കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പരം പുറത്താക്കി; സിഎംപി പിളര്‍പ്പ് പൂര്‍ണം

  • By Aswathi
Google Oneindia Malayalam News

 K R Aravindakshan and CP John
തൃശ്ശൂര്‍: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം വി രാഘവന്‍ രൂപവത്കരിച്ച കമ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി(സിഎംപി)യുടെ പിളര്‍പ്പ് പൂര്‍ണം. പാര്‍ട്ടിയുടെ ആദ്യകാലം മുതല്‍ നേതാക്കളായ സി പി ജോണിന്റെയും കെ ആര്‍ ആരവിന്ദാക്ഷന്റെയും വിഭാഗങ്ങളായി പാര്‍ട്ടി പിളര്‍ന്നു. ഇരു വിഭാഗങ്ങളും വിളിച്ചു ചേര്‍ത്ത സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് പിളര്‍പ്പ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം പാര്‍ട്ടി ആസ്ഥാനത്തു നടന്ന ജോണ്‍ വിഭാഗം യോഗത്തില്‍ കെ ആര്‍ അരവിന്ദാക്ഷന്‍, എം കെ കണ്ണന്‍, എം എച്ച് ഷാരിയന്‍, ജി സുഗുണന്‍, ടി സിഎച്ച് വിജയന്‍ എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങളെ പുറത്താക്കി. അരവിന്ദാക്ഷന്‍ വിഭാഗം തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തില്‍ സിപി ജോണിനെയും സിഎ അജീറിനെയും പുറത്താക്കി

അരവിന്ദാക്ഷനും സംഘവും സി പി എമ്മിന്റെ അച്ചാരം വാങ്ങി സി എം പിയെ സി പി എം പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് സി പി ജോണ്‍ വിഭാഗം ആരോപിച്ചിരുന്നു. എട്ട് ജില്ലാ കമ്മിറ്റികള്‍ തങ്ങളോടൊപ്പമാണെന്നും 141 അംഗ കേന്ദ്ര കൗണ്‍സിലിലെ 87 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തെന്നും ജോണ്‍ വിഭാഗം ആവകാശപ്പെട്ടു.

77 പേര്‍ തങ്ങളുടെ യോഗത്തില്‍ പങ്കെടുത്തെന്ന് അരവിന്ദാക്ഷന്‍ വിഭാഗവും അവകാശപ്പെടുന്നു. ഒമ്പത് പിബി അംഗങ്ങളില്‍ അഞ്ചുപേര്‍ യോഗത്തില്‍ പങ്കെടുത്തെന്ന് അരവിന്ദാക്ഷന്‍ വിഭാഗം പറഞ്ഞു.

സി എം പി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ പൂര്‍ണവിശ്രമത്തില്‍ കഴിയുന്നതുകൊണ്ട് താത്കാലിക ചുമതല കെ ആര്‍ അരവിന്ദാക്ഷന് നല്‍കാന്‍ കണ്ണൂരില്‍ ചേര്‍ന്ന സി എം പി പൊളിറ്റ് ബ്യൂറോയില്‍ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതാണ് പെട്ടന്നൊരു പിളര്‍പ്പിന് കാരണമായത്.

English summary
The split in CMP is complete. On Friday, the group which favours P C John expelled leaders from K R Aravindakshan’s group and vice-versa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X