കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിവി അന്‍വര്‍ എംഎല്‍എ കുടുങ്ങുമോ, പാര്‍ക്കില്‍ കളക്ടറുടെ രഹസ്യ പരിശോധന

മുന്നറിയിപ്പ് നല്‍കാതെയെത്തിയ കളക്ടര്‍ ഒരു മണിക്കൂറോളം പരിശോധന നടത്തി

  • By Vaisakhan
Google Oneindia Malayalam News

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ രഹസ്യ പരിശോധന. ആരോപണവിധേയമായ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലാണ് പരിശോധന നടത്തിയത്. പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡം ലംഘിച്ചെന്ന പരാതിയിലാണ് പരിശോധന നടത്താന്‍ കളക്ടര്‍ തീരുമാനച്ചത്.

1

നേരത്തെ തന്നെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിരോധത്തിലായിരുന്ന അന്‍വര്‍ പുതിയ സംഭവത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയോടെയാണ് കളക്ടര്‍ പരിശോധനയ്ക്കായി പാര്‍ക്കിലെത്തിയത്. നേരത്തെ ദുരന്ത നിവാരണ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും അന്‍വറിനെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍ തയ്യാറായിരുന്നില്ല. സംഭവത്തില്‍ കളക്ടറുടെ അനാസ്ഥ ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീച്ചിരുന്നു. തുടര്‍ന്നാണ് കളക്ടര്‍ പരിശോധന നടത്തിയത്.

2

മുന്നറിയിപ്പ് നല്‍കാതെയെത്തിയ കളക്ടര്‍ ഒരു മണിക്കൂറോളം പരിശോധന നടത്തി. നേരത്തെ ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്താന്‍ ജില്ലാ ഭരണകൂടം തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമലംഘനങ്ങള്‍ പുറത്ത് വരുന്നത് വരെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് പകല്‍ സമയങ്ങളില്‍ ആളുകളെ കയറ്റാനുള്ള താല്‍ക്കാലിക അനുമതിയുടെ മറവിലാണെന്ന് ആരോപണമുണ്ട്. അതേസമയം കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ അവകാശവാദവും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

English summary
nature activists filed petition against park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X