സോളാര്‍; ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും പാരവെച്ചത് ചെന്നിത്തലയോ?

  • Posted By:
Subscribe to Oneindia Malayalam
ഉമ്മൻ ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തിയത് ചെന്നിത്തലയോ?

തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ലൈംഗിക അഴിമതി ആരോപണത്തില്‍ കുടങ്ങുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. കോണ്‍ഗ്രസ് എ വിഭാഗത്തിലെ നേതാക്കളാണ് കൂടുതല്‍ ആരോപണത്തില്‍ കുടുങ്ങിയതെന്നതാണ് വിവാദത്തിന് ഇടയാക്കുന്നത്.

നേരത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതാക്കളെയെല്ലാം സോളാറില്‍ കുടുങ്ങുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നെങ്കിലും സോളാര്‍ കമ്മീഷന്‍ നടത്തിയ കണ്ടെത്തലുകളാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. സോളാറില്‍ ചിലര്‍ നല്‍കിയ മൊഴിയാണ് പാര്‍ട്ടിയെ ഇത്തരമൊരു അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചതെന്നാണ് സൂചന.

സ്റ്റേഡിയം സൂപ്പര്‍; കേരളത്തിലേക്ക് ഐപിഎല്‍; ആരാധകര്‍ ആവേശത്തില്‍

ramesh-chettinala-2

സോളാര്‍ കമ്മീഷന്‍ മൊഴിയെടുക്കുന്ന വേളയില്‍ ആഭ്യന്തര മന്ത്രിയായിരുന്നത് രമേശ് ചെന്നിത്തലയാണ്. ഐ വിഭാഗം നേതാവായ ചെന്നിത്തല മുഖ്യമന്ത്രി പദവി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ചെന്നിത്തലയുടെ ഇടപെടല്‍ ചില നിര്‍ണായക മൊഴികള്‍ക്കിടയാക്കിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ക്കിടയിലെ സംസാരം.

എ വിഭാഗം നേതാക്കളെ രക്ഷിക്കാനായി ചെന്നിത്തല യാതൊന്നും ചെയ്തില്ലെന്നുമാത്രമല്ല, പാര്‍ട്ടിയില്‍ തന്റെ സ്ഥാനം അരക്കെട്ടുറപ്പിക്കാന്‍ ചരടുവലിക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവായി വാണിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പതനമാണ് ഇപ്പോള്‍ സംഭവച്ചിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ ചെന്നിത്തലയ്ക്ക് കരുത്തേകും. വിഎം സുധീരന്‍, വിഡി സതീശന്‍ തുടങ്ങിയവര്‍ കൂടുതല്‍ ശക്തരാകുമെന്നും പറയപ്പെടുന്നു. അതേസമയം, സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനൊപ്പം പാര്‍ട്ടിക്കുള്ളിലെ കലാപ സാധ്യത ഇല്ലാതാക്കുകയായിരുക്കും കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന വെല്ലുവിളി.


English summary
Saritha says Chennithala prompted her to leak evidence against Chandy
Please Wait while comments are loading...