കുട്ടികളുടെ ഡ്രൈവിംഗ്: കാസര്‍കോട് ഈടാക്കിയത് 5 ലക്ഷം രൂപ പിഴ

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്തവര്‍ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതിന് കാസര്‍കോട് സര്‍ക്കിളില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചത് 283 പേരെ. ഉടമകളില്‍ നിന്ന് 54 ലക്ഷം രൂപ പിഴയീടാക്കിയതായി സി.ഐ. സി.എ. അബ്ദുല്‍ റഹീം അറിയിച്ചു. 8000 രൂപ മുതല്‍ പതിനായിരം വരെയാണ് പിഴ.

വാഹന പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങളും കുറഞ്ഞു. 2015നേക്കാളും 50 ശതമാനം വാഹനാപകടങ്ങള്‍ കുറഞ്ഞതായി പൊലീസ് പറഞ്ഞു. കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പിടിച്ച് സൂക്ഷിച്ച 36 ഇരുചക്രവാഹനങ്ങള്‍ക്ക് ഉടമകളില്ല. പൊലീസിനെ കണ്ട് ഉപേക്ഷിച്ച് പോയ വാഹനങ്ങളാണ് ഇവ.

കാറഡുക്ക ബ്ലോക്ക് ബേഡകം ഡിവിഷന്‍ സിപിഎം നിലനിര്‍ത്തി

police

ആറ് ബൈക്കുകള്‍ കര്‍ണാടക, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് മോഷണം പോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ആറ് ബൈക്കുകള്‍ തിരിച്ചു കൊണ്ടുപോയതായും സി.ഐ. പറഞ്ഞു. കുറ്റകൃത്യം തടയാനും അപകടങ്ങള്‍ കുറക്കാനുമാണ് പരിശോധന കര്‍ശനമാക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ കര്‍ശനമാക്കുമെന്നും സി.ഐ. അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Children's driving; Kasargod collected 5 lakhs rupees

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്