ്പിക്കാനെന്ന് ബൈജു കൊട്ടാരക്കര

ഗൂഢാലോചനാ സിദ്ധാന്തം

ഗൂഢാലോചനാ സിദ്ധാന്തം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനാ സിദ്ധാന്തം ആദ്യം പരസ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആണ്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്, മഞ്ജു ഈ ആരോപണം ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്രിമിനമല്‍ ഗൂഢാലോചന ഉണ്ടെന്നായിരിന്നു ദിലീപിനെ വേദിയിലിരുത്തി മഞ്ജു പറഞ്ഞത്.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

മഞ്ജു അന്ന് പറഞ്ഞത് ഇതാണ്. താനടക്കമുള്ള പലരേയും പല സമയങ്ങളിലും അര്‍ധരാത്രികളിലും തങ്ങളുടെ വീടുകളില്‍ സുരക്ഷിതരായി കൊണ്ട് ചെന്നാക്കിയ ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചന ആണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് വേണ്ടത്.

മഞ്ജുവിന്റെ മൊഴി

മഞ്ജുവിന്റെ മൊഴി

പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പോകാന്‍ പോലീസിനെ പ്രേരിപ്പിച്ചതില്‍ പ്രധാന ഘടകങ്ങളിലൊന്ന് മഞ്ജു വാര്യരുടെ ആരോപണം തന്നെയായിരുന്നു. എന്നാല്‍ കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ തയ്യാറായിരുന്നില്ല. പിന്നീട് എഡിജിപി ബി സന്ധ്യ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ചെന്ന് മൊഴി രേഖപ്പെടുത്തുകയായിരുന്നു.

വിമൻ ഇൻ സിനിമ കളക്ടീവ്

വിമൻ ഇൻ സിനിമ കളക്ടീവ്

അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊണ്ട വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ നേതൃസ്ഥാനത്തും മഞ്ജു വാര്യര്‍ തന്നെയായിരുന്നു. മഞ്ജുവിന്റെ നേതൃത്വത്തില്‍ സിനിമയിലെ സ്ത്രീപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടി കൂടണമെന്നും നടിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.

കേസിന്റെ നിലനിൽപ്പ്

കേസിന്റെ നിലനിൽപ്പ്

മഞ്ജു വാര്യര്‍ പോലീസിന് നല്‍കിയ മൊഴിയുടെ വിശദ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ മഞ്ജു വാര്യര്‍ നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാവും കേസിന്റെ നിലനില്‍പ്പ് പോലും എന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവില്‍ നിന്നും തെളിയിക്കപ്പെടേണ്ടത് ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന് പ്രേരകമായ കാരണത്തെക്കുറിച്ചുമാണ്.

നടിയോട് വ്യക്തി വൈരാഗ്യമെന്ന്

നടിയോട് വ്യക്തി വൈരാഗ്യമെന്ന്

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്നത് കാര്യകാരണ സഹിതം പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിക്കുക വഴി തന്റെ കുടുംബം തകര്‍ത്തത് നടി ആണെന്ന് ദിലീപ് വിശ്വസിച്ചിരുന്നു എന്നാണ് പറയുന്നത്. ഇത് മൂലമുണ്ടായ ശത്രുതയാണ് ക്രൂരമായ ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് കുറ്റപത്രം പറയുന്നത്.

പ്രേരണ തെളിയിക്കാനാവും

പ്രേരണ തെളിയിക്കാനാവും

പോലീസിന്റെ വാദം തെളിയിക്കുന്നതില്‍ മഞ്ജുവിന്റെ മൊഴി വളരെ നിര്‍ണായകമാണ്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തി വിരോധം ഉണ്ടായിരുന്നോ എന്നതും അതിന് കാരണം എന്താണ് എന്നതും മഞ്ജു നല്‍കിയ മൊഴിയില്‍ ഉണ്ടെങ്കില്‍ കുറ്റകൃത്യത്തിലേക്ക് നയിച്ച പ്രേരണ തെളിയിക്കാനാവും. മഞ്ജു ആ മൊഴി കോടതിയിലും ആവര്‍ത്തിച്ചാല്‍ പോലീസ് വിജയിച്ചു.

മഞ്ജു ആർക്കൊപ്പം

മഞ്ജു ആർക്കൊപ്പം

വളരെ വര്‍ഷങ്ങളായി ദിലീപിനെ അറിയുന്ന വ്യക്തിയാണ് മഞ്ജു. അതേസമയം നടി മഞജ്ുവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. മഞ്ജു സുഹൃത്തിനൊപ്പം നില്‍ക്കുമോ അതോ മുന്‍ഭര്‍ത്താവിനൊപ്പം നില്‍ക്കുമോ എന്ന ആശങ്ക ഉയരുന്നത് സ്വാഭാവികം. മഞ്ജുവിന് മുന്നില്‍ മകള്‍ എന്ന ഘടകം കൂടിയുണ്ട്. മകള്‍ക്ക് വേണ്ടി ദിലീപിനെതിരെ മൊഴി നല്‍കാന്‍ മഞ്ജു മടിച്ചാല്‍ അത് കേസിന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു

പ്രതിക്കും പ്രോസിക്യൂഷനും നിർണായകം

പ്രതിക്കും പ്രോസിക്യൂഷനും നിർണായകം

മകളെ ഉപയോഗിച്ച് മഞ്ജുവിനെ സ്വാധീനിക്കുമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദിലീപിനെതിരെ മഞ്ജു വാര്യര്‍ മൊഴി നല്‍കില്ലെന്നും മാതൃത്വവും സൗഹൃദവും തമ്മിലുള്ള പോരാട്ടത്തില്‍ മാതൃത്വം വിജയിക്കുമെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെ

ട്ടിരുന്നു. എന്തായാലും വിചാരണ വേളയില്‍ മഞ്ജു നല്‍കുന്ന മൊഴി പ്രതിക്കും പ്രോസിക്യൂഷനും ഏറെ നിര്‍ണായകമാണ്.

cmsvideo
  ദിലീപിനെതിരെ മഞ്ജു സാക്ഷിയാകും? | Dileep Case Updation | Oneindia Malayalam
  മൊഴി നൽകിയില്ലെങ്കിലും കുഴപ്പമില്ല

  മൊഴി നൽകിയില്ലെങ്കിലും കുഴപ്പമില്ല

  അതിനിടെ മഞ്ജു ദിലീപിനെതിരെ മൊഴി നല്‍കിയില്ല എങ്കില്‍ പോലും കേസിനെ അത് കാര്യമായി ബാധിക്കില്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. കാരണം ദിലീപിന് നടിയോടുള്ള വ്യക്തിവൈരാഗ്യം അറിയുന്ന പലരും സിനിമാ രംഗത്തുണ്ട്. സിനിമയില്‍ നിന്നും അന്‍പതോളം സാക്ഷികള്‍ കുറ്റപത്രത്തിലുണ്ട്. വ്യക്തിവൈരാഗ്യം സ്ഥാപിച്ചെടുക്കാന്‍ ഈ മൊഴികള്‍ മതിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

  English summary
  In Actress attack case, Manju Warrier's statement will be crucial

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്