നിക്ഷേപകരില്‍ നിന്നു പണം തട്ടി കുടുംബസമേതം മുങ്ങി!! ഭര്‍ത്താവ് പിടിയില്‍!! ഭാര്യ....

  • By: Sooraj
Subscribe to Oneindia Malayalam

പത്തനംതിട്ട: നിക്ഷേപകരില്‍ നിന്നു കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ ബ്ലേഡ് ബാങ്ക് ഉടമയെ പോലീസ് പിടികൂടി. ചെറുകോല്‍ വാഴക്കുന്നം ജംക്ഷനു സമീപത്തു പ്രവര്‍ത്തിച്ചിരുന്ന തേവര്‍വേലയില്‍ ബേങ്കേഴ്‌സ് ഉടമയായ തേവര്‍വേലില്‍ തേവേടത്ത് കെവി മാത്യുവിനെയാണ് (52) അറസ്റ്റ് ചെയ്തത്. തിരുവല്ലയില്‍ നിന്നാണ് ആറന്‍മുള പോലീസ് ഇയാളെ പിടികൂടിയത്. മാത്യുവിന്റെ ഭാര്യ ആനി ഒളിവിലാണ്.

സുനി പീഡിപ്പിച്ച നടിമാരുടെ എണ്ണം പുറത്ത്!! ഒന്നും രണ്ടുമല്ല.... ലോഹിതദാസ് നായിക മൊഴി നല്‍കും!!

ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന...കളിച്ചത് മൂന്നു പേര്‍!! കേരളം നടുങ്ങും!!

1

നിക്ഷേപം സ്വീകരിച്ച ശേഷം മുങ്ങിയെന്ന് നിക്ഷേപ സമരസമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. പോലീസ് ഇയാളെ സംരക്ഷിക്കുന്നതായി സമരസമിതി നേരത്തേ ആരോപണമുന്നയിച്ചിരുന്നു. തിരുവല്ലയിലും നെടുമ്പാശേരിയിലും ഫ്‌ളാറ്റുകളുള്ള ഇയാള്‍ ഇവിടെ മാറി മാറി താമസിക്കുകയാണെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.

2

മാത്യുവിന്റെ പിതാവായ ടി എം വര്‍ഗീസും ഭാര്യ മേരിക്കുട്ടിയും ചേര്‍ന്നു 25 വര്‍ഷം മുമ്പാണ് ബാങ്ക് സ്ഥാപിച്ചത്. തുടക്കത്തില്‍ നിക്ഷേപകരുടെ വിശ്വാസം നേടാന്‍ വര്‍ഗീസിനു സാധിച്ചു. പിന്നീട് വര്‍ഗീസിന്റെ മരണശേഷം മാത്യുവും ഭാര്യയും ബാങ്കിന്റെ നടത്തിപ്പ് ഏറ്റെടുത്ത ശേഷമാണ് നിക്ഷേപകര്‍ വഞ്ചിക്കപ്പെടാന്‍ തുടങ്ങിയത്. പലരില്‍ നിന്നായി 30 കോടിയോളം രൂപ മാത്യുവും ഭാര്യയും ചേര്‍ന്ന് തട്ടിതയാതായാണ് വിവരം.

English summary
Blade bank: One arrested in Pathanamthitta
Please Wait while comments are loading...