കിഴക്കോത്ത് പുത്തന്‍വീട് സമൂഹ വിവാഹം; തൊണ്ണൂറ്റി മൂന്ന് നവദമ്പതികള്‍ ഇന്ന് ജീവിതത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ജില്ലയിലെ കൊടുവള്ളി കിഴക്കോത്ത് പുത്തന്‍വീട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത് എന്ന ആത്മീയ സംഘടനയുടെ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 17-ാമത് സമൂഹ വിവാഹം 25ന് ശനിയാഴ്ച കിഴക്കോത്ത് പുത്തന്‍വീട്ടില്‍ നടക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 93 ജോഡികളാണ് ഇത്തവണ സമൂഹ വിവാഹത്തില്‍ വെച്ച് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സംഘടനയുടെ ഇപ്പോഴത്തെ ഗുരുവായ സയ്യിദ് പി.വി.ഷാഹുല്‍ ഹമീദ് പറഞ്ഞു.

ശനിയാഴ്ച രാവിലെ ഒന്‍പതിന് തുടങ്ങുന്ന സമൂഹ വിവാഹ ചടങ്ങുകള്‍ക്ക് നഖ്ശബന്ദിയ്യ ത്വരീഖത്ത് ജനറല്‍ സെക്രട്ടറി ബി.സി.അബ്ദുറഹിമാന്‍ കാര്‍മികത്വം വഹിക്കും. കാരാട്ട് റസാഖ് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പി.ടി.എ.റഹീം എംഎല്‍എ മുഖ്യാതിഥിയായിരിക്കും.കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് വധൂവരന്മാര്‍. സംഘടന ഇതുവരെ നടത്തിയ സമൂഹ വിവാഹങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ ജോഡികള്‍ പങ്കെടുക്കുന്ന സമൂഹ വിവാഹമാണിത്.

community

മാനസിക ഐക്യവും ആശയപ്പൊരുത്തവും പരസ്പര ധാരണയും ഉള്ളവരെ തമ്മില്‍ കൂട്ടിയിണക്കുക എന്നതാണ് സമൂഹ വിവാഹത്തിലുടെ നഖ്ശബന്ദിയ്യ ത്വരീഖത്ത് സംഘടന ചെയ്യുന്നത്.സംഘടനയുടെ നേതൃത്വത്തിലുള്ള വിവാഹബ്യൂറോ വഴിയാണ് വിവാഹ പ്രായമായ യുവതീയുവാക്കളെ സമൂഹ വിവാഹത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.

ശനിയാഴ്ച നടക്കുന്ന സമൂഹ വിവാഹത്തിന് ധാരാളം പ്രത്യേകതകളുമുണ്ട്. പുത്തന്‍വീട് കേന്ദ്രമായി നഖ്ശബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചിട്ട് നൂറു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇത്തവണ പി.വി.എസ്.കുടുംബത്തില്‍ നിന്ന് 14 യുവതീയുവാക്കളാണ് വിവാഹിതരാകുന്നത്. 21 വീടുകളില്‍ നിന്ന് രണ്ട് വിവാഹം വീതവും ഒരു വീട്ടില്‍ നിന്ന് മൂന്ന് വിവാഹവും നടക്കും.

1988 മുതലുള്ള സമൂഹ വിവാഹങ്ങളില്‍ വിവാഹിതരായ ദമ്പതികളുടെ മക്കളായ 15 പേര്‍ സമൂഹ വിവാഹത്തില്‍ വെച്ച് വിവാഹിതരാകും.93 ജോഡി വധൂവരന്മാര്‍ക്ക് നല്‍കുന്ന വിവാഹ വസ്ത്രങ്ങള്‍ മുമ്പ് നടന്ന സമൂഹ വിവാഹങ്ങളിലെ ദമ്പതികളാണ് നല്‍കുന്നത്. ഇന്നത്തെ രീതിയിലുള്ള സമൂഹ വിവാഹത്തിന് തുടക്കം കുറിച്ചത് സംഘടനയുടെ 36-ാം ഗുരുവായ സയ്യിദ് അഹമ്മദ്‌കോയ തങ്ങളാണ്. 1988ല്‍ വയനാട് ജില്ലയിലെ പുത്തന്‍കുന്നില്‍ വെച്ചാണ് ആദ്യ സമൂഹ വിവാഹം സംഘടിപ്പിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ ബി.സി.അബ്ദുറഹിമാന്‍, പി.വി.മുഹമ്മദ് സാലിഹ്, പി.വി.അലിഗേഷ് എന്നിവരും പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Community Marriage-93 couples are getting married on 25th November

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്